ഈശോയുടെ ദൈവിക വ്യക്തിതത്തിലേക്ക് വെളിച്ചം വീശുന്ന വചനഭാഗം ആണ്. മത്തായി 3 :13 -17മത്തായി സുവിശേഷകൻ ഈ സംഭവത്തിന് ഇതര സുവിശേഷകരേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഈശോ യും സ്നാപകനും തമ്മിലുള്ള പ്രധാനപ്പെട്ട സംഭാഷണം മത്തായി മാത്രമേ രേഖപ്പെടുത്തുന്നു ഉള്ളൂ.ഈശോ നസ്രത്തിൽ നിന്നു വന്നു യോർദ്ദാന്നിൽ വച്ചു യോഹന്നാനിൽ നിന്നു സ്നാനം സ്വീകരിച്ചു എന്നു മാത്രമേ മാർക്കോസ് പറയുന്നുള്ളു (1:9)
” ജനം സ്നാനം സ്വീകരിച്ചു കൊണ്ടിരുന്നപ്പോൾ ഈശോയും സ്നാനം സ്വീകരിച്ചുവെന്നു മാത്രം ലൂക്കായും( 3:21).
സ്നാപകനും ഈശോ യും തമ്മിലുള്ള സംഭാഷണം മത്തായി കുറിച്ചുവച്ചത് മത്തായിയുടെ സമൂഹത്തിന് ഏറെ പ്രധാനപ്പെട്ടതായി തന്റെ പിന്നാലെ വരുന്നവൻ തന്നെക്കാൾ ശക്തനാ ണെന്നും അവനെ ശുശ്രൂഷ ചെയ്യാൻ പോലും താൻ യോഗ്യനല്ലെന്ന് എന്ന് വിളിച്ചുപറഞ്ഞ് യോഹന്നാന്റെ അടുത്തേക്ക് (മത്തായി 3: 11) സ്നാനത്തിനായി ഈശോയെ എത്തുമ്പോൾ അതിന് ഒരു വിശദീകരണം ആവശ്യമാണ്. ഇരുവരുടെയും ശിഷ്യന്മാർക്ക് ഈശോയുടെ പ്രവർത്തിയുടെ ആ ന്തരികാർഥം എന്തെന്ന് അറിയാൻ താല്പര്യം ഉണ്ടാകുമല്ലോ. ഈ താൽപര്യം ആദ്യമ യഹൂദ ക്രൈസ്തവർക്ക് എല്ലാവർക്കും തന്നെ ഉണ്ടായിരുന്നിരിക്കണം.
തന്നിൽ സ്നാനം സ്വീകരിക്കുന്നതിൽ നിന്ന് ഈശോ യേ പിന്തിരിപ്പിക്കാൻ യോഹന്നാൻ ശ്രമിച്ചു മത്താ.3:14. ഇതിനു നിരവധി കാരണങ്ങളുണ്ട് തന്നെക്കാൾ ഏറെ ശക്തൻ എന്ന് യോഹന്നാൻ വിശേഷിപ്പിച്ച ഈശോ തന്നിൽ നിന്ന് സ്നാനം സ്വീക രിക്കുന്നത് അനൗചിത്യമാണ്. (2) പരിശുദ്ധാത്മാവ് കൊണ്ടും അഗ്നി കൊണ്ടും സ്നാനം നൽകാൻ ഇരിക്കുന്നവനാണ് ഈശോ. അവിടുന്ന് ജലംകൊണ്ട് ഉള്ള മാമോദിസ സ്വീകരിക്കുന്നത് അർത്ഥശൂന്യം അല്ലേ എന്ന ചിന്ത. (3) പാപം ഇല്ലാത്ത അനുതാപ ത്തിന്റെ മാനസാന്തരത്തിന്റെ സ്നാനം എന്തിന്?
സ്നാപകന്റെ ആശയക്കുഴപ്പങ്ങൾക്ക് എല്ലാ വിരാമമിട്ടുകൊണ്ട് ഈശോ അവനോട് പറഞ്ഞു. ” ഇപ്പോൾ ഇതു സമ്മതിക്കുക അങ്ങനെ സർവ്വ നീതിയും പൂർത്തിയാക്കുക നമുക്ക് ഉചിതം ആകുന്നു( 3: 15 ). അപ്പോഴാണ് സ്നാപകൻ സമ്മതിച്ചത്. ഈശോ തന്നെയാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും. അവിടുന്ന് സകല കാര്യങ്ങളിലും എപ്പോഴും എല്ലാവർക്കും മാതൃകയായിരുന്നു. ജ്ഞാനസ്നാന അവസരം ഒരു വലിയ ദൈവിക വെളിപ്പെടുത്തലിന് വേദിയായി.
സ്നാനം കഴിഞ്ഞ് ഈശോ വെള്ളത്തിൽ നിന്ന് കയറിയ ഉടനെ സ്വർഗ്ഗം തുറക്കപ്പെട്ടു. ദൈവത്തിന്റെ ആത്മാവ് പ്രാവിന്റെ രൂപത്തിൽ എഴുന്നള്ളി വരുന്നത് യോഹന്നാൻ കണ്ടു. “ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” എന്ന ഒരു സ്വരം സ്വർഗ്ഗത്തിൽനിന്നു കേട്ടു (മത്തായി 3 :16- 17 )ആ സ്വരം ഒരു വലിയ വെളിപ്പെടുത്തലായിരുന്നു.ഈശോയുടെ ദൈ വിക വ്യക്തിത്വത്തിലേക്ക് വ്യക്തമായ വെളിച്ചംവീശുന്ന ശക്തമായ സ്വരം. ഏശ.42 നോടുള്ള വെളിപ്പെടുത്ത ലിന്റെ കാര്യം സ്പഷ്ടമാണ്. ഈശോയെ ദൈവപുത്രനും സഹനദാസനുമായി ആവിഷ്കരിച്ചിരിക്കുന്നു ഈ വചനം (42: 1 ).
ഞാൻ താങ്ങുന്ന എന്റെ ദാസൻ. ഞാൻ തെരഞ്ഞെടുത്ത എന്റെ പ്രീതി പാത്രം. ഞാനെന്റെ ആത്മാവിനെ അവന് നൽകി. അവൻ ജനതകൾക്ക് നീതി പ്രധാനം ചെയ്യും.
സ്നാപക നും ഈശോയും തമ്മിലുള്ള താരതമ്യത്തിന് ഇനി എന്ത് പ്രസക്തി? ഈശോയുടെ ദൈവീക വ്യക്തിത്വം ഇവിടെ ദൈവികമായ ഒരു വെളിപ്പെടുത്തലിലൂടെ അരക്കിട്ടുറപ്പിച്ചി രിക്കുന്നു. സ്വർഗ്ഗത്തിന്റെ അസന്നിഗ്ധമായ പ്രഖ്യാപനമാണിത്. പരിശുദ്ധ ത്രിത്വം പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരേസമയം സന്നിഹിതരായിരുന്നു. പുത്രന്റെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങിവരുന്നത് സ്നാപകൻ വ്യക്തമായി കാണുന്നു, സാക്ഷ്യപ്പെടുത്തുന്നു. സ്വർഗ്ഗത്തിൽ നിന്ന് കേട്ട സ്വരം പിതാവിന്റെതു തന്നെ. പുത്രൻ തന്റെ ദൗത്യം ആരംഭിക്കുന്നതിനു മുമ്പ് ഈ വെളിപ്പെടുത്തൽ വളരെയേറെ പ്രസക്തമാണ്.
ആധ്യാത്മികത യുടെ പ്രതീകം, നീതിയുടെയും നീതി വിധിയുടെയും സ്വരം, ഇടിമുഴക്കം പോലെ ഉള്ള അനുതാപ ആഹ്വാനം, ധീരതയുടെ പര്യായം, തെറ്റ് തെറ്റാണെന്ന് മുഖം നോക്കാതെ വിളിച്ചു പറഞ്ഞവൻ, ” സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ ഏറ്റവും വലിയവൻ”, “കത്തിജ്വലിക്കുന്ന വിളക്ക് ” എന്ന്. പക്ഷേ ഈശോ എല്ലാമാണ്, സ്നാപകന്റെ മുമ്പിൽ
അവൻ വെറും നിസ്സാരൻ! താൻ മിശിഹായുടെ ചെരിപ്പി ന്റെ വാറഴിക്കാൻ പോലുള്ള യോഗ്യതയില്ലാത്തവനാ ണെന്ന് സ്നാപകൻ സ്വയം പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക. ” എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണ് ” താരതമ്യത്തിന് സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള വ്യത്യാസം എത്രയോ അ ത്രയും വ്യത്യാസമാണ് ഇരുവരും തമ്മിൽ. ഈശോ അനാദിയിലേ ഉള്ളവനാണ്. ആൽഫയും ഒമേഗയും ആണ്. സകലരെയും രക്ഷിക്കുന്നവനുംസകലരുടെയും നിത്യ വിധിയാളനുമാണ്. സ്നാപകൻ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നത് ഈശോ ദൈവപുത്രനാണ് എന്ന് തന്നെയാണ്.