കുടുംബവിശുദ്ധീകരണം സാധ്യമാകാൻ കുടുംബത്തിലെ ഓരോ വ്യക്തിയും വിശുദ്ധീകരിക്കപ്പെടണം. ആവർത്തനവിരസത അനുഭവപ്പെടാത്ത ഒരു വചനമാണ് ജോഷ്വ 3 : 5
നിങ്ങൾത്തന്നെ വിശുദ്ധീകരിക്കുവീൻ. നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും”. വിശുദ്ധിയുള്ളവർക്കെ ദൈവത്തിന്റെ അത്ഭുതങ്ങൾ അവകാശപ്പെടുത്താനാവൂ.
കുടുംബത്തിൽ മാതാപിതാക്കൾ വി ശുദ്ധീകരിക്കപ്പെട്ടാൽ, അവരുടെ മക്കളും അനുഗ്രഹിക്കപ്പെടും. തിരു കുടുംബമാണ് കുടുംബങ്ങൾക്ക് എല്ലാം ഉത്തമമാതൃക. ഈശോയുടെ അമ്മയും യൗസേപ്പിതാവും യഹൂദ ആചാരങ്ങളും സാബത്തും ഒരിക്കലും ലംഘിച്ചിരുന്നില്ല. അവർ ആണ്ടുതോറും പെസഹാ തിരുനാളിൽ ജെറുസലേമിൽ പോയിരുന്നു. ഈശയ്ക്കു പന്ത്രണ്ടാം വയസ് ആയപ്പോൾ അവർ മൂവരും പെസഹ തിരുനാളിന് പോയപ്പോഴാണ് ഈശോയെ കാണാതായത്. അവിടുത്തെ അന്വേഷിച്ചു കണ്ടുപിടിച്ചു മടങ്ങിവന്നപ്പോൾ മുതൽ ഈശോ “ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവന്നു ( ലൂക്കാ 2: 41- 52). ഇക്കാലയളവിൽ എല്ലാം അവർക്കു അവർക്കാവുംവിധം ആ മാതാപിതാക്കൾ എല്ലാം നല്ല കാര്യങ്ങളും ഈശോയെ പഠിപ്പിച്ചുകൊണ്ടിരുന്നതു കൊണ്ട് ആണ്. ലൂക്കാ 2: 52 നിവർത്തി ആയത്.
തിരുക്കുടുംബത്തിന് അപ്പുറം കുടുംബത്തിന് മാതൃകയുള്ളതു പരിശുദ്ധത്രിത്വം മാത്രമാണ്.