🌺 ഈശോയുടെ വേർപാടിനെക്കുറിച്ച് കേട്ട് അസ്വസ്ഥരായ ശിഷ്യർക്ക് അവിടുന്ന് അവർക്കു നൽകുന്ന ആശ്വാസ വചസ്സുകൾ ഓരോ പുരോഹിതനും ആശ്വാസപ്രദവും പ്രത്യാശജനകവും ആണ്. ” നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ (പിതാവിൽ) വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ” (യോഹന്നാൻ 14:1)🌺
☘️🌷തനിക്ക് നൽകപ്പെട്ടവരെക്കുറിച്ച് അവിടുത്തേക്ക് നിതാന്ത ജാഗ്രതയും കരുതലും ഉണ്ട്. അവരുടെ മനസ്സിന് ശാന്തിയും സമാധാനവും നൽകുവാൻ അവിടുന്ന് ബദ്ധശ്രദ്ധനാണ്. അവർ അസ്വസ്ഥരാകുന്ന സന്ദർഭങ്ങളിലെല്ലാം അവിടുന്ന് കടന്നുചെന്ന് അവരെ ആശ്വസിപ്പിച്ചിരുന്നു. അവരുടെ വഞ്ചി കൊടുങ്കാറ്റിൽപെട്ട് ഉലയുമ്പോൾ(യോഹ 6:16-21), അവർ നിരാശരായി, നഷ്ട ധൈര്യരായി, വലയും വെള്ളവും തിരിച്ചുപിടിച്ചപ്പോൾ(യോഹ 21:1-14) ഈശോ അവരെ സമീപിച്ച് ആശ്വസിപ്പിക്കുന്നത് സുവിശേഷത്തിൽ നാം വായിക്കുന്നു. ☘️🌷
7 തരത്തിലുള്ള സാന്നിധ്യം ഈശോ വാഗ്ദാനം ചെയ്തതായാണ് പ്രിയശിഷ്യൻ സൂചിപ്പിക്കുക. ☘️☘️
- യുഗാന്ത്യ നാളിലെ തിരിച്ചുവരവ്(യോഹ 14: 2, 3). ☘️☘️
- വഴിയായ് (പിതാവിങ്കലേയ്ക്കുള്ള) ഈശോ. (യോഹ 14: 4 -10). ☘️☘️
- തന്റെ പ്രവർത്തികൾ ചെയ്യുന്നവരിലുള്ള സാന്നിധ്യം (യോഹ 14: 11, 12). ☘️☘️
- താനുമായുള്ള ഐക്യത്തിലൂടെയുള്ള സാന്നിധ്യം(യോഹ 14:13, 14). ☘️☘️
- സഹായകനായ പരിശുദ്ധാത്മാവിലൂടെയുള്ള സാന്നിധ്യം( 14:15 -17). ☘️☘️
- പരിശുദ്ധ ത്രിത്വസഹവാസത്തിലെ സാന്നിധ്യം(15:22-24). ☘️☘️
- പ്രബോധകനായ പരിശുദ്ധാത്മാവിലൂടെയുള്ള സാന്നിധ്യം (14:25, 26). ☘️☘️ 🌼🌷ശിഷ്യർക്ക് മാത്രമല്ല അവരുടെ ശ്രേണിയിലുള്ള പുരോഹിതർക്കും ഈ വാഗ്ദാനങ്ങൾ സ്വന്തമാണ്. അവരുടെ ഓരോ അടിവെയ്പ്പിലും പരിശുദ്ധത്രിത്വ സാന്നിധ്യമുണ്ടെന്നുള്ളത് സത്യമാണ്. സ്വാഭാവികമായും പരിശുദ്ധ ത്രിത്വത്തിൽ ഉള്ള അവരുടെ ജീവിതത്തിന് അനുപാതികമായിരിക്കും അവർക്കു മേൽ പറഞ്ഞ സാന്നിധ്യങ്ങൾ അവരിൽ ‘മാംസം ധരിക്കുക’, യാഥാർത്ഥ്യമാവുക. 🌼🌷
🌸🌷” നിങ്ങൾ എന്നിൽ വസിക്കുവിൻ, ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ നിൽക്കാതെ ശാഖയ്ക്കു സ്വയമേഫലം പുറപ്പെടുവിക്കാനാവില്ല… ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു (യോഹ 15:4, 5).🌸🌷
🌼🌸🌼🌸🌼🌸🌼🌸