കുടുംബം പ്രഥമ വിദ്യാലയവും മാതാപിതാക്കളാണ് പ്രഥമാധ്യാപകരും ആണ്. എത്ര ശ്രദ്ധയോടെ, എത്രയധികം പ്രാർത്ഥനയോടും ഭാര്യഭർത്താക്കന്മാർ തങ്ങളുടെ കുടുംബം കെട്ടിപ്പടുക്കുവാൻ
പ്രഭാഷകൻ 30 :7- 13
മകനെ വഷളാക്കുന്നവന് മുറിവു വച്ചുകെട്ടേണ്ടിവരും;അവന്റെ ഓരോ നിലവിളിയും പിതാവിനെ വേദനിപ്പിക്കും.
പ്രഭാഷകന്‍ 30 : 7
മെരുക്കാത്ത കുതിര ദുശ്ശാഠ്യം കാണിക്കും;ശിക്ഷണം ലഭിക്കാത്ത പുത്രന്‍തന്നിഷ്ടക്കാരനാകും.
പ്രഭാഷകന്‍ 30 : 8
പുത്രനെ അമിതമായി ലാളിച്ചാല്‍അവന്‍ നിന്നെ ഭയപ്പെടുത്തും;അവനോടുകൂടെ കളിക്കുക,അവന് നിന്നെ ദുഃഖിപ്പിക്കും.
പ്രഭാഷകന്‍ 30 : 9
അവനോടുകൂടെ ഉല്ലസിക്കരുത്;ഒടുക്കം നീ ദുഃഖിച്ചു പല്ലു ഞെരിക്കും.
പ്രഭാഷകന്‍ 30 : 10
അവനുയൗവനത്തില്‍ അധികാരം നല്കുകയോഅവന്റെ തെറ്റുകള്‍ അവഗണിക്കുകയോ അരുത്.
പ്രഭാഷകന്‍ 30 : 11
ചെറുപ്പത്തിലേതന്നെ അവനെ വിനയംഅഭ്യസിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുക;അല്ലെങ്കില്‍ അവന് അനുസരണമില്ലാത്തനിര്‍ബന്ധ ബുദ്ധിയായിത്തീര്‍ന്ന് നിന്നെ ദുഃഖിപ്പിക്കും.
പ്രഭാഷകന്‍ 30 : 12
മകന്റെ ലജ്ജാകരമായ പ്രവൃത്തികള്‍ നിമിത്തം ദുഃഖിക്കാതിരിക്കേണ്ടതിന് അവനെ ശിക്ഷണത്തില്‍ വളര്‍ത്താന്‍ ശ്രദ്ധിക്കുക.
പ്രഭാഷകന്‍ 30 : 13
മക്കളെ തിരുത്താൻ അധികാരവും ഉത്തരവാദിത്വമുള്ളവരാണ് മാതാപിതാക്കൾ. ചെറുപ്പം മുതലേ ഏതാനും ചര്യകൾ നിർബന്ധമായും മക്കളെ അഭ്യസിക്കണം.
1. നന്മയെ, മേന്മയെ. നേട്ടങ്ങളെ, അഭിനന്ദിക്കാൻ പഠിപ്പിക്കുക.
2. തെറ്റ് ചെയ്താൽ മടികൂടാതെ മാപ്പ് അപേക്ഷിക്കാൻ പരിശീലിപ്പിക്കുക.
3. നന്ദി പറയാൻ പരിശീലിപ്പിക്കുക. ഒരു കുടുംബത്തിന്റെ സുസ്ഥിതിക്കും ഭദ്രതയ്ക്കും ഇവ മൂന്നും അത്യന്താപേക്ഷിതമാണെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമായി നിർദേശിച്ചിട്ടുണ്ട്.
(Say to congratulate, to say sorry, to say Thank you എന്ന് അദ്ദേഹം ചുരുക്കി പറഞ്ഞിട്ടുമുണ്ട്.
4. നാലാമത്തെ കാര്യം സങ്കീർത്തന 96 :9 ൽ ഉണ്ട്. വിശുദ്ധ വസ്ത്രങ്ങൾ അണിഞ്ഞു അവിടുത്തെ ആരാധിക്കുവിൻ. “നിർമ്മല വസ്ത്ര വിഭൂഷിതരായി” എന്നാനമ്മുടെ ആരാധനക്രമത്തിൽ തന്നെയുണ്ട്.
ദേവാലയത്തിൽ ഒരു ഡ്രസ്സ് കോഡ് അത്യാവശ്യമാണ്.
5. സാംസന്റെ മാതാവിനോട് കർത്താവിന്റെ ദൂതൻ പറയുന്ന കാര്യങ്ങൾ വളരെ പ്രധാനമാണ്. ന്യായ 13 :4ൽ ഇവ നാം കാണുന്നു. “നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട് നീ സൂക്ഷിക്കണം വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്”.
ആത്മസംയമനം പാലിക്കേണ്ടത് പരമപ്രാധാന്യം ആണ്. അമ്മ എല്ലാ കാര്യങ്ങളിലും പറയുന്നതെങ്കിലും ഈ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് അപ്പനാണ്.
ഒരിക്കൽ ഒരു അമ്മതന്റെ ആറു വയസ്സായ മകനുമായി ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിച്ചു. അഭിവാദന ത്തിനു ശേഷം അവർ ഭിഷഗ്വരനോട് ചോദിച്ചു: എന്റെ ഏക മകന്റെ സ്വഭാവ രൂപവത്കരണത്തിൽ ഞാൻ അവന്റെ ഏത് പ്രായം മുതൽ ആണ് ശ്രദ്ധിക്കേണ്ടത്. അപ്പോൾ അദ്ദേഹം ഒരു മറുചോദ്യം ഉന്നയിച്ചു. “ഇപ്പോൾ കുട്ടിക്ക് എത്ര വയസ്സായി?”. “ആറു വയസ്സ്” അമ്മ മറുപടി നൽകി. അപ്പോൾ ഡോക്ടർ പറഞ്ഞു : “നിങ്ങൾ ഏറ്റവും കുറഞ്ഞത് 7 വർഷമെങ്കിലും വൈകിപ്പോയി”. ഓരോ മാതാവും പിതാവും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാന വസ്തുതയിലേക്കാണ് ഡോക്ടർ വിരൽ ചൂണ്ടിയത്. നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കും. ചീത്ത വൃക്ഷം ചീത്ത ഫലവും. മാതാപിതാക്കളുടെ നല്ല മാതൃക മക്കളെ നന്മയിലേക്ക് സ്വാധീനിക്കും. മാതാപിതാക്കളുടെ സ്നേഹ ഹൃദയങ്ങളിലാണ് ഓരോ കുഞ്ഞും ആദ്യം ജന്മം കൊള്ളേണ്ടത്. അനന്തരം അമ്മമാരുടെ ഉദരങ്ങളിലും. കൗദാശിക ജീവിതം, ബൈബിൾ വായന, സ്നേഹം, ക്ഷമ, സത്യം, നീതി,കാരുണ്യം, കരുതൽ, പാവങ്ങളോട് സ്നേഹവും അവർക്കായുള്ള പങ്കുവെക്കലും, ഒക്കെ അഭ്യസിക്കുന്ന ഒരു അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന ശിശുക്കള്‍ ഇവയിലൊക്കെ നല്ലത് താല്പരരായിരിക്കും.
അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന ശിശു ഗർഭധാരണത്തിന്റെ 36 ദിവസം മുതൽ എങ്കിലും അവരുടെ വികാരവിചാരങ്ങൾ ഉൾക്കൊള്ളാൻ തുടങ്ങും. മാതാപിതാക്കളുടെ വിശുദ്ധി കുഞ്ഞുങ്ങളെയും വിശുദ്ധിയിലേക്ക് നയിക്കും. “ഇതാണ് ദൈവത്തിന്റെ തിരുഹിതം – നിങ്ങളുടെ വിശുദ്ധീകരണം”.