ദൈവത്തിന്റെ ശക്തിയാണ് വിശ്വാസിയെ രക്ഷിക്കുക. അത് മാനുഷിക ശൈലിക്കും വിജ്ഞാനത്തിനും അപ്പുറമാണ്.കർത്താവിനെ ഭയപ്പെടുന്ന വരെയാണ് സങ്കീർത്തകൻ വിശ്വാസികൾ എന്ന് വിശേഷിപ്പിക്കുക. ദൈവത്തെ സ്നേഹിക്കുക, ദൈവത്തിൽ ആശ്രയിക്കുക, അവിടുത്തെ ആരാധിക്കുക, അവിടുത്തെ അനുസരിക്കുകഈ വക കാര്യങ്ങളാണ് ദൈവത്തോടുള്ള വിശ്വസ്തത സൂചിപ്പിക്കാൻ തിരുവചനം ഉപയോഗിക്കുക. ദൈവത്തിൽ സരണം ഗമിക്കുന്ന വരാണ് യഥാർത്ഥ ഭാഗ്യവാന്മാർ. സങ്കീർത്തനം 2 :12 വ്യക്തമായി പറയുന്നു: ” കർത്താവിൽ ശരണം വയ്ക്കുന്നവർ ഭാഗ്യവാന്മാർ”. അവർ ദൈവത്തിന്റെ നന്മയും കാരുണ്യവും രുചിച്ചറിയുന്നു”. ശിഷ്യ പ്രധാനൻ വ്യക്തമായി എഴുതുന്നു: ” കർത്താവ് നല്ലവനാണെന്ന് നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ”(1 പത്രോസ് 2:3). “കർത്താവിൽ ആശ്രയിക്കുന്നവർക്ക് മുട്ടുണ്ടാവുകയില്ല”. (സങ്കീ 23:1). അവർ ദൈവത്തെ സ്നേഹിക്കുകയും അവിടുന്നിൽ ആശ്രയിക്കുകയും ചെയ്യുന്നു. വിശ്വസിക്കുന്നവർക്ക് നന്മയുടെ കുറവും ഉണ്ടാവുകയില്ല. അതെ,ദൈവത്തെ സ്നേഹിക്കുന്ന, അവിടുന്നിൽ പൂർണമായി ആശ്രയിക്കുന്ന,അവിടുത്തെ ആരാധിക്കുന്ന, അനുസരിക്കുന്ന കുടുംബത്തിന് ഒന്നിനും കുറവുണ്ടാകില്ല. റോമർ 8 :28 ഒന്നും കൂടെ ഓർക്കാം. “ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക്,അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിക്കുന്നു എന്നും നമുക്കറിയാമല്ലോ”
വ്യക്തിപരമായ വിശുദ്ധീകരണത്തിനും കുടുംബ വിശുദ്ധീ കരണത്തിനും അത്യന്താപേക്ഷിതമായ ദൈവ കാരുണ്യത്തെ തടസ്സപ്പെടുത്തുന്നതുമായ ഒരു വലിയ പ്രതിസന്ധിയാണ് മനുഷ്യന്റെ അഹങ്കാരം. മാലാഖമാരിൽ ഒരു വിഭാഗത്തെയും ആദിമ മാതാപിതാക്കളുടെ വീഴ്ചയ്ക്കും പരാജയത്തിനും ഇടയാക്കിയത് അഹങ്കാരമാണ്. അഹങ്കാരം കൊടികുത്തിവാഴുന്ന കുടുംബത്തിലെ അംഗങ്ങൾക്ക് നിത്യരക്ഷ പ്രാപിക്കുക പ്രയാസമാണ്. Malumest diffusivum. കാരണം തിന്മയുടെ വ്യാപനം ദ്രുതഗതിയിലാണ്. ഉദാഹരണത്തിന് അഹങ്കാരിയാണ് കുടുംബനാഥനെങ്കിൽ വളരെയെളുപ്പം അത് മറ്റുള്ളവരിലേക്ക് വ്യാപിക്കും.
പ്രഭാഷകന്റെ വാക്കുകൾ സുവ്യക്തമാണ്.
അഹങ്കാരം തുടങ്ങുമ്പോൾ കർത്താവിൽ നിന്ന് അകലുന്നു. ഹൃദയം അവന്റെ സൃഷ്ടാവിനെ പരിത്യജിച്ചി രിക്കുന്നു. അഹങ്കാരത്തോടൊപ്പം പാപവും മുളയെടുക്കുന്നു. അതിനോട് ഒട്ടും നിൽക്കുന്നവൻ മ്ലേച്ചത വമിക്കും. അതിനാൽ കർത്താവ് അപൂർവ്വമായ പീഡകൾ അയച്ചു അവനെ നിശേഷം നശിപ്പിക്കുന്നു. കർത്താവ് പ്രാബലന്മാരെ സിംഹാസനത്തിൽനിന്ന് താഴെയിറക്കി വിനീതരെ ഉയർത്തുന്നു. അവിടുന്ന് അഹങ്കാരികളെ പിഴുതെറിഞ്ഞു, വിനീതരെ നട്ടുപിടിപ്പിക്കുന്നു. അവിടെനിന്ന് അഹങ്കാരികളുടെ അടയാളം പോലും തുടച്ചു മാറ്റുന്നു. അവരുടെ സ്മരണ ഭൂമിയിൽ നിന്നും മായ്ച്ചു കളയുന്നു. മനുഷ്യരുടെ അഹങ്കാരവും ക്രോധവും സൃഷ്ടാവിൽ നിന്നല്ല(പ്രഭാ 10:12-18). ഹൃദയത്തിൽ അഹങ്കരിക്കുന്നവരെ കർത്താവ് ചിതറിക്കുന്നു. ശക്തന്മാരെ മാരെ സിംഹാസനത്തിന് മറിച്ചിടുന്നു. എളിയവരെ ഉയർത്തുന്നു. (ഭൗമിയ, ഭൗതിക) സമ്പന്നരെ വെറുംകയ്യോടെ പറഞ്ഞയക്കുന്നു. (Cfr. ലൂക്ക 1:52,53).
ഈശോ പറഞ്ഞ ഫരീസേയെന്റെയും ചുങ്കക്കാരന്റെയും ഉപമയിലൂടെ അഹങ്കാരി ക്കും അനുതപിക്കുന്ന പാപിക്കുമുള്ള പ്രതിഫലം അവിടുന്ന് വ്യക്തമാക്കുന്നു.
ലൂക്ക18: 9-14.
തങ്ങള്‍ നീതിമാന്മാരാണ് എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോട് അവന് ഈ ഉപമ പറഞ്ഞു:
രണ്ടു പേര് പ്രാര്‍ഥിക്കാന്‍ ദേവാലയത്തിലേക്കുപോയി- ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും.
ഫരിസേയന് നിന്നുകൊണ്ട് ഇങ്ങനെ പ്രാര്‍ഥിച്ചു: ദൈവമേ, ഞാന്‍ നിനക്കു നന്ദി പറയുന്നു. എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല.
ഞാന്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാന്‍ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു.
ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു.
ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന് ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെതാഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും.
ലൂക്കാ 18 : 9-14