പരിശുദ്ധ കുർബാനയും അനുരഞ്ജന കൂദാശയുമായും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. കുർബാനയ്ക്ക് ഒരുക്കമായി വിശുദ്ധ കുമ്പസാരം എന്ന കൂദാശ സ്വീകരിക്കാൻ പരിശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ സഭ തനയരേയെല്ലാം സസ്നേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. പരിശുദ്ധ കുർബാന അർത്ഥ സമ്പുഷ്ടമായി അർപ്പിക്കാൻ വിശുദ്ധി അത്യന്താപേക്ഷിതമാണ്. ദിവ്യകാരുണ്യം യോഗ്യതയോടെ സ്വീകരിക്കാൻ പ്രാപ്തി നൽകുന്നതും പാപം വഴി ഒരുവനു നഷ്ടപ്പെട്ട ദൈവകൃപ, പ്രസാദവരം, പുന സ്ഥാപിക്കുന്നതും അനുരഞ്ജന കൂദാശ യാണ്. തന്റെ ജ്ഞാനോദ്ദീപകവും ക്ഷമാപൂർവം ആയ ഉപദേശം വഴി കുമ്പസാര ക്കാരൻ അനുതാപിയെ ഈശോയുമായി ഒരു ആഴമേറിയ കൂട്ടായ്മയിലേക്ക് നയിക്കുന്നു.
വിശുദ്ധ കുമ്പസാരം അത്യന്താപേക്ഷിതം
ദൈവവുമായി വിച്ചേദിക്കപ്പെട്ടതോ ദൃഢത ഇല്ലാതിരുന്ന തോ ആയ ബന്ധം പുനഃസ്ഥാപിക്കാൻ കുമ്പസാരം എന്ന കൂദാശ കൂടിയേ കഴിയൂ. കുമ്പസാരം വഴി പുനഃസ്ഥാപിക്കപ്പെട്ടു ബന്ധത്തെ പരിശുദ്ധ കുർബാന പൂർണ്ണ ഫല ദായകത്വത്തിലേക്കു നയിക്കുന്നു.
സഭയുടെ ആത്മീയ നന്മ മുഴുവൻ പരിശുദ്ധ കുർബാനയിൽ
സഭയുടെ ആത്മീയ നന്മ മുഴുവൻ പരിശുദ്ധ കുർബാനയിൽ ഉൾച്ചേർന്നിരിക്കുന്നു. അതായത് പരിശുദ്ധാത്മാവിലൂടെ മനുഷ്യ ജീവൻ നൽകപ്പെട്ട തും ദൈവത്വം മൂലം ജീവദായക വുമായ തന്റെ ശരീരത്തിലൂടെ അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളിൽ പെസഹ കുഞ്ഞാടായ ക്രിസ്തുവിനെ തന്നെ പരിശുദ്ധ കുർബാനയിൽ നമുക്ക് ലഭിക്കുന്നു. അങ്ങനെ ക്രിസ്തുവിനോടൊപ്പം നമ്മെത്തന്നെയും നമ്മുടെ എല്ലാ പ്രവർത്തികളെയും സൃഷ്ടി സാകല്യ ത്തെയും നിത്യ പിതാവിന് ക്രിസ്തുവിലൂടെ സമർപ്പിക്കുന്നതിനു അർപ്പകർ ക്ഷണിക്കപ്പെടുന്നു നയിക്കപ്പെടുന്നു.