പരിശുദ്ധിയെ പകരുന്ന പരമയാഗമാണ് പരിശുദ്ധ കുർബാന. സ്വർഗ്ഗാദി സ്വർഗ്ഗവും ഭൂതലവും വിശ്രമവും ഒരുമയോടെ അണി ചേരുകയാണ് ഇവിടെ. ഇവിടെ സ്നേഹം ബലി ആകുകയാണ്. ബലിയേകുകയാണ്. ജീവിത പാതയിൽ നമുക്ക് വഴിയും സത്യവും ജീവനും (യോഹ 14:6)ആകുവാൻ ജീവനാഥൻ സ്വയം അലിയുന്നു ; നമ്മോട് അലിഞ്ഞുചേരുന്നു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ശൂന്യ വൽക്കരണത്തിന്റെയും സ്വയം ദാനത്തിന്റെയും സമ്പൂർണ്ണ സമർപ്പണമാണ് ഇവിടെ സംഭവിക്കുക. എല്ലാദിവസവും ഈ സ്നേഹ യാഗം നിറഞ്ഞുകവിയുന്ന പ്രതി സ്നേഹത്തോടെ നിത്യ പിതാവിനു സമർപ്പിക്കാം.
എന്നും നിന്നോടൊന്നായിരിക്കാൻ
എന്നും നിന്നിലലിഞ്ഞു ചേരാൻ
സോദരങ്ങളെ സ്നേഹിച്ചു സ്നേഹിച്ചു
ദിവ്യകാരുണ്യമായ്ത്തീരാൻ
ഞാൻ ചരിക്കുന്ന സക്രാരിയാകാൻ
അങ്ങിൽ അലിയാൻ കഴിഞ്ഞിരുന്നെങ്കിൽ…
ബലിയായി തീരുന്ന സ്നേഹം / കറയറ്റ കുഞ്ഞാടിൻ സ്നേഹം… “