മതവിദ്വേഷവും വർഗീയതയും വെറുപ്പും കാപട്യവും സ്നേഹത്തിന്റെയും സത്യത്തിന്റെയുംമേൽ താത്കാലിക വിജയം നേടുന്ന പ്രതീതിയാണ് സാധാരണ വിശ്വാസികൾക്കുള്ളത്. ഏറെ കലുഷിതമാണ് ഈ കാലഘട്ടം. ക്രൈസ്തവിശ്വാസത്തെ തകർക്കാൻ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമം നിങ്ങൾ നടത്തുന്നു. ക്രൈസ്തവിശ്വാസത്തെയും സഭയും ഇല്ലായ്മ ചെയ്യാൻ പല വിധേന ശ്രമങ്ങൾ നടക്കുന്നുണ്ട്. ക്രിസ്തുവിനെതിരായി ഉയരുന്ന ആരോപണങ്ങളും ചോദ്യങ്ങളും തെല്ലും കുറവല്ല. ഇത്തരുണത്തിൽ അവിടുത്തെ തനിമയും അവിടുന്ന് പൂർത്തിയാക്കിയ മനുഷ്യരക്ഷയെയും കുറിച്ച് വ്യക്തമായ പ്രബോധനങ്ങൾ അത്യന്താപേക്ഷിതമാണ്. ഈശോയുടെ ദൈവത്വത്തെ വ്യക്തമാക്കുന്ന നിരവധി തെളിവുകൾ വിവിധ സന്ദർഭങ്ങളിലായി ഈശോ തന്നെ പറഞ്ഞിട്ടുണ്ട്.
നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.
എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?
ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.
ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം.
തോമസ്് പറഞ്ഞു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു.
പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതു മതി.
യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന് പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ?
ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്.
ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന് ചെയ്യും.
നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും.
എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും.
യോഹന്നാന് 14 : 1-14
ഈശോമിശിഹായെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഇന്നും ഉയർന്നു വരുന്നുണ്ട്. അവിടുത്തെ ദൈവത്വത്തെക്കുറിച്ചും പല ചോദ്യങ്ങളും ഉയർന്നു വന്നു കൊണ്ടിരിക്കുന്നു. ഈശോ തന്നെ തന്റെ ദൈവത്വം വെളിപ്പെടുത്തുന്ന ഏതാനും വചനഭാഗങ്ങൾ പരിശോധിക്കാം.ഒന്നാം വാക്യംതന്നെ ഈശോയുടെ ദൈവത്വം വെളിപ്പെടുത്തുന്നതാണ്.” നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.
അസ്വസ്ഥത മാറാൻ രണ്ടു കാര്യങ്ങൾ ചെയ്യാനാണ് ഈശോ ഇവിടെ ആവശ്യപ്പെടുന്നത്.
1. പിതാവിൽ വിശ്വസിക്കുക
2. പിതാവിനോട് സദൃശനുമായ ഈശോയിൽ വിശ്വസിക്കുക.
യോഹ 14.6 സുവിദിതമാണ്. തോമാശ്ലീഹാ പിതാവിലേക്കുള്ള വഴി അറിഞ്ഞുകൂടാ എന്നു പറഞ്ഞപ്പോൾ ഈശോ വ്യക്തവും കൃത്യവുമായ വാക്കുകളിൽ പറയുന്നു :
” വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അവിടത്തേക്ക് വരുന്നില്ല. താൻ ദൈവമായതുകൊണ്ടാണ് പിതാവിലേക്കുള്ള വഴിയാവുന്നത്. പിതാവായ ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തുന്നവനായതുകൊണ്ടാണ് ഈശോ എല്ലാവരെയും പിതാവിലേക്ക് നയിക്കുന്നവനാവുന്നത്. ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത പിതാവിനെ ലോകത്തിനു വെളിപ്പെടുത്താൻ പിതാവിന്റെ “മടിയിൽ” ഇരിക്കുന്ന പുത്രന് മാത്രമേ കഴിയൂ എന്നതു (യോഹ 1: 18 ) പിതാവിന്റെ ഏകസുതൻ ആണെന്നതുകൊണ്ടും ഈശോ ദൈവമാണെന്ന് സത്യം അരക്കിട്ടുറപ്പിക്കുന്നു(1:19). ഈശോ ദൈവത്തിന്റെ ( പിതാവിന്റെ ) സ്വയം വെളിപ്പെടുത്തലായതു (i.e. ദൈവം തന്നെ) കൊണ്ടാണ് ഈശോ സത്യമാവുന്നത്. ഈശോ ദൈവമായതു കൊണ്ടാണ് അവിടുന്ന് ജീവൻ ( ദൈവത്തിന്റെ ജീവൻ) ആവുന്നത്.
യോഹ 18: 37 അതുകൊണ്ടുതന്നെ ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തുന്നവനായതുകൊണ്ട് ഈശോ പിതാവിലേക്ക് എല്ലാവരെയും നയിക്കുന്ന ‘വഴി’യായിത്തീരുന്നു. പിതാവിന്റെ ജീവൻ തന്നെയാണ് ഈശോയിൽ ഉള്ളതും, അവിടുന്ന് നൽകുന്നതും. പിതൃപുത്ര ബന്ധത്തിൽ ദൈവത്തിന്റെ ജീവനിൽ സത്താപരമായി പങ്ക് ചേരുന്ന ഏക വ്യക്തി ഈശോമിശിഹായാണ്.ദൈവിക ജീവന്റെ ഉറവിടവുമാണ്. അതായത്, പിതാവിന്റെ ജീവൻ ലോകത്തിൽ പ്രത്യക്ഷപ്പെട്ടത് ഈശോയിലൂടെയാണ്.