പുതിയനിയമത്തിലെ സുപ്രധാന സത്യമാണ് പത്രോസ് തന്റെ വിശ്വാസ പ്രഖ്യാപനത്തിലൂടെ ഏറ്റുപറയുക. സഭയുടെ വിശ്വാസത്തിനും സഭാ സംവിധാനത്തിനും ഈ വചനഭാഗത്തിന്റെ സംഭാവന കുറച്ചൊന്നുമല്ല. ക്രിസ്തുവിന്റെ സഭയുടെ ഭാഗികമായ പിളർപ്പുകളും ഈ വചനഭാഗം കാരണമായിട്ടുണ്ടെന്ന് കാര്യം വിസ്മരിക്കരുത്. അപ്പം വർദ്ധിപ്പിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും പ്രക്ഷുബ്ധമായ കടലിനെ ശാന്തമാക്കുകയും കടലിനു മീതെ നടക്കുകയും വെള്ളം വീഞ്ഞാക്കുകയും ചെയ്ത ഈശോയെ കുറിച്ചുള്ള സാധാരണജനങ്ങളുടെയും ശിഷ്യന്മാരുടെയും കാഴ്ചപ്പാടുകളാണ് വസ്തുനിഷ്ഠവും സത്യസന്ധവും നിഷ്പക്ഷവും ആയിട്ടുള്ളത്. തുറന്ന മനസ്ഥിതിയോടെ ഈശോയെ ശ്രവിക്കുകയും അവിടുത്തെ പ്രവർത്തികൾക്ക് സാക്ഷികൾ ആവുകയും ചെയ്ത സാധാരണജനങ്ങൾക്ക് അവിടുത്തെ കുറിച്ച് വ്യക്തമായ ധാരണകൾ എന്നുമുണ്ട്.. അതുകൊണ്ട് തന്നെയാണ് അവിടുന്ന് ശിഷ്യന്മാരോട് ആരായുക മനുഷ്യപുത്രൻ ആരാണെന്നാണ് ജനങ്ങൾ പറയുന്നത്? തന്നെ തന്നെയാണ് അവിടുന്ന് ‘മനുഷ്യപുത്രൻ’ എന്ന് വിശേഷിപ്പിക്കുക. ഈ സത്യം ഇത്ര വ്യക്തമായി പറയുന്ന വചനം തിരുവചനത്തിൽ വേറെ ഉണ്ടെന്നു തോന്നുന്നില്ല.
ഈശോയെ കുറിച്ച് സമറായ സ്ത്രീ മനസ്സിലാക്കിയ കാര്യങ്ങൾ അവൾ സ്വന്തം നാട്ടുകാരെ അറിയിച്ചപ്പോൾ അവർ പോയി ഈശോയെ നേരിൽ കണ്ടു. അതായത് അവളുടെ സാക്ഷ്യം അവർ ഗൗരവമായി തന്നെ എടുത്തു. അനന്തരം അവർ അവളോട് പറയുന്നതും അതായത് അവൾ ശ്രദ്ധേയമായ ഒരു വെളിപ്പെടുത്തലാണ്. ഇനിമേൽ ഞങ്ങൾ വിശ്വസിക്കുന്നത് നിന്റെ വാക്കു മൂലമല്ല. കാരണം ഞങ്ങൾ തന്നെ അവനെനേരിട്ട് ശ്രവിക്കുകയും ഇവനാണ് യഥാർത്ഥ ലോകരക്ഷകൻ എന്ന് മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു (യോഹന്നാൻ 4: 42 ).
യോഹന്നാൻ 2 11 ൽ വ്യക്തമായി പറയുന്നു. ഈശോ തന്റെ മഹത്വം വെളിപ്പെടുത്തുന്നതിന് പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലയിലെ കാനായിൽ ചെയ്ത ഈ അത്ഭുതം. അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു”.
ഈശോയുടെ പ്രവർത്തനങ്ങൾ ജനങ്ങളിൽ പ്രതീക്ഷ വളർത്തി. ഒരു അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയെ അവിടുന്നിൽ അവർ കണ്ടു. രക്ഷകന്റെ വരവിനു മുമ്പ് തിരിച്ചുവരുമെന്ന് അവർ പ്രതീക്ഷിച്ചിരുന്ന ചില വ്യക്തികളിൽ ആണ് അവരുടെ അന്വേഷണം എത്തി നിന്നത്. അങ്ങനെയാണ് അവർ സ്നാപകയോഹന്നാൻ ഏലി യ ജെറമിയ അഥവാ പ്രവാചകന്മാരിൽ ഒരുവനായി അവിടുത്തെ കണ്ടത്. മോശയെപ്പോലെ ഒരു പ്രവാചകനെ ദൈവം അയക്കുമെന്ന് നിയമാവർത്തനം 18 :18ലുണ്ട്.
ജനത്തിന്റെ അഭിപ്രായത്തിന് യാതൊരു വിലയും കൽപ്പിക്കാതെ തന്റെ ശിഷ്യന്മാരിലേക്കു തിരിയുന്നു. അവർ തന്നെ എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നറിയുക അവിടുത്തെ സുപ്രധാനം. അതുകൊണ്ട് അവരോട് ചോദിക്കുന്നു :” ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്? (മത്തായി 16: 15 ). ശിഷ്യന്മാരോട് ഉള്ള സുപ്രധാന ചോദ്യത്തിന് അവരെ പ്രതിനിധീകരിച്ചുകൊണ്ട് പത്രോസ് ഏറ്റു പറയുന്നു :” നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ ആണ് “( മത്തായി 16: 16).
യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.
ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.
സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
അനന്തരം അവന് , താന്‍ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്നു ശിഷ്യന്മാരോടു കല്പിച്ചു.
മത്തായി 16 : 17-20.
തുടർന്ന് ഈശോ വ്യക്തമാക്കുന്ന കാര്യങ്ങൾ മർമ്മ പ്രധാനമാണ്. യോനായുടെ പുത്രനായ ശിമയോനെ നീ ഭാഗ്യവാൻ! മാംസ രക്തങ്ങൾ അല്ല സ്വർഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇത് വെളിപ്പെടുത്തിയത്. പത്രോസിനെ “ഭാഗ്യവാൻ “എന്ന് വിശേഷിപ്പിക്കുന്ന തിലൂടെ മശിഹാ തന്റെ പിതാവ് പത്രോസിനോട് പ്രദർശിപ്പിച്ച മഹാ കാരുണ്യം അംഗീകരിച്ച് ഏറ്റു പറയുകയാണ്. ഒപ്പം പത്രോസിനെ സഭയുടെ അടിസ്ഥാനവും തലവനും ആയി നിയോഗിക്കുകയും ചെയ്തു. ഞാൻ നിന്നോടു പറയുന്നു : നീ പത്രോസാണ് ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും (16:18).
അങ്ങനെ അദ്ദേഹം ഈശോ രൂപംകൊടുത്ത പുതിയ ജനത്തിന്റെ നായകനായി തീർന്നു. ഈ സമൂഹത്തിന്റെ പിന്മുറക്കാർ അവസാന നാളുകളിലെ രക്ഷാകര സമൂഹം ആയിരിക്കും. മരണത്തിന്റെ യും വി നാശത്തിന്റെയും ശക്തികൾ അതിന്മേൽ പ്രബലപ്പെടുകയില്ല. നഗര കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല. എന്നത് ദൈവത്തിന്റെ ഉറപ്പാണ്. ഒരിക്കലും വ്യതിയാനം വരാത്ത ഉറപ്പ്. മഴ പെയ്തു വെള്ളപ്പൊക്കമുണ്ടായി കാറ്റൂതി അത് ഭവനത്തിൽ മേലാഞ്ഞടിച്ചു എങ്കിലും അത് വീണില്ല.കാരണം അത് പാറമേൽ സ്ഥാപിതമായിരുന്നു (മത്തായി 7:25 ). ഏശയ്യ 28 :16 ഇതിനോട് സദൃശ്യമാണ്.” ഇതാ ഞാൻ സിയോനിൽ ഒരു കല്ല്, ശോധന ചെയ്ത് കല്ല്, അടിസ്ഥാനമായി ഇടുന്നു, വിലയുള്ള മൂലക്കല്ല് അടിസ്ഥാനമായി ഇട്ടിരിക്കുന്നു. വിശ്വസിക്കുന്നവൻ ചഞ്ചല ചിത്തനാവുകയില്ല.തന്റെ ദൈവത്വത്തെ വിളിച്ചോതുന്ന ഈശോയുടെ തന്നെയുള്ള ഒരു വെളിപ്പെടുത്തലാണിത്. ഈശോയുടെ ഓരോ പ്രവർത്തിയും തന്റെ ദൈവീക അധികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അവിടുന്ന് ചെയ്തത്” സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്ക് ഞാൻ തരും. ഇത് ദൈവത്തിനു മാത്രം സാധിക്കുന്ന കാര്യമാണ്. സ്വർഗ്ഗ രാജ്യത്തിന്റെ ഒരു കാവൽക്കാരൻ മാത്രമല്ല, രക്ഷാകര സമൂഹത്തിന്റെ മുഖ്യ കാര്യസ്ഥൻ ആണ് പത്രോസ്. പത്രോസിനെ ഇത് ദൈവനിയോഗം ആണ്. ഈശോയുടെ പ്രതിനിധിയായി അവൻ സഭയെ നയിക്കണം.
ആധികാരികമായി സഭയെ നയിക്കുന്നതിനും അങ്ങനെ സഭാംഗങ്ങളെ ദൈവരാജ്യത്തിലെ ശാശ്വത രക്ഷയിലേക്ക് ആനയിക്കുന്നതിനും വേണ്ടിയാണ് പത്രോസിന് അധികാരം ലഭിച്ചിരിക്കുന്നത്. രണ്ടു വിധ അധികാരങ്ങളെ കുറിച്ചുള്ള പ്രതിപാദ്യം ഇവിടെയുണ്ട്. പ്രബോധന ശിക്ഷണാധികാരങ്ങൾ. യഹൂദപാരമ്പര്യത്തിൽ കെട്ടുകയും അ ഴിക്കുകയും ചെയ്യുക എന്ന പ്രയോഗം നിയമത്തെ വ്യാഖ്യാനിക്കാനുള്ള അധികാരത്തെ ആണ് സൂചിപ്പിക്കുക. മനുഷ്യന്റെ പ്രവർത്തികൾ നന്മയിൽ അധിഷ്ഠിതമോതിന്മയി ൽ അധിഷ്ഠിതമോ എന്ന് വിശുദ്ധ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി തീർപ്പുകൽപ്പിക്കാൻ കെട്ടാനും അഴിക്കാനും പൂർണ്ണമായ അധികാരം പത്രോസിന് നൽകപ്പെട്ടിരിക്കുന്നു.
തന്റെ ശിക്ഷണാധികാരമുപയോഗിച്ച് ഈശോ ആണ് ഈ അധികാരം പത്രോസിനെ നൽകിയത്. അവിടുത്തേക്കു മാത്രമേ ഇത് നൽകാനും കഴിയൂ. കാരണം, ഇത് അവിടുത്തെ ദൈവാധികാരമാണ്. ഒരു വ്യക്തിയെ സഭാ സമൂഹത്തിൽനിന്ന് ബഹിഷ്കരിക്കുന്നതിനോ ഒരു നല്ല വ്യക്തിയെ സഭാ സമൂഹത്തിലേക്ക് ചേർക്കുന്നതിനോ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പിൻഗാമികൾ ക്കും കഴിയും. ഇത്തരം നടപടികൾക്ക് ദൈവത്തിന്റെ അംഗീകാരം ഉണ്ടായിരിക്കും. പത്രോസിന്റെ തീരുമാനങ്ങൾ ഒരേസമയം സ്വർഗ്ഗത്തിലും ഭൂമിയിലും അംഗീകരിക്കപ്പെടും എന്നതാണ് ഇവിടുത്തെ സൂചന.
അതേ പത്രോസിന്റെ പ്രബോധനാധികാരത്തിനും ശിക്ഷണ നടപടികൾക്കും ഈ അംഗീകാരം നൽകുന്നത് തന്റെ ദൈവാധി കാരത്തിലാണ്. ഈ അംഗീകാരം വഴി സഭയെ ദൈവഹിതത്തോട് വിശ്വസ്തത പുലർത്തുന്ന വരുടെയും അനുസരണം പാലിക്കുന്ന വരുടെയും സമൂഹമായി ആധികാരികതയോടെ നയിക്കാൻ അദ്ദേഹത്തിനും പിൻഗാമികൾക്കും കഴിയും. നിയമത്തിനും പ്രവാചകന്മാർക്കും മിശിഹാ പുതിയ വാഖ്യാനം നൽകി. അതുപോലെ പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് അവ വ്യാഖ്യാനിക്കാനുള്ള വരം (infallibility) പത്രോസിനും പിൻഗാമികൾക്കും നൽക പെട്ടിരിക്കുന്നു. വിജാതിയ നായിരുന്ന കൊർണേലിയൂസിനെ സ്വീകരിക്കാൻ ആധികാരികമായി തീരുമാനമെടുത്തത് പത്രോസ് ആണ് (നട. 10: 11 അദ്ധ്യായങ്ങൾ. ഇതിന്റെ പശ്ചാത്തലവും സാഹചര്യങ്ങളും വിവരിക്കുന്നുണ്ട്. ജെറുസലേം സുനഹദോസിൽ വെച്ച് വിജാതിയരെ നേരിട്ട് സഭയിലേക്ക് സ്വീകരിക്കാമെന്ന് തീരുമാനവും പത്രോസിന്റെ ആയിരുന്നു. നട.15മുതൽ 20 വരെയുള്ള അധ്യായങ്ങളിലായി ഇതിന്റെ എല്ലാം വിശദാംശങ്ങൾ നമുക്ക് കാണാവുന്നതാണ്.