ബലി ജീവിതം നയിച്ച് നാം പുത്രന്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടണം. ഇതാണ് ദൈവ പിതാവ് എപ്പോഴും ആഗ്രഹിക്കുന്നത്. വിശുദ്ധരാകാൻ വിളിക്കപ്പെട്ട നമുക്ക് വിശുദ്ധിയിൽ വളരുന്നതിനുള്ള ഏറ്റം നല്ല വഴി ബലി ജീവിതമാണ്. വിശുദ്ധിയിൽ ജീവിക്കുക, പരിശുദ്ധ ത്രിത്വത്തിൽ ജീവിക്കുക, പരിശുദ്ധാത്മാവിൽ ജീവിക്കുക, ക്രിസ്തുവിൽ ജീവിക്കുക എന്നൊക്കെ പറയുന്നത് ഒരേ യാഥാർത്ഥ്യം തന്നെയാണ്. ഇതിന് ഒരുവനെ ഏറ്റവുമധികം സഹായിക്കുന്നത് പരിശുദ്ധ കുർബാനയാണ് .
അനന്തയോഗ്യത, അനന്യ ശക്തി
ഒരു ബലിക്ക് ആനന്ദമായ യോഗ്യതയാണ് ഉള്ളത്; അനന്യമായ ശക്തി ആണുള്ളത്. ദിവ്യബലിവഴി നമ്മുടെ ഹൃദയങ്ങൾ പരിശുദ്ധാത്മാവിന്റെ പ്രവർത്തന മണ്ഡലങ്ങൾ ആകുന്നു. ഈശോയ്ക്ക് വേണ്ടി ഈശോയെ മഹത്വപ്പെടുത്തി ജീവിക്കാൻ അനന്ത യോഗ്യതയും ശക്തിയുമുള്ള പരിശുദ്ധ കുർബാനയിലെ ഈശോ നമ്മെ സഹായിക്കുന്നു. നമുക്ക് ജീവിക്കുക പരിശുദ്ധ കുർബാന ആകണം. അതു നമ്മുടെ സാരസർവ്വസ്വവുമാകണം. പരിശുദ്ധ കുർബാനയ്ക്കു വേണ്ടി ജീവിക്കുക.
സഹനം+ സ്നേഹം= പരിശുദ്ധ കുർബാന.
ഈശോ നമ്മെ അനുഗ്രഹിക്കാൻ ഉയർത്തുന്ന തന്റെ ദിവ്യകരത്തിന്റെ നിഴലാണ് അവിടുത്തെയും നമ്മുടെയും സഹനം.