ഭക്തിപൂർവ്വം നാം അർപ്പിക്കുന്ന കുർബാനകൾ നമ്മുടെ മരണസമയത്ത് നമുക്ക് ഏറ്റവും വലിയ ആശ്വാസമായിരിക്കും.
നാം അർപ്പിക്കുന്ന ഓരോ കുർബാനയും നമ്മോടൊപ്പം വിധി സ്ഥലത്ത് വന്ന് നമുക്ക് വേണ്ടി നിഖിലേശസമക്ഷം ക്ഷമാപണം ചെയ്യും.
നമ്മുടെ ഭക്തി തീഷ്ണത കൾക്ക് അനുസരിച്ച് നാം അർപ്പിക്കുന്ന ഓരോ കുർബാനയും നമ്മുടെ കാലത്തിനടുത്ത ശിക്ഷ കുറയ്ക്കും.
നാം കുർബാന അർപ്പിക്കുമ്പോൾ നമ്മുടെ കർത്താവിന്റെ മനുഷ്യത്വത്തോട് (ഒപ്പം ദൈവത്വത്തോടും) കാണിക്കാവുന്ന ഏറ്റവും വലിയ ബഹുമാനമാണ് നാം കാണിക്കുക.
നാം അർപ്പിക്കുന്ന കുർബാന വഴി നമ്മുടെ വീഴ്ചകൾക്കും കുറവുകൾക്കും അനാദരവുകൾക്കും കർത്താവ് തന്നെ പരിഹാരം ചെയ്യുന്നു.
നാം അർപ്പിക്കുന്ന കുർബാന വഴി നാം ഉപേക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടുള്ള സകല പാപ ദോഷങ്ങളെയും കർത്താവ് പൊറുക്കുന്നു.
നാം അർപ്പിക്കുന്ന കുർബാന നമ്മുടെമേൽ പിശാചിനുള്ള ശക്തിയെ തകർക്കുന്നു.
നാം ഭക്തിപൂർവം അർപ്പിക്കുന്ന കുർബാന ശുദ്ധീകരണാത്മാക്കളെ ഏറ്റവുമധികം ആശ്വസിപ്പിക്കുന്നു .
നാം അർപ്പിക്കുന്ന കുർബാന നമുക്ക് വന്നുഭവിക്കാൻ ഇരിക്കുന്ന അനേകം ആപത്തുകളിൽനിന്നും അനർത്ഥങ്ങളിൽനിന്നും നിന്നും നമ്മെ രക്ഷിക്കും.
നാം അർപ്പിക്കുന്ന ഓരോ കുർബാനയും നമ്മുടെ ശുദ്ധീകരണസ്ഥലത്തെ വാസത്തിന്റെ ദൈർഘ്യം കുറയ്ക്കുന്നു.
നാം അർപ്പിക്കുന്ന കുർബാനയുടെ സമയത്ത് ഭയഭക്തിബഹുമാനങ്ങളോടെ പരിശുദ്ധ ത്രിത്വത്തെ ആരാധിച്ചു കൊണ്ട് നിൽക്കുന്ന അനേകായിരം മാലാഖമാർ നമുക്ക് ചുറ്റും നിൽക്കുന്നുണ്ട്.
നാം അർപ്പിക്കുന്ന കുർബാന വഴി എല്ലാ കാര്യങ്ങളിലും നാം അനുഗ്രഹിക്കപ്പെടും.
നാം ഇപ്പോൾ അർപ്പിക്കുന്ന കുർബാന മരണശേഷം നമുക്ക് വേണ്ടി മറ്റാരെങ്കിലും അർപ്പിക്കുന്ന അനേകം കുർബാനകളെക്കാൾ നമുക്ക് ഉപകാരപ്രദമായിരിക്കും.
നാം അർപ്പിക്കുന്ന കുർബാനയിൽ മറ്റു നിയോഗങ്ങൾ ക്കു പുറമേ അന്നത്തെ പ്രത്യേക വിശുദ്ധന്റെ ബഹുമാനാർത്ഥം എന്ന നിയോഗം കൂടി ഉണ്ടായിരുന്നാൽ കൂടുതൽ ഫലം ഉണ്ടായിരിക്കും.
ദൈവമേ, നന്ദി’