മെത്രാനും വേദപാരംഗതനും ആയിരുന്നു അൽഫോൻസ് ലിഗോരിക്കു “ലോകത്തെ ഉപേക്ഷിച്ച് നിന്നെ തന്നെ പൂർണമായി എനിക്ക് തരിക എന്ന ആന്തരികസ്വരം അപ്രതീക്ഷിതമായി തോന്നിയപ്പോൾ മുപ്പതാമത്തെ വയസ്സിൽ പിതാവിന്റെ ഇംഗിതത്തിന് എതിരായി അദ്ദേഹം വൈദികനായി. ഭാരിച്ച ഉത്തരവാദിത്വങ്ങളുടെ ഇടയിൽ ചെറുതും വലുതുമായ 111 ഗ്രന്ഥങ്ങൾ രചിച്ചു തിരുസഭയെ അദ്ദേഹം അനുഗ്രഹിച്ചു.
തന്റെ ഏക പുത്രനെ മാനവരാശിയെ രക്ഷിക്കാൻ ലോകത്തിലെ അയ്ക്കുന്ന നിമിഷങ്ങളിൽ ദൈവ പിതാവിനെ ഉണ്ടായ വേദനയെക്കുറിച്ച് ലി ഗോരി പുണ്യവാന്റെ ഒരു ഭാവന വിവരണമുണ്ട്. അത് ചുവടെ ചേർക്കാം. എന്തിനാണ് ദൈവപിതാവേ ഇത്ര വലിയ ഒരു ത്യാഗം ചെയ്തത്?
സ്വര്‍ഗത്തില്‍ ആകെ ഒരു അസ്വസ്ഥത. പിതാവായ ദൈവം കുനിഞ്ഞ ശിരസുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഉറങ്ങിയിട്ട് ദിവസങ്ങളായെന്ന് കണ്ടാലറിയാം. ഗാഢമായ ആലോചനയിലും ടെന്‍ഷനിലുമാണ്. ഹൃദയത്തില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന-അല്ല, അവിടുത്തെ ഹൃദയംതന്നെയായ പുത്രനെ കൂടെക്കൂടെ ഗാഢമായി ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നു. എന്തോ കഠിന ദുഖം അവിടുത്തെ അലട്ടുന്നുണ്ടെന്നത് ഉറപ്പ്. മുഖം കണ്ണീരില്‍ കുതിര്‍ന്നിരിക്കുന്നു.
ഒടുവില്‍ പുത്രന് അപ്പന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ചു ചെവിയില്‍ മന്ത്രിച്ചു: ”അപ്പാ, സമയമായി. പോകാന്‍ എന്നോട് കല്പിച്ചാലും.” അതുകേട്ടതേ പിതാവിന്റെ സകല നിയന്ത്രണവും നഷ്ടമായി. അവിടുന്ന് പൊട്ടിപ്പൊട്ടി കരഞ്ഞു. ‘ഉവ്വ് മോനേ, എന്റെ മക്കള്‍ നശിച്ചുപോകരുത്. പക്ഷേ… എനിക്ക് മോനെ പിരിയാന്‍ കഴിയുന്നില്ല… അതും ആ ക്രൂരന്മാരായ ചെന്നായ്ക്കളുടെ അടുത്തേക്ക് ഒരു പാവം കുഞ്ഞാടായാണല്ലോ മോന് പോകുന്നത്. ഏറ്റവും ദരിദ്രശിശുവായി പിറക്കണമല്ലോ. സകലരാലും അവഗണിക്കപ്പെട്ട്… ഹോ എന്റെ പ്രിയ മകനേ, ഇവിടെ മാലാഖമാരാല്‍ നിരന്തരം ആരാധിക്കപ്പെടുന്ന, സ്വര്‍ഗത്തിന്റെ ആനന്ദമായ, എന്റെ ഹൃദയത്തിന്റെ മുഴുവന്‍ സ്നേഹമായ നീ വെറുക്കപ്പെടാനായി മനുഷ്യരാല്‍ വൃത്തിഹീനമാക്കപ്പെട്ട ആ അഴുക്കുചാലിലേക്ക് പോവുകയാണോ? അതേ, പോകണം… പാപമാലിന്യങ്ങളില്‍ മുങ്ങിത്താണുപോയ എന്റെ മനുഷ്യമക്കളെ രക്ഷിക്കണം… പക്ഷേ എനിക്ക് സഹിക്കാനാകുന്നില്ല… ”
”ഉവ്വ് പിതാവേ, അഴുക്കുചാലില്‍ വീണ് ജീവനറ്റവരെ രക്ഷിക്കാന്‍ അഴുക്കുചാലില്‍ ഇറങ്ങാതെ, അതിലെ മാലിന്യവും ദുര്‍ഗന്ധവും സഹിക്കാതെ തരമില്ലല്ലോ.” ”അതെ അവരെ സ്വര്‍ഗത്തില്‍ എന്റെ മടിയില്‍ എത്തിക്കണം. മോന് പോയില്ലെങ്കില്‍ അവര്‍ എന്നന്നേക്കുമായി നമുക്ക് നഷ്ടപ്പെടും; ശത്രു അവരെ നിത്യനരകത്തിലേക്ക് വലിച്ചിഴക്കും. എന്റെ മനുഷ്യമക്കള്‍ക്ക് പകരം വയ്ക്കാന്‍ നീ മാത്രമേ ഉളളൂ. ഞാന്‍ അവരെ അത്ര അധികമായി സ്നേഹിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ സ്നേഹവുമായ നീ പോവുക.” പിതാവ് തന്റെ ഹൃദയംതന്നെയായ പുത്രനെ, (യോഹന്നാന് 1/18) ഹൃദയം പിഴുതെടുക്കുന്ന അതേ വേദനയോടെ പറിച്ചെടുത്തിട്ട് ഗബ്രിയേല്‍ ദൂതനോട് കല്പിച്ചു: ”വേഗമാകട്ടെ… എന്റെ പുത്രന് മനുഷ്യ ജന്മമെടുക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യൂ.”
ഈ ചോദ്യത്തിന് ഈശോയുടെ പ്രേഷ്ഠ ശിഷ്യൻ നൽകിയിരിക്കുന്ന ഉത്തരം സുസുവിദിതവും സുപ്രധാനവും കിറുകൃത്യവും ആണ്. അവനെ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു (യോഹന്നാൻ 3 :16). മർമ്മ പ്രധാനമായ ഈ തിരുവചനത്തിൽ ചുരുൾ പുണ്യ പിതാവിന്റെ ഭാവന വിലാസത്തിന്റെ ചുരുളഴിയുന്നു.
അനുഗ്രഹീതമായ ഈ പിറവികാലത്ത് പിതാവിന് നമ്മോടുള്ള അനന്ത സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുകയും അതിനു പ്രതി സ്നേഹവും നന്ദിയും നൽകുകയും ചെയ്യാം. വിശുദ്ധ കൊച്ചുത്രേസ്യ പറഞ്ഞിരിക്കുന്ന സൂക്തം ശ്രദ്ധിക്കുക.
” സ്നേഹം പ്രതി സ്നേഹത്താലെ കടം വീടൂ. “ബൈബിളിന് ഏറ്റവും സംക്ഷിപ്തമായ ഒരു വിവരണം നൽകിയാൽ അത് ദൈവത്തിന് മനുഷ്യനോടുള്ള അനന്ത സ്നേഹത്തിന്റെ കഥ” എന്നായിരിക്കില്ലേ? ക്രിസ്മസിലൂടെ തിരുപുത്രനൊപ്പം സമസ്തവും അവിടുന്ന് നമുക്ക് ദാനമായി നൽകിയിരിക്കുന്നു. പുത്രനൊപ്പം അവയെല്ലാം നാം സ്വന്തമാക്കണം