എഴുന്നള്ളിപ്പ്
ഈശോമിശിഹായെ കരങ്ങളിൽ എടുത്തു ഉയർത്തിക്കൊണ്ടാണ് കാർമികൻ തൊട്ടുമുൻപ് പരാമർശിച്ച പ്രാർത്ഥന ചൊല്ലുക. പ്രാർത്ഥനയ്ക്ക് പ്രത്യുത്തരമെന്നോണം ജനം ” ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു” എന്ന ദിവ്യനാഥന്റെ വാക്കുകൾ പല്ലവിയായി പാടിയിട്ട് സാദരം വലിയ വിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു.
രക്ഷകനീശോ തൻശിഷ്യരെ അറിയിച്ച ദിവ്യ രഹസ്യമിതാ സ്വർഗ്ഗത്തിൽ നിന്നാഗതമാം ജീവൻ നൽകീടുമപ്പം ഞാൻ സ്നേഹമോടെന്നെ കൈക്കൊൾവോ നെന്നിൽ നിത്യംജീവിക്കും നേടുമവൻ സ്വർഗ്ഗം നിശ്ചയമായ് “
” സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽ നിന്ന് ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും” (യോഹ 6: 51) എന്ന ദിവ്യനാഥന്റെ ദിവ്യ വചസ്സുകൾ ആണ് ഇവിടെ ഇതിവൃത്തം.”ഞാന്‍ ജീവന്റെ അപ്പമാണ്.നിങ്ങളുടെ പിതാക്കന്മാര് മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു.ഇതാകട്ടെ, മനുഷ്യന് ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍മരിക്കുകയില്ല.സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന് എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു. യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന് ഉണ്ടായിരിക്കുകയില്ല.എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.എന്തെന്നാല്‍, എന്റെ ശരീരംയഥാര്‍ഥ ഭക്ഷണമാണ്. എന്റെ രക്തംയഥാര്‍ഥ പാനീയവുമാണ്.എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന് ഞാന്‍ മൂലം ജീവിക്കും.ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്മാര് മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന് എന്നേക്കും ജീവിക്കും.യോഹന്നാന് 6 : 48-58