യവന ചിന്തകരിൽ അഗ്രഗണ്യനായ ആണല്ലോ സോക്രട്ടീസ്. അദ്ദേഹം ലോകത്തോട് പറയുന്നു :Know theyself “, നിന്നെത്തന്നെ
അറിയുക “. ഇത് പരമപ്രധാനമാണ് അന്നത്തെ ആളുകൾക്ക് മിക്കവാറും ഈ പ്രബോധനം സ്വാഗതാർഹം ആയിരുന്നു. എന്നാൽ ഇത് ഈ അറിവ് പൂർണ്ണമല്ല എന്ന ലോകത്തെ അറിയിച്ച മഹാ ദാർശനികനും ദൈവശാസ്ത്രജ്ഞനും വിശ്വവിഖ്യാതനായ ബൈബിൾ വ്യാഖ്യാതാവും ആണ് സെന്റ് അഗസ്റ്റിൻ. സോക്രട്ടീസിന്റെ ചിന്ത പൂർണമാക്കണമെന്ന് അദ്ദേഹം ലോകത്തെ പഠിപ്പിച്ചു .”Noverim me et noverim Te” അതായത് ഞാൻ എന്നെയും എന്റെ സൃഷ്ടാവും പരിപാലകനും നിയന്താവുമായ ദൈവത്തെയും അറിയണം.
പുരാതനകാലം മുതൽ ദൈവത്തിന്റെ ആജന്മ ശത്രുവായ സാത്താൻ ലോകത്തെ പഠിപ്പിക്കുന്നത്” നീ നിന്നെ തന്നെ സ്നേഹിക്കുക” എന്നാണ്. ഉപരിവിപ്ലവം ആയി ചിന്തിക്കുന്ന വർക്കും ദൈവനിഷേധികൾ ക്കും നിരീശ്വരൻ മാർക്കും ജഢികാസക്തിയിലും ദ്രവ്യാസക്തിയിലും ഇതര ആസക്തികളിലും മുങ്ങിക്കിടക്കുന്ന വർക്കും ഒക്കെ സാത്താന്റെ സൂത്രം ഏറെ സ്വീകാര്യം ആയിരിക്കുമല്ലോ.
നുണ നുണയന്റെ പിതാവും വഞ്ചകനും വഞ്ചകന്റെ പിതാവും അഹങ്കാരിയും അഹങ്കാരി യുടെ പിതാവുമായ സാത്താനു നന്നായി അറിയാം, സകല തിന്മകളും ഉറവെടുക്കുന്നതു ‘സ്വയം സ്നേഹത്തിൽ’ നിന്നാണെന്ന്.
പരമ പരിശുദ്ധവും സർവ്വ സുരക്ഷിതവും എന്ന് ലോകം കരുതിയിരുന്ന സ്ത്രീ ഗർഭപാത്രത്തെ ഗർഭചിദ്രം എന്ന പൈശാചിക പ്രവർത്തിയിലൂടെ അരുംകൊല കളവും ശവപ്പറമ്പുമാക്കാൻ വിട്ടുകൊടുക്കുന്ന സ്ത്രീത്വം ശപ്തമല്ലേ. കൊലപാതകം വഞ്ചന അനീതി ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ധ്വംസനം തുടങ്ങിയ നിരവധി കഠിന കഠിന പാപങ്ങളിൽ വീഴുന്ന സ്ത്രീ ( അവർക്ക് ഭർത്താവുണ്ടെങ്കിൽ ഉണ്ടെങ്കിൽ, ആ കിരാതൻ, പണ പിശാചിനും പാദസേവ ചെയ്യുന്ന ഡോക്ടർമാർ നേഴ്സുമാർ പിന്നണിഗായകർ അണിയറ പടയാളികൾ എല്ലാവരും തീനരകത്തിനു പാസ്പോർട്ടും വിസയും പോക്കറ്റിൽ സൂക്ഷിച്ചിരിക്കുന്നവരാണ്. പ്രിയപ്പെട്ടവരെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സ്ത്രീകൾ ( അവരും അമ്മമാരാണ് ) തങ്ങളുടെ ഉത്തരം കൊലക്കളവും ശവപ്പറമ്പുമാക്കി നിഷ്കളങ്ക രക്തം ചിന്തി, കഷണം കഷണമാക്കി പെട്ടത് 50 കോടി( അൻപതു കോടി ) ദൈവ പൈതങ്ങളെ ആണ്. ദൈവഭയമുള്ള മക്കളേ, കരുണാമയനായ ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു പ്രാർത്ഥിക്കുക. തപസ്സും പ്രായശ്ചിത്തവും പരിത്യാഗ പ്രവർത്തികളും അനുഷ്ഠിക്കുക.
10 നീതിമാന്മാരാരെങ്കിലുമുണ്ടെങ്കിൽ സോദോം-ഗോമോറയും നശിപ്പിക്കില്ല എന്ന് കരുണാമയൻ പൂർവ്വ പിതാവായ അബ്രഹാത്തോടു സമ്മതിച്ചതാണ്. ആ പട്ടണങ്ങളുടെ പാപം പ്രകൃതിവിരുദ്ധമായി സ്വവർഗ്ഗഭോഗം ബന്ധപ്പെട്ട മ്ലേച്ഛത കളും ആയിരുന്നു. ഇന്നു പലരാജ്യങ്ങളും ഇതും മറ്റു ലൈംഗിക വൈകൃതങ്ങളും ഒക്കെ നിയമ വിധേയമാക്കിയിരിക്കുന്നു.
ഒരു സുപ്രീം കോർട്ട് ചീഫ് ജസ്റ്റിസ് ഇറങ്ങി പോകുന്നതിനു മുൻപ് ലൈംഗികേതര ബന്ധങ്ങൾ നിയമവിധേയമാക്കി. ഇവനൊന്നും അമ്മ പെങ്ങന്മാരില്ലേ? ഭാര്യ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കിൽ അവിശ്വസ്തത മൂലം,സ്നേഹ രാഹിത്യവും ശാരീരിക പീഡന ങ്ങളും മൂലം, ഉണ്ടായിരുന്നെങ്കിൽ അവർ മനംമടുത്ത ഉപേക്ഷിച്ചുപോയി കാണുമോ? അതോ ആത്മഹത്യ ചെയ്തോ? ഇവനൊക്കെ എങ്ങനെ ഹൃദയമുള്ള ദൈവഭയമുള്ള മനുഷ്യരുടെ മുഖത്തു നോക്കും? അതോ മനുഷ്യരൂപത്തിൽ നടക്കുന്ന ഇരുകാലി പിശാചോ?
ഹേ, മനുഷ്യ നീ ആരായാലും ഓർക്കുക. നിന്നെ സൃഷ്ടിച്ച ഒരു നല്ല ദൈവം ഉണ്ട്. അന്ത്യശ്വാസം വരെ അവിടുന്ന് നിന്നെ സ്നേഹിക്കുകയും നിന്നോട് കരുണ കാണിക്കുകയും ചെയ്യും. നിനക്കും രക്ഷപ്പെടാൻ, നിത്യ നരകാഗ്നിയിൽ നിന്ന് രക്ഷപ്പെടാൻ ദൈവം ഒരു വഴി തുറന്നു തന്നിട്ടുണ്ട്. എത്ര മഹാപാപി ആണെങ്കിലും അവൻ നശിച്ചു നരകാഗ്നിയിൽ വെന്തുരുകി ഉരുകി നിത്യ കാലം ജീവിക്കരുത് എന്നു കരുതിയാണ് ദൈവം മനുഷ്യനായി അവതരിച്ചത്. സകലരെയും രക്ഷിച്ചു സ്വർഗ്ഗത്തിന് അവകാശികൾ ആക്കാനാണ്. ഇക്കാര്യത്തിൽ തെല്ലും സംശയം പോലും ആവശ്യമില്ല. യോഹന്നാൻ 3 :16
എന്തെന്നാല്, അവനില് വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
യോഹന്നാന് 3 : 16
ഇന്നു ലോകത്തെ സോദോം ഗോമോറ ആക്കുന്ന പ്രതിനായകൻ സാമൂഹ്യ മാധ്യമങ്ങൾ ആണ്. ലോകത്ത് ഒരിക്കലും നടന്നിട്ടില്ലാത്ത വിധം മ്ലേച്ഛതയുടെ പിശാചിന്റെ അഴിഞ്ഞാട്ടമാണ് ഇപ്പോൾ നടക്കുക
ഇവയിലൂടെ യൊക്കെ ഇന്നു നാരകീയ ശക്തികൾ താണ്ഡവ നൃത്തം ചവിട്ടുകയാണ്. കുഞ്ഞുങ്ങൾ മുതൽ മുകളിലോട്ട് പകൽ മാന്യന്മാരും മാന്യ കളും ഒക്കെ ഇന്നിന്റെ പൈശാചിക ലോകത്താണ്. പൗലോസ് വ്യക്തമായി പറയുന്നു: ജഡത്തിന്റെ വ്യാപാരങ്ങൾ എല്ലാവർക്കുമറിയാം . വ്യഭിചാരം, അശുദ്ധി, ദുർവൃത്തി… വിഗ്രഹാരാധന, ആഭിചാരം, ശത്രു കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത,വിഭാഗീയ ചിന്ത, വിദ്വേഷം,മദ്യപാനം, മദീനോത്സവം ഇവയും ഈ ദൃശമായ മറ്റ് പ്രവൃത്തികളുമാണ് – കൊലപാതകം, പീഡനം, സ്വയംഭോഗം, സ്വവർഗഭോഗം, വിവാഹേതരബന്ധങ്ങൾ, ഇൻസെഡ്റ്റ് ( രക്തബന്ധമുള്ളവരുമായുള്ള ലൈംഗികവേഴ്ച…. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ ദൈവരാജ്യം അവകാശപ്പെടുക ഇല്ലെന്ന് മുമ്പ് ഞാൻ നിങ്ങൾക്ക് നൽകിയ താക്കീത് ഇപ്പോഴും ആവർത്തിക്കുന്നു ( ഗലാത്യർ 5: 19- 21).
ലവ് ജിഹാദ് തുടങ്ങിയവയും പൈശാചികമാണ്. പെൺകുട്ടികൾ ദൈവത്തിൽ ആശ്രയിച്ച്, ധാരാളം പ്രാർത്ഥിച്ചു, സാമൂഹ്യ മാധ്യമങ്ങൾ നന്മയ്ക്ക് മാത്രം ഉപയോഗിച്ച്, സ്വന്തം മാതാപിതാക്കളെ സ്നേഹിച്ച്, അവരെ അനുസരിച്ചു ജീവിക്കണം. ആരെയും അധികം വിശ്വസിക്കരുത്. അറിഞ്ഞുകൂടാത്ത നമ്പറുകൾ കണ്ടാൽ സത്വരം വിച്ഛേദിക്കുക. അനുചിതമായി എന്തെങ്കിലും ആരിൽ നിന്നായാലും അനുഭവപ്പെട്ടാൽ മാതാപിതാക്കളെ ഉടൻ അറിയിക്കുക. പക്വതയാർന്ന വിശുദ്ധരായ അമ്മയുടെ സ്ഥാനത്ത് നിൽക്കുന്ന സ്ത്രീകളോടും പങ്കുവയ്ക്കാവുന്നതാണ്. വിലപ്പെട്ട എത്ര യുവതികളാണ് കെണിയിൽപ്പെട്ടു തകർന്നതും മരിച്ചതും എന്നും ഓർക്കുക.
അവർ നേർവഴിക്ക് നിങ്ങളെ നയിക്കും.
രക്ഷ യേശുക്രിസ്തുവിലാണ്. അവിടുന്നിൽ മാത്രം. ഈ അമൂല്യ ദാനം കരസ്ഥമാക്കാൻ എന്ത് ചെയ്യണം എന്ന് അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്തുവിൽ വിശ്വസിച്ച് മാമോദീസയും ഇതര കൂദാശകളും സ്വീകരിക്കുന്നവൻ നിത്യ നരകാഗ്നിയിൽ നിന്നും രക്ഷിക്കപ്പെടും ( മർക്കോസ് 16 :16 ).
വിശ്വാസം സ്വീകരിച്ചവർ സത്യസന്ധമായി പാപങ്ങൾ ഏറ്റു പറഞ്ഞാൽ സ്നേഹസ്വരൂപനായ ദൈവം കരുണ കാണിക്കും. ജീവിതകാലം മുഴുവൻ പാപങ്ങൾക്കു കണ്ണീരോടെ പരിഹാരം ചെയ്യുകയും വേണം.