ക്രൈസ്തവ ജീവിതം നയിക്കുമ്പോൾ അനുഭവപ്പെടുന്ന വേദനകളെ മിശിഹായുടെ സഹനത്തിൽ ഉള്ള പങ്കാളിത്തം ആയി മനസ്സിലാക്കണം എന്നാണ് പത്രോസ് അപ്പോസ്തലൻ ഉപദേശിക്കുന്നത്.പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്.
ക്രിസ്തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും.
ക്രിസ്തുവിന്റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു.
നിങ്ങളിലാരും തന്നെകൊലപാതകിയോ മോഷ്ടാവോ ദുഷ്കര്‍മിയോ പരദ്രോഹിയോ ആയി പീഡസഹിക്കാന്‍ ഇടയാകരുത്.
ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവന് പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന് ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട് അവന് ദൈവത്തെ മഹത്വപ്പെടുത്തട്ടെ.
1 പത്രോസ് 4 : 12-16.
ഒരുവന്റെ മരണാനന്തരം ഉടനെ നടക്കുന്ന വിധിയെക്കുറിച്ച് നൽകുന്ന സൂചനയുടെ വെളിച്ചത്തിൽ ആണ് ഈ വചനഭാഗം വായിക്കേണ്ടത്. സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ സമചിത്തരും പ്രാര്‍ഥനയില്‍ ജാഗരൂകരും ആയിരിക്കുവിന്‍.
1 പത്രോസ് 4 : 7. ഏതു സാഹചര്യത്തിലും പ്രതീക്ഷിക്കാവുന്ന സഹനത്തിന്റെ പശ്ചാത്തലം ലേഖനത്തിന്റെ സ്വീകർത്താക്കൾക്ക് മുന്നിലെ ഒരു സജീവ യാഥാർത്ഥ്യമായിരുന്നു. ശ്ലീഹാ തന്റെ ജനത്തിന് മുൻകരുതൽ നിർദേശങ്ങൾ നൽകുകയാണ്. സഹനം ഈശോയിൽ ഉള്ള ഭാഗഭാഗിത്വം ആണ്. അതുകൊണ്ട് വിശ്വാസികൾ ആരും സഹനത്തിന്റെ മുമ്പിൽ പരിഭ്രമിക്കരുത്. കാരണം അത് രക്ഷാകരം ആണെന്ന് തന്നെ.
സ്ഫുടം ചെയ്യുന്ന അഗ്നി യോട് ആണ് സഹനങ്ങളെ ശ്ലീഹാ ഉപമിക്കുക. (1:7;4:12). മിശിഹായുടെ സഹനത്തെ വിശ്വാസികളുടെ സഹനത്തിന് മാതൃകയും രക്ഷയുടെ ഉറവിടം ആയാണ് ലേഖനം അവതരിപ്പിക്കുന്നത് (2:21-25);3:8). അവിടുത്തെ സഹനങ്ങളിൽ ഉള്ള വിശ്വാസികളുടെ പങ്കിന് കൂട്ടായ്മ എന്ന പദമാണ് ശ്ലീഹാ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കർത്താവിന്റെ അത്താഴത്തിലെ പങ്കാളിത്തം എന്നതിന് പൗലോസ് ഉപയോഗിക്കുന്ന പദവും കൂട്ടായ്മ (കൊയ്നോണിയ) തന്നെയാണ് (1കൊറീ 10:16).
യുഗാന്ത്യത്തിൽ കഠിന പാപികൾക്ക് (മാരകപാപം അഥവാ അത്തരം പാപങ്ങൾ ചെയ്തിട്ടും അനുതപിച്ച് കുമ്പസാരിക്കാതെ മരിക്കുന്നവർ ) കിട്ടുന്ന ശിക്ഷാവിധിയുടെ കാഠിന്യം ആണ് 4:17-19 ലെ പ്രമേയം.എന്തെന്നാല്‍, വിധിയുടെ സമയം സമാഗതമായിരിക്കുന്നു. ദൈവത്തിന്റെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു നമ്മിലാണ് ആരംഭിക്കുന്നതെങ്കില്‍, ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്തായിരിക്കും!
നീതിമാന് കഷ്ടിച്ചുമാത്രം രക്ഷപെടുന്നുവെങ്കില്‍, ദുഷ്ടന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും!
ആകയാല്‍, ദൈവഹിതമനുസരിച്ചു സഹിക്കുന്നവര്‍ നന്മചെയ്തുകൊണ്ടു വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളുടെ ആത്മാക്കളെ ഭരമേല്പിക്കട്ടെ.
1 പത്രോസ് 4 : 17-19.
ദൈവത്തിന്റെ വിധി ആരംഭിക്കുന്നത് ദൈവ ഭവനത്തിൽ ആണ് എന്ന മുന്നറിയിപ്പും ശ്രദ്ധേയമാണ്. സാധാരണഗതിയിൽ സഭയെ സൂചിപ്പിക്കാനാണ് ” ദൈവ ഭവനം” എന്ന പദം ഉപയോഗിക്കുക (2:5). മിശിഹാ ആകുന്ന മൂലക്കല്ലിന്മേൽ പണിപ്പെട്ട സഭ ദൈവത്തിന്റെ രാജകീയ പുരോഹിതരും വിശുദ്ധ ജനവും ആണ്. അതുകൊണ്ട് മരണത്തോടെ സംഭവിക്കുന്ന വീതി പരിഗണിച്ച് ക്രൈസ്തവർ സകലത്തെയും നീതിയോടും കരുണയോടും പരിപാലിക്കുന്ന ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കണം. കൂടാതെ, എല്ലാ തിന്മയും പരിത്യജിച്ചു, നന്മ പ്രവർത്തിച്ചു മുന്നേറണം. ദൈവഹിതത്തിനു അനുസൃതം സഹനത്തെ അഭിമുഖീകരിക്കണം.
യുഗാന്ത്യ വുമായി ബന്ധപ്പെടുത്താതെ നിത്യ സൗഭാഗ്യ ത്തോട് ബന്ധപ്പെടുത്തി അല്ലാതെ നല്ല മനുഷ്യർ അനുഭവിക്കുന്ന സഹനത്തെ വിശദീകരിക്കാനാവില്ല. മനുഷ്യൻ നിർദ്ദേശിക്കുന്ന പരിഹാരങ്ങൾ എല്ലാ അപൂർണ്ണങ്ങൾ ആയിരിക്കും.
നല്ല മനുഷ്യർ അനുഭവിക്കുന്ന സഹനങ്ങളെ നിത്യ സൗഭാഗ്യത്തോട് ബന്ധപ്പെടുത്തി അല്ലാതെ വിശദീകരിക്കാനാവില്ല. ഈ ലോകത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സഹനങ്ങൾക്ക് നൽകുന്ന വിശദീകരണങ്ങൾ തികച്ചും അപൂർണ്ണ ങ്ങൾ ആയിരിക്കും. സഹനത്തെ പാപത്തിന്റെ ശിക്ഷ യായും (ചിലതൊക്കെ അങ്ങനെയും ആകാം ) ദൈവത്തിന്റെ ശാപം ആയും പൂർവികരുടെ പാപത്തിന്റെ ശിക്ഷയായും വ്യാഖ്യാനിക്കുന്ന സഹന ത്തിന്റെ യുഗാന്ത മാനം (സ്വർഗ്ഗത്തിൽ പ്രതിഫലം ലഭിക്കുന്ന സത്യം) പരിഗണിക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതുകൊണ്ടാണ്.
ഒരുവിധത്തിൽ സഹനം എന്നും ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്. ഇതിനെ അനാവരണം ചെയ്യാൻ വിശുദ്ധ ഗ്രന്ഥം പലവുരു പരിശ്രമിക്കുന്നുണ്ട്.ജോബിന്റെ പുസ്തകം ഈ പരിശ്രമത്തിന്റെ ഭാഗമാണ്. പത്രോസ് മേൽപ്പറഞ്ഞ സമസ്യക്ക് ഉത്തരം തേടുന്നുണ്ട്. പ്രധാനമായും മൂന്നു വിശദീകരണങ്ങളാണ് ശിഷ്യ പ്രധാനൻ മുന്നോട്ടു വയ്ക്കുക.
(1) ക്രിസ്തുവിന്റെ കുരിശിലെ സഹനത്തോട് ചേർന്ന് ദൈവഹിതത്തിന് കീഴ്വഴങ്ങി ജീവിക്കുന്ന വ്യക്തിയാണ്.
(2) ഈ ഭൂമിയിലെ സഹനം എന്നത് പാപത്തിനടുത്ത ശിക്ഷകളിൽ നിന്നുള്ള വിടുതലാണ്.
(3) മനുഷ്യന്റെ സഹനവും പീഡനവും ദൈവം നൽകുന്നതല്ല; അനുവദിക്കുന്നതാണ്.
സ്വാതന്ത്ര്യം ഉള്ള മനുഷ്യർ അതിനെ ദുരുപയോഗിക്കുമ്പോൾ അവർ മറ്റുള്ളവർക്ക് കുരിശ് ആകുന്നു. ഈ കുരിശു എടുക്കുന്നതും കുരിശു തന്നവരോട് ക്ഷമിച്ച് അവരെ അനുഗ്രഹിക്കുകയും അവരെ നീതികരിക്കുന്നതിനും അവർക്കുവേണ്ടി പ്രാർത്ഥിച്ചും അവനവന് കൈവരുന്ന കുരിശുകളെ രക്ഷാകരം ആക്കുന്നതിനും അങ്ങനെ തങ്ങളുടെ നിരവധിയായ പാപങ്ങളുടെ കാലത്തിനടുത്ത കടുത്തശിക്ഷ
(ശുദ്ധീകരണസ്ഥലത്ത് )കുറയ്ക്കുന്നതിനും വേഗം ശുദ്ധീകരണാഗ്നിയിൽ നിന്ന് സ്വർഗ്ഗ സൗഭാഗ്യത്തിൽ എത്തുന്നതിനും വേണ്ടിയാണത്.