സമ്പത്തോ അധികാരമോ ജനപ്രീതിയോ ഒന്നുമായിരുന്നില്ല ഈശോ ലക്ഷ്യമിട്ടത്. സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജീവന്റെ അപ്പത്തെ കുറിച്ച് അവിടെനിന്ന് നടത്തിയ പ്രബോധനം ഉൾക്കൊള്ളാൻ കഴിയാതെ അനേകർ എന്നെന്നേക്കുമായി അവിടുത്തെ വിട്ടുപോയി. അപ്പോൾ അവിടുന്നു തന്റെ 12 പേരോടും ചോദിച്ചത് “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ എന്നാണ്? ” ആരെല്ലാം തന്നെ ഉപേക്ഷിച്ചു പോയാലും തന്റെ സത്യാ പ്രബോധനങ്ങളിൽ അണുവിട മാറ്റം വരുത്താനോ വെള്ളം ചേർക്കാനോ അവിടുന്ന് തയ്യാറായിരുന്നില്ല. പ്രബോധനങ്ങളിൽ മായം ചേർത്തു ജനപ്രീതിയും കയ്യടിയും കൈക്കലാക്കാൻ യാതൊരു മനക്കട്ടി യും ഇല്ലാതിരുന്ന കാലത്ത് ആണ് ഈശോ ഈ വെല്ലുവിളികൾ ഒക്കെ ഉയർത്തിയത്.
മരണത്തെ മുഖാമുഖം കണ്ടപ്പോഴും സാൻഹെദ്രിൻ സംഘത്തിൽ വച്ചും പീലാത്തോസിന്റെ അരമനയിൽ വച്ചു വിസ്മരിക്കപ്പെട്ടപ്പോഴും താൻ പഠിപ്പിച്ച നിത്യസത്യങ്ങൾ ഒന്നും ദിവ്യ ഗുരു തരി തിരുത്തൽപോലും നൽകിയില്ല.
” ഞാൻ പരസ്യമായാണ് പഠിപ്പിച്ചത്, രഹസ്യമായി അല്ല ” എന്ന ധീരധീരമായ നിലപാടിൽ അവിടുന്ന് ഉറച്ചുനിന്നു. അവിടുന്ന് പഠിപ്പിച്ചതൊക്കെ പഠിപ്പിച്ചത് തന്നെ. ഒരുകാലത്ത് അവയ്ക്കും മാറ്റമുണ്ടാവില്ല. ഇതിനോടനുബന്ധമായി അവിടുന്നു തന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവരോട് ശക്തമായും വ്യക്തമായും കൃത്യമായും അവിടുന്നു പറയുന്നു :” ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നെ തന്നെ പരിത്യജിച്ച് തന്റെ കുരിശും എടുത്ത് എന്നെ അനുഗമിക്കട്ടെ” (മത്തായി 16: 24 ).
കാപട്യത്തിന്റെ കറ അണുപോലും ഇല്ലാത്തതായിരുന്നു ഈശോയുടെ അകവും പുറവും. തന്റെ വ്യക്തിപ്രഭാവം ശരിക്കും മനസ്സിലാക്കുന്നവർ അമ്പരന്നുപോകും. അവർ നൈസർഗികമായി തന്നെ ‘എന്റെ ദൈവമേ ‘എന്ന് അവിടുത്തെ വിളിച്ചു പോകും. അവിടുന്ന് എല്ലാവരെയും വിലയുള്ള വരാ ക്കി. അവിടുത്തെ അറിഞ്ഞോ സമീപിച്ചവർക്കെല്ലാം തങ്ങൾ വില ഉള്ളവരാണെന്നും സ്നേഹിക്കപ്പെടുന്നു എന്നും ബോധ്യം ഉള്ളവരുമായി. കുഷ്ഠരോഗികളെ പോലും അവിടുന്ന് തൊട്ടു സുഖപ്പെടുത്തി. സമൂഹം ഭ്രഷ്ട് കൽപ്പിച്ചു മാറ്റിനിർത്തി ഹതഭാഗ്യരായിരുന്നല്ലോ അവർ. മനുഷ്യരാരും തൊട്ടുകൂടാത്തവരോ തീണ്ടിക്കൂടാത്തവരോ അല്ലെന്നും അവരും സർവ്വ സ്വതന്ത്രരായ അവകാശങ്ങളും കൂടിയ മനുഷ്യരാണെന്നും അവിടുന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു.
പാതയോരത്ത് ഇരുന്ന അന്ധ യാചകനെ അടുത്തേക്ക് വിളിച്ചു ഈശോ അവനു സൗഖ്യം നൽകി.ഇത് നിസ്സഹായന്റെ നിലവിളികൾ കേൾക്കുന്ന ദൈവമാണെന്ന് വ്യക്തമാക്കുന്നു. മീൻപിടുത്തക്കാർ ആരായിരുന്ന പത്രോസിനും അന്ത്രയോസിനും യാക്കോബിനെയും യോഹന്നാനും വലിയ വില കൽപ്പിച്ച അവനെ തന്റെ ആദ്യ ശിഷ്യരാക്കി. ബത്സയ്യദാ കുളക്കരയിൽ 38 വർഷം എല്ലാവരാലും പരിത്യക്തനായി കൊടും സഹനത്തിന്റെ തീച്ചൂളയിൽ വെന്തുരുകി കിടന്ന തളർവാതരോഗിയെ തേടിയെത്തി അവിടുന്ന് അവനെ സൗഖ്യം നൽകി. പാപിനിയായ സമറായ സ്ത്രീയെ രക്ഷിക്കാൻ യാക്കോബിന്റെ കിണറ്റിൻകരയിൽ അവിടുന്ന് കാത്തിരുന്നു. ശിശുക്കളെ പരിപാവന പാണികളിൽ എടുത്തുയർത്തി അവരെ പോലെ ഉള്ളവരുടെ ആണ് സ്വർഗ്ഗരാജ്യം എന്ന് വെളിപ്പെടുത്തി. തന്നെ സമീപിച്ച വരെ എല്ലാം വലിയ ആദരവോടെയാണ് ഈശോ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. അവരെല്ലാവരും വിലമതിക്കുക പെട്ടു. അതുകൊണ്ടുതന്നെ അവിടുത്തെ സന്തോഷം അനുഗമിച്ചു. അവസാനം തന്റെ പ്രബോധനങ്ങളെ സ്വസഹന മരണം കൊണ്ട് മുദ്രവെച്ച് ഉത്ഥാനം ചെയ്ത് സ്വർഗ്ഗാരോഹണം ചെയ്യുകയും ചെയ്തു.
” ഗുരുവിന് 30 വെള്ളിക്കാശ് മതിപ്പുവില കണ്ടു ഒറ്റുകൊടുത്തവനെ അത്താഴവിരുന്നിൽ ചേർത്തിരുത്തി, അനന്തരം അവന്റെ മുമ്പിൽ മുട്ടുകുത്തി കുമ്പിട്ട് അവന്റെ പാദം കഴുകിത്തുടച്ച് ചുംബിച്ചു. മാത്രവുമല്ല തന്റെ ശരീരരക്തങ്ങൾ പങ്കുവെച്ച് അവന് നൽകി. ഒറ്റിക്കൊടുക്കുകവേ “സ്നേഹിതാ എന്ന് വിളിച്ചു” അവനു സ്നേഹവും മാനസാന്തരത്തിനുള്ള നിശബ്ദാഹ്വാനവും നൽകാൻ മാത്രം വിണ്ണിനെ വെല്ലുന്ന ആഴിയെ വെല്ലുന്ന വിശ്വ വിശാല സ്നേഹം അഭ്യസിക്കാനും അവിടുത്തേക്ക് കഴിഞ്ഞു. ഒരിക്കലും വറ്റാത്ത കരുണാർദ്ര സ്നേഹത്തിന്റെ കുത്തക ഉള്ളവൻ!