ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. എന്നാൽ അവന്റെ സങ്കീർണ്ണ പ്രശ്നങ്ങൾ അവന്റെ തന്നെ സൃഷ്ടിയാണ് (സഭാ 7:29). ദൈവം ആദത്തെ സൃഷ്ടിച്ചത് തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം എന്നാണ് സഭാപ്രസംഗകൻ “സരള ഹൃദയം” എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുക. ആദത്തിന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവുമായി “
(ഉല്പത്തി 2: 23)ഹവ്വായും സൃഷ്ടിക്കപ്പെട്ടു.അവർ സർവ്വാത്മനാ തങ്ങളുടെ സൃഷ്ടാവിനെ ആരാധിച്ചു, സ്തുതിച്ചു, മഹത്വപ്പെടുത്തി, അവിടുത്തോട് ഒപ്പം ജീവിച്ചു (cfr.ഉല്പത്തി 3 :8).
ദൈവത്തിന്റെ ശത്രുവായ സാത്താൻ സ്ത്രീയെ പ്രലോഭിപ്പിച്ച്, കബളിപ്പിച്ച്, അവളെയും അവൾ വഴി പുരുഷനെയും വിലക്കപ്പെട്ട കനി ഭക്ഷിക്കാൻ ഇടയാക്കി. അവരിൽ ഉണ്ടായിരുന്നു ദൈവീക ഛായയും സാദൃശ്യവും അവർക്ക് നഷ്ടപ്പെട്ടു. യഥാർത്ഥത്തിൽ ഈ ദിശയിലാണ് മനുഷ്യന്റെ സങ്കീർണ പ്രശ്നങ്ങളുടെ ആരംഭം. ” സ്വന്തം വാളാൽ സ്വയം വെട്ടി മരിച്ചു മർത്യൻ (ഉല്പത്തി 3:1- 13 ). എല്ലാ സങ്കീർണ്ണ പ്രശ്നങ്ങളുടേയും ഉറവക്കണ്ണ് നമുക്ക് ഇവിടെ തുറന്നു കിട്ടുന്നു.
സങ്കീർത്തനം 107: 19,20 ഇവയ്ക്ക് നിർദേശിക്കുന്ന പരിഹാരം ശ്രദ്ധിക്കാം. തങ്ങളുടെ കഷ്ടതകളിൽ അവർ കർത്താവിനോട് നിലവിളിച്ച് അപേക്ഷിച്ചു; അവിടുന്ന് അവരെ ഞെരുക്കങ്ങൾ നിന്നും രക്ഷിച്ചു.അവിടുന്നു തന്റെ വചനം അയച്ച് ;അവരെ സൗഖ്യമാക്കി;വി നാശത്തിൽ നിന്നും വിടുവിച്ചു..
ക്രൈസ്തവന്റെ ജീവിതത്തിൽ അവശ്യം അനുനിമിഷമെന്നോണം ആവർത്തിക്കപ്പെടേണ്ട പരമപ്രധാന കാര്യമാണ് 21-ആം വാക്യത്തിൽ വ്യക്തമാക്കപ്പെടു അവർ കർത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യ മക്കൾക്കായി അവിടുന്ന് ചെയ്ത നന്മകളെപ്രതിയും നന്ദി പറയട്ടെ!
മറ്റൊരു പ്രധാന പരിഹാര സങ്കീർത്തനം 77 :11ലുണ്ട്. കർത്താവിന്റെ പ്രവർത്തികൾ അവിടുന്ന് എനിക്കും നിങ്ങൾക്കും ഈ നിമിഷം വരെ ചെയ്തു തന്നിട്ടുള്ള നിരവധിയായ നന്മകളോർക്കുക.
സങ്കീർത്തനം 77 16 21 സങ്കീർത്ത സഹന ദാസൻ ആണെങ്കിലും ഇസ്രായേൽ ജനത്തെ ഓർത്തുകൊള്ളുക. Vicarious suffering ആണ് ഇത്. സൃഷ്ടിയുടെ പ്രാരംഭ ത്തിലെ ജലപ്രവാഹങ്ങൾ നിയന്ത്രിച്ചവൻ, ദൈവജനത്തെ ചങ്കടൽകടത്തിയ വൻ, ഇടിയുടെയും മിന്നലിന്റെയും അതിനാഥൻ തന്റെ ജനത്തെ ആട്ടിൻപറ്റത്തെ പോലെ നയിക്കുന്ന ഹൃദ്യമായ അനുഭവങ്ങൾ 74:1; 75:52ൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. മോശെയും അഹരോനും അതിനു സഹായം ആയിരുന്നു.
സഹന ത്തിന്റെ നെല്ലിപ്പലക തന്നെ കണ്ട സങ്കീർത്തകൻ ദൈവത്തിന്റെ രക്ഷാകര പ്രവർത്തികളെ പറ്റി ധ്യാനിച്ചപ്പോൾ അദ്ദേഹത്തിന് പ്രകടമായ സമാശ്വാസം കൈവന്നു. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തം. നമ്മുടെ പ്രതിസന്ധികളെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് മനസ്സു പുണ്ണാക്കുന്നതിനു പകരം ദൈവം നമുക്ക് ചെയ്തിട്ടുള്ള ഒരായിരം നന്മകളെ ഓർത്ത് അവിടുത്തെ സ്തുതിച്ചു മഹത്വപ്പെടുത്തുക. പുതിയ, നവ കൃപക്കായി വലിയ പ്രത്യാശയോടെ വിശ്വാസത്തോടെ പ്രാർത്ഥിക്കുക. ” “ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും “. മത്തായി 7:7. സ്വയം വെളിപ്പെടുത്തിയ ദൈവത്തിന്റെ നന്മകൾ,അവിടുത്തെ അത്ഭുത ചെയ്തികൾ അയവിറക്കുക. അപ്പോൾ പരിശുദ്ധനും മഹത്വ പൂർണനും അഗ്രാഹ്യവും അതുല്യമായ ദൈവത്തെ തിരിച്ചറിയും. അതു സമ്പൂർണ്ണ സ്തുതി ലേക്കും അവാച്യമായ ആശ്വാസത്തിലേക്കും നമ്മെ നയിക്കും.
നമ്മുടെ പ്രാർത്ഥന തീക്ഷ്ണതയും താൽപര്യവും ഉള്ളതായിരിക്കണം. ഹൃദയത്തിൽ നിന്നുള്ള സത്യസന്ധമായ നിലവിളി ആണ് ദൈവം കേൾക്കുന്നത്. രാവും പകലും ദൈവത്തോട് പ്രാർത്ഥിക്കുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ട ഗണത്തിൽ ആണോ നാം. അങ്ങനെയെങ്കില്, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ട വര്ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ? ലൂക്കാ 18 : 7