വിത്തു നന്നായില്ലെങ്കിൽ എത്ര അധ്വാനിച്ചാലും നല്ല ഫലം കിട്ടുകയില്ല. ഓരോ കർഷകനും അറിഞ്ഞിരിക്കേണ്ട കൃഷിയുടെ ബാലപാഠം ആണിത്.
ആത്മീയനാണ് മനുഷ്യൻ. കേവലം ജഡത്തിൽ മാത്രം ജീവിക്കുന്ന ഭൗതികനല്ല. ഈ സത്യം തിരിച്ചറിയുന്നവർ അനുഗ്രഹീതർ. ആത്മാവാണ് നമ്മുടെ ശരീരത്തിലൂടെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന വിത്ത്. ദൈവാത്മാവ് നമ്മുടെ ആത്മാവുവഴിയായി മനസ്സിലും ശരീരത്തിലും കൂടി നല്ല ഫലങ്ങൾ പുറപ്പെടുവിക്കും.
ദൈവാത്മാവ് നമ്മുടെ ആത്മാവിനെ സൽഫലങ്ങൾ പുറപ്പെടുവിക്കുന്ന ശക്തിയും കരുത്തും ഉള്ള വിത്ത് ആക്കിത്തീർക്കും. എന്നാൽ നമ്മൾ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് വേണ്ടതിൽ മാത്രം ശ്രദ്ധ വയ്ക്കുന്നു. ശാരീരിക മാനസിക വളർച്ചയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുക. ഇത് നല്ല വിത്ത് ഇറക്കാതെ അധ്വാനിച്ച് തളരുന്ന കർഷകനെപ്പോലെയാണ്. ശരീരം ക്ഷയിക്കുകയും രോഗങ്ങൾ തളർത്തുകയും ചെയ്യുമ്പോൾ നമ്മൾ കാരണം തേടുന്നു.
എന്നാൽ ഉത്തരം നമ്മിൽ തന്നെ കണ്ടെത്തണം. സർവ്വശക്തനായ ദൈവത്തിൽ നിന്ന് ശക്തി സ്വീകരിക്കാതെ നമ്മൾ എങ്ങനെ ശക്തരാകും. ആത്മാവിനെ ക്കാൾ ശരീരം കരുത്താർജ്ജിക്കുമ്പോൾ നമ്മൾ ദുഷ്ടാരൂപിയുടെ സ്വാധീനത്തിൽ ആണെന്ന് ഓർക്കണം. അവൻ എല്ലാ ശക്തിയും നമ്മിൽനിന്ന് ചോർത്തിക്കളയും. ശാരീരിക ദൗർബല്യങ്ങളും തമ്മിലടിച്ചേൽപ്പിക്കും. മദ്യസക്തി, ലൈംഗികാസക്തി, ഭക്ഷണത്തോടുള്ള അമിതാശക്തി തുടങ്ങിയവരുടെ ബലഹീനതകൾ ആണല്ലോ.
ആത്മാവിലും ശരീരത്തിലും മനസ്സിലും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ലഭിക്കണമെങ്കിൽ പരിശുദ്ധാത്മാവിനാൽ നമ്മുടെ ആത്മാവിനെ കരുത്തുള്ളതാക്കണം.
” ആത്മാവാണ് ജീവൻ നൽകുന്നത് ശരീരം ഒന്നിനും ഉപകരിക്കുന്നില്ല”( യോഹന്നാൻ 6: 63 )
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്…. ശ്രീ.മാത്യു മാറാട്ടുകളം