നാല് സുവിശേഷങ്ങളും, നടപടി പുസ്തകവും, പൗലോസ്, യാക്കോബ്, പത്രോസ്,യോഹന്നാൻ, യൂദാസ് ഇവരുടെ ലേഖനങ്ങളും, ഈശോമിശിഹായുടെ ദൈവത്വത്തെ വൈവിധ്യമാർന്ന രീതികളിൽ ഉദ്ഘോഷിക്കുന്നു; ഊട്ടി ഉറപ്പിക്കുന്നു. അവിടുത്തെ കണ്ടവരും, കേട്ടവരും, അനുഭവിച്ചവരും, മിശിഹായെ ദൈവമായി കാണുകയും, കേൾക്കുകയും, അനുഭവിക്കുകയും, ചെയ്തു എന്നതാണ് നാല് സുവിശേഷങ്ങളും സാക്ഷ്യപ്പെടുത്തുക.
മർക്കോസിന്റെ സുവിശേഷത്തിന്റെ ശീർഷകം തന്നെ “ദൈവപുത്രനായ ഈശോമിശിഹായുടെ സുവിശേഷം” എന്നാണ്. മത്തായി – ലൂക്കാ സുവിശേഷകർ ഈശോയുടെ കന്യകാജനനം വിവരിച്ച് അവിടുന്ന് ദൈവപുത്രനാണെന്ന് സ്ഥാപിക്കുന്നു. അവിടുത്തെ ദൈവിക ജനനത്തെക്കുറിച്ച് മത്തായി സുവിശേഷകൻ വിവരിക്കുന്നത് ഇപ്രകാരമാണ്. യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള് പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു.
അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന് ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
അവന് ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള് ഗര്ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്.
അവള് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന് തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.
കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന് വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.
ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന് കല്പിച്ചതുപോലെപ്രവര്ത്തിച്ചു; അവന് തന്റെ ഭാര്യയെ സ്വീകരിച്ചു.
പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന് അറിഞ്ഞില്ല; അവന് ശിശുവിന് യേശു എന്നു പേരിട്ടു.
മത്തായി 1 : 18-25
ഈശോമിശിഹായുടെ ജനനത്തിൽ ഏശയ്യയുടെ ഇമ്മാനുവൽ പ്രവചനം പൂർത്തീകരിക്കപ്പെട്ടതായി മത്തായി സുവിശേഷകൻ വ്യക്തമാക്കുന്നു.അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.
ഏശയ്യാ 7 : 14
ദൈവദൂതൻ യൗസേപ്പിനെ ആ സത്യം ഇങ്ങനെ അറിയിച്ചു :”കന്യകയായ നിന്റെ ഭാര്യ മറിയം ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ്”(മത്താ.1:20).
മറിയത്തെ ദൈവം മംഗളവാർത്ത അറിയിക്കുന്നതിനെ സംബന്ധിച്ചുള്ള ലൂക്കായുടെ പരമാർശം വളരെ ശ്രദ്ധേയമാണ്.ദൂതന് മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്, ദൈവപുത്രന് എന്നു വിളിക്കപ്പെടും.
ലൂക്കാ 1 : 35
സുവിശേഷങ്ങളുടെ സുവിശേഷമാണല്ലോ നാലാമത്തേത്. അതിന്റെ സർവ്വാതിശായിത്തം ആദ്യ വചനത്തിൽ തന്നെ സുവ്യക്തമാണ് ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
അവന് ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.
സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.
അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു.
ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.
ദൈവം അയ ച്ചഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാന് എന്നാണ്.
അവന് സാക്ഷ്യത്തിനായി വന്നു – വെളിച്ചത്തിനു സാക്ഷ്യം നല്കാന്; അവന് വഴി എല്ലാവരും വിശ്വസിക്കാന്‍.
അവന് വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നല്കാന് വന്നവനാണ്.
എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്നയഥാര്‍ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു.
അവന് ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല.
അവന് സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല.
തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന് കഴിവു നല്കി.
അവര്‍ ജനിച്ചതു രക്തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍നിന്നത്ര.
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള് ദര്‍ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം.
യോഹന്നാന് 1 : 1-14
തന്റെ സുവിശേഷ രചനയുടെ ലക്ഷ്യം യോഹന്നാൻ ശ്ലീഹാ ഇപ്രകാരം വ്യക്തമാക്കുന്നു.എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവന് ഉണ്ടാകുന്നതിനും വേണ്ടിയാണ്.
യോഹന്നാന് 20 : 31