അത്യുന്നതനായ ദൈവത്തിന്റെ പുത്രൻ

Fr Joseph Vattakalam
4 Min Read

വിശ്വ സാഹിത്യത്തിലോ ഇതര മതഗ്രന്ഥങ്ങളിലൊ കേട്ടുകേൾവിപോലുമില്ലാത്ത ഒരു സംഭവം സമസുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ചേർക്കുന്നു. ഈശോയും ശിഷ്യന്മാരും ഗരസേനരുടെ നാട്ടിലെത്തിയപ്പോൾ പിശാച് ബാധിതനായ ഒരുവൻ… അവിടുത്തെ സമീപിച്ചു….. അവൻ നിലവിളിച്ചുകൊണ്ട് അവിടുത്തെ മുമ്പിൽ വീണ് ഉറക്കെപ്പറഞ്ഞു :” യേശുവേ അത്യുന്നതനായ ദൈവ പുത്ര നീ എന്തിന് എന്റെ കാര്യത്തിൽ ഇടപെടുന്നു? എന്നെ പീഡിപ്പിക്കരുത് എന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു. ( ലൂക്കാ 8 :26- 28 ).

 ഗരസേനരുടെ ഒരു വിജാതിയ നോടാണ് തിരുമുമ്പിൽ വീണ പിശാച് ബാധിത ന് ഈശോ തന്റെ കല്പനയാൽ സൗഖ്യം നൽകി. അതിനുശേഷം അവര്‍ ഗലീലിക്ക്‌ എതിരേയുള്ള ഗരസേനരുടെ നാട്ടില്‍ എത്തിച്ചേര്‍ന്നു.

അവന്‍ കരയ്‌ക്കിറങ്ങിയപ്പോള്‍ പിശാചുബാധയുള്ള ഒരുവന്‍ ആ പട്ടണത്തില്‍നിന്ന്‌ അവനെ സമീപിച്ചു. വളരെ കാലമായി അവന്‍ വസ്‌ത്രം ധരിക്കാറില്ലായിരുന്നു. വീട്ടിലല്ല, ശവക്കല്ലറകളിലാണ്‌ അവന്‍ കഴിഞ്ഞുകൂടിയിരുന്നത്‌.

 യേശുവിനെ കണ്ടപ്പോള്‍ അവന്‍ നിലവിളിച്ചുകൊണ്ട്‌ അവന്റെ മുമ്പില്‍ വീണ്‌ ഉറക്കെപ്പറഞ്ഞു: യേശുവേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്തിന്‌ എന്റെ കാര്യത്തില്‍ ഇടപെടുന്നു? എന്നെ പീഡിപ്പിക്കരുതെന്ന്‌ ഞാന്‍ നിന്നോടപേക്‌ഷിക്കുന്നു.

എന്തെന്നാല്‍, അവനില്‍നിന്നു പുറത്തുപോകാന്‍ അശുദ്‌ധാത്‌മാവിനോട്‌ യേശു കല്‍പിച്ചു. പലപ്പോഴും അശുദ്‌ധാത്‌മാവ്‌ അവനെ പിടികൂടിയിരുന്നു. ചങ്ങല കളും കാല്‍വിലങ്ങുകളുംകൊണ്ടു ബന്‌ധിച്ചാണ്‌ അവനെ സൂക്‌ഷിച്ചിരുന്നത്‌. എന്നാല്‍, അവന്‍ അതെല്ലാം തകര്‍ക്കുകയും വിജനസ്‌ഥലത്തേക്കു പിശാച്‌ അവനെകൊണ്ടുപോവുകയും ചെയ്യുമായിരുന്നു.

 യേശു അവനോട്‌ നിന്റെ പേരെന്ത്‌ എന്നു ചോദിച്ചു. ലെഗിയോണ്‍ എന്ന്‌ അവന്‍ പറഞ്ഞു. എന്തെന്നാല്‍, അനേകം പിശാചുക്കള്‍ അവനില്‍ പ്രവേശിച്ചിരുന്നു.

പാതാളത്തിലേക്കു പോകാന്‍ തങ്ങളോടു കല്‍പിക്കരുതെന്ന്‌ ആ പിശാചുക്കള്‍ അവനോടുയാചിച്ചു.

വലിയ ഒരു പന്നിക്കൂട്ടം കുന്നിന്‍പുറത്തു മേയുന്നുണ്ടായിരുന്നു. ആ പന്നികളെ ആവേശിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നു പിശാചുക്കള്‍ അപേക്‌ഷിച്ചു. അവന്‍ അനുവദിച്ചു.

അപ്പോള്‍ അവ ആ മനുഷ്യനെവിട്ട്‌ പന്നികളില്‍ പ്രവേശിച്ചു. പന്നികള്‍ കിഴുക്കാംതൂക്കായ തീരത്തിലൂടെ തടാകത്തിലേക്കു പാഞ്ഞുചെന്ന്‌ മുങ്ങിച്ചത്തു.

പന്നികളെ മേയിച്ചുകൊണ്ടിരുന്നവര്‍ ഈ സംഭവം കണ്ട്‌ ഓടിച്ചെന്ന്‌ പട്ടണത്തിലും ഗ്രാമപ്രദേശങ്ങളിലും വിവരം അറിയിച്ചു.

സംഭവിച്ചതെ ന്തെന്നു കാണാന്‍ ജനങ്ങള്‍ പുറപ്പെട്ട്‌ യേശുവിന്റെ അടുത്തുവന്നു. പിശാചുബാധയില്‍നിന്നു വിമോചിതനായ ആ മനുഷ്യന്‍ വസ്‌ത്രം ധരിച്ച്‌ സുബോധത്തോടെ യേശുവിന്റെ കാല്‍ക്കല്‍ ഇരിക്കുന്നതുകണ്ട്‌ അവര്‍ക്കു ഭയമായി.

പിശാചുബാധിതന്‍ എങ്ങനെ സുഖപ്പെട്ടു എന്ന്‌ അതുകണ്ട ആളുകള്‍ അവരെ അറിയിച്ചു.

തങ്ങളെ വിട്ടുപോകണമെന്ന്‌ ഗരസേനരുടെ സമീപപ്രദേശങ്ങളിലെ ജനങ്ങളെല്ലാവരും അവനോട്‌ അപേക്‌ഷിച്ചു. കാരണം, അവര്‍ വളരെയേറെ ഭയന്നിരുന്നു. അവന്‍ വഞ്ചിയില്‍ കയറി മടങ്ങിപ്പോന്നു.

പിശാചുബാധയൊഴിഞ്ഞആ മനുഷ്യന്‍ അവന്റെ കൂടെയായിരിക്കാന്‍ അനുവാദം ചോദിച്ചു. എന്നാല്‍, അവനെ തിരിച്ചയച്ചുകൊണ്ടു യേശു പറഞ്ഞു:

നീ വീട്ടിലേക്കു തിരിച്ചു പോയി ദൈവം നിനക്കു ചെയ്‌തതെന്തെന്ന്‌ അറിയിക്കുക. അവന്‍ പോയി യേശു തനിക്കുവേണ്ടി ചെയ്‌ത കാര്യങ്ങള്‍ പട്ടണം മുഴുവന്‍ പ്രസിദ്‌ധമാക്കി.

ലൂക്കാ 8 : 26-39. ഇതുകണ്ട് വിജാതിയർക്കു കർത്താവിന്റെ തിരുവചനത്തിന്റെ ശക്തി വെളിപ്പെട്ടു. അതെ അവിടുത്തെ വചനത്തിന് അശുദ്ധാത്മാവി ന്റെ മേൽ പൂർണാധികാരം ഉണ്ട്.

 ഗരസേനരുടെ നാട്ടിലെ പിശാച് ബാധിത പല പ്രത്യേകതകളുണ്ട്. അവൻ ഒരു മഹാ വെളിപ്പെടുത്തൽ നടത്തി. ഈശോ അത്യുന്നതനായ ദൈവത്തിന്റെ പുത്രനാണ് (ലൂക്ക 1 :35 തന്നെ പീഡിപ്പിക്കാൻ വന്നതാണെന്നും പിശാച് ബാധിതൻ നന്നായി അറിയാം.

 പിശാച് ഈശോയെ “ദൈവപുത്രാ” എന്ന് വിളിക്കുന്നത് ലൂക്കാ പലതവണ രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ പ്രഖ്യാപനങ്ങൾ ഈശോയുടെ അനന്യമായ ദൈവപുത്രത്വം വെളി പ്പെടുത്തുന്നവയാണ്.പിന്നെ അവന്‍ ഗലീലിയിലെ ഒരു പട്ടണമായ കഫര്‍ണാമില്‍ എത്തി സാബത്തില്‍ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു.

അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്‌മയഭരിതരായി. കാരണം, അധികാരത്തോടുകൂടിയതായിരുന്നു അവന്റെ വ ചനം.

അവിടെ സിനഗോഗില്‍ അശുദ്‌ധാത്‌മാവു ബാധി ച്ചഒരുവന്‍ ഉണ്ടായിരുന്നു. അവന്‍ ഉറക്കെ നിലവിളിച്ചു പറഞ്ഞു:

നസറായനായ യേശുവേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്‌? നീ ആരാണെന്ന്‌ എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്‌ധന്‍.

 യേശു അവനെ ശാസിച്ചു പറഞ്ഞു: മിണ്ടരുത്‌, അവനെ വിട്ടുപോകൂ. ആ പിശാച്‌ ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരുടെയും നടുവിലേക്ക്‌ അവനെ തള്ളിയിട്ടതിനുശേഷം അവനെ വിട്ടുപോയി.

എല്ലാവരും അദ്‌ഭുതപ്പെട്ട്‌ പരസ്‌പരം പറഞ്ഞു: എന്തൊരു വച നമാണിത്‌! ഇവന്‍ അധികാരത്തോടും ശക്‌തിയോടും കൂടെ അശുദ്‌ധാത്‌മാക്കളോടു കല്‍പിക്കുകയും അവ വിട്ടു പോവുകയും ചെയ്യുന്നുവല്ലോ.

അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.

ലൂക്കാ 4 : 31-37.

 മൂന്ന് കൂട്ടരാണ് പഴയ നിയമത്തിൽ വിവസ്ത്രരായി നടന്നിരുന്നത് മാനസികരോഗികൾ, വേശ്യകൾ, അടിമകൾ.( ലൂക്കാ.8:26-35 ലെ പിശാച് ബാധിതൻ വസ്ത്രം ധരിക്കാറില്ലാ യിരുന്നു 8:27. സ്വന്തം വ്യക്തിത്വം നശിപ്പിച്ചവർ,സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി യവരായിരുന്നു അവർ. ദൈവതിരുമുമ്പിൽ സർവ്വ സ്വാതന്ത്ര്യം ഉണ്ടായിരുന്ന ആദിമ മാതാപിതാക്കൾ നഗ്നരായി. അൽപസ്വൽപം വ്യത്യാസങ്ങൾ വ്യക്തമാക്കാം എങ്കിലും ധൂർത്ത പുത്രന്റെ അനുഭവം മേൽപ്പറഞ്ഞത് തന്നെയായിരുന്നു (ലൂക്ക15:22) പിശാചിന്റെ അടിമയായ മൂലം പിശാച് ബാധിതൻ സ്വന്തം ഛായയും സാദൃശ്യവും (ദൈവത്തിന്റെ ഛായയും സാദൃശ്യവും) നഷ്ടപ്പെടുത്തിയവനായിരുന്നു. അവനെ സുഖപ്പെടുത്തി കഴിഞ്ഞപ്പോൾ “അവൻ വസ്ത്രം ധരിച്ചു ” (കൃപയുടെ വസ്ത്രം) അവന് തന്റെ സ്വത്വം തിരിച്ചുകിട്ടി. അവകാശവും 8: 35 ;15 :22 ). അവന്

“സുബോധം ഉണ്ടായി” തന്റെ കുടുംബവും അതിന്റെ സംസർഗ്ഗം നല്കുന്ന സൗഖ്യം അവൻ തിരിച്ചറിഞ്ഞു. ഈശോ അവനെ കുടുംബത്തിന്റെ കൂട്ടായ്മയിലേക്ക് പുനസ്ഥാപിച്ചു (8 :39 ). മുമ്പ് അവൻ വീട്ടിലല്ല, അവൻ ശവക്കല്ലറകളിൽ ആണ് കഴിഞ്ഞിരുന്നത് (8 :35 ). ശവക്കല്ലറ മരിച്ചവരെ സംസാരിക്കുന്ന ഇടം ആണല്ലോ.അതായത് പിശാച് ബാധിതൻ മരിച്ചവനായിരുന്നു( 15 :32 ). ഈശോ അവനെ ജീവിക്കുന്നവരുടെ ഇടയിൽ പുന:പ്രതിഷ്ഠിച്ചു.അശുദ്ധിയുടെ ഇടമാണ് കല്ലറ.അവിടെനിന്ന് വിശുദ്ധിയുടെ ദേശത്തേക്ക് അവൻ ആനയിക്കപ്പെട്ടു.

“ചങ്ങലകളും കാൽവിലങ്ങുകളും തകർത്താണ് പിശാച് അവനെ മരുഭൂമിയിലേക്ക് കൊണ്ടുപോയത്.ആ പിശാച് അതിശക്തനായിരുന്നു. മനുഷ്യർക്കാർക്കും ഒരുവിധത്തിലും ബന്ധിച്ച് ഇടാൻ ആവാത്ത ശക്തി അവനുണ്ടായിരുന്നു.അവർക്ക് അവനെ ഭയമായിരുന്നു. എന്നാൽ അവനു ഈശോയെ, അത്യുന്നതനായ ദൈവത്തിന്റെ പുത്രനെ വലിയ ഭയമായിരുന്നു.തന്നെ പീഡിപ്പിക്കരുത് എന്ന് അവൻ അവിടുത്തോടു കേണപേക്ഷിക്കുന്നുണ്ടല്ലോ. (ലൂക്ക 8 :28).ശക്തനായ പി ശാച് (ലെഗിയോൻ -ലീജിയൻ)

ഈശോയുടെ ശക്തിക്കും ദൈവാധികാരത്തിനും പൂർണമായി കീഴടങ്ങുന്നു.. പിശാചിന്റെ വലിയ പീഡനത്തിൽ ആയിരുന്ന മനുഷ്യനെ അവിടുന്ന് രക്ഷിച്ചു. മനുഷ്യ മഹത്വത്തിൽ പുന:സ്ഥാപിച്ചു.ഈശോയുടെ ദൈവത്വം സംശയലേശമന്യേ തെളിയിക്കുന്നവയാണ് പിശാച് ബാധിത തരെ സുഖപ്പെടുത്തിയ സംഭവങ്ങൾ.

Share This Article
error: Content is protected !!