ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണ് എന്ന് അതുമൂലം എല്ലാവരും (നിങ്ങളെ)അറിയും (യോഹ. 13:35) ക്രിസ്തു ശിഷ്യരുടെ ജീവിത പ്രമാണം സ്നേഹമാണ്. ക്രിസ്തീയതയും അന്തസത്തയും സ്നേഹം തന്നെ. സ്നേഹത്തിന്റെ അത്യുദാത്ത ഭാവമാണ് ശത്രു സ്നേഹം. ക്രിസ്തുവിനെ മാത്രമേ ശത്രു സ്നേഹത്തെക്കുറിച്ച് ലോകത്തെ പഠിപ്പിക്കാൻ ആത്മധൈര്യം ഉണ്ടായിരുന്നുള്ളൂ. ലോകം ഇന്നും അത്ഭുതത്തോടെയാണ് അവിടുത്തെ വചനങ്ങൾക്ക് വിശിഷ്യ സ്നേഹത്തെക്കുറിച്ചുള്ള പ്രബോധനങ്ങൾക്ക് കാതോർക്കുന്നത്. സ്നേഹത്തിന് അതിർവരമ്പുകൾ ഇല്ലെന്നതാണ് അവിടുത്തെ അത്യുദാ ത്താപ്രബോധനം. ശത്രു സ്നേഹം പോലും ഉൾക്കൊള്ളാൻ മാത്രം ഹൃദയവിശാലതയും മഹാമനസ്കതയും ഓരോ മനുഷ്യനും ഉണ്ടാവണം. ശത്രുക്കളെ സ്നേഹിച്ചാൽ മാത്രം പോരാ നമ്മെ പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും വേണം(മത്താ.5:44).
സ്വർഗ്ഗസ്ഥ പിതാവിന്റെ ഔദാര്യത്തിലേക്ക് ഒരു തിരിച്ചുപോക്കാണ് ഈശോ ലോകത്തെ പഠിപ്പിച്ചത്. സ്നേഹത്തോട് ഇത് അഭേദ്യമായി ബന്ധപ്പെട്ട് നിൽക്കുന്നു (മത്താ.5:48) ശത്രു സ്നേഹത്തെയും ഔ ദാര്യത്തെ പ്പറ്റി അവിടുന്ന് ലോകത്തിന് നൽകിയ പഠനങ്ങളുടെ അഭ്യസനം ആണ് ദിവ്യ നാഥൻ ഉദ്ദേശിക്കുക സുവർണ്ണ നിയമം മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്യുവിൻ. ഇതാണ് നിയമവും പ്രവാചകൻമാരും”മത്താ.7:7-12ന്റെ വ്യാഖ്യാനം പതിനൊന്നും പന്ത്രണ്ടും വാക്യങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിൽ ആണ് അടങ്ങിയിരിക്കുന്നത്. 11 ന്റെ അവസാനം ദൈവത്തിന്റെ മഹാ ഔദാര്യത്തെ എടുത്തുകാണിക്കുന്നു. പന്ത്രണ്ടിലെ ആരംഭത്തിൽ ‘അതിനാൽ’ എന്ന് ചേർത്തുവായിക്കണം. അതുമൂല ഗ്രന്ഥത്തിൽ ഉള്ളതാണ്.
ഇത് 7 :7-12 ൽ വാക്യങ്ങളുടെ വ്യാഖ്യാനം എളുപ്പമാക്കുന്നു. പിതാവിന്റെ ഔദാര്യത്തിന് അനുഭവം ലഭിച്ചവർക്ക് സുവർണ്ണ നിയമത്തിന്റെ
(7: 12 )അർത്ഥം പൂർണമായി മനസ്സിലാകൂ. നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നതിൽ ആണ് ദൈവത്തിന്റെ ഔദാര്യം വ്യക്തമാകുക. ചോദിക്കുക അന്വേഷിക്കുക മുട്ടുക – നിങ്ങൾക്കു ലഭിക്കും, നിങ്ങൾ കണ്ടെത്തും, നിങ്ങൾക്ക് തുറന്നു കിട്ടും. ദൈവത്തിന്റെ വാഗ്ദാനങ്ങളും ഉറപ്പും ആണിവ(7:7). കരുണ കാണിക്കുക, ക്ഷമിക്കുക, ശത്രുക്കളെ സ്നേഹിക്കുക തുടങ്ങിയ മാനുഷിക നിയമങ്ങളെക്കുറിച്ച് ഈശോ പഠിപ്പിച്ചവ യെല്ലാം സുവർണ്ണ നിയമം ഉൾക്കൊള്ളുന്നുണ്ട്. നിയമവും പ്രവാചകൻമാരും ഉൾക്കൊള്ളുന്ന പഴയനിയമത്തിലെ സത്തയും തന്നെയാണ് സുവർണ്ണ നിയമം. യഥാർത്ഥ സ്നേഹം എന്തെന്ന് ലോകത്തെ പഠിപ്പിച്ചത് ക്രിസ്തു മാത്രമാണ്.
യഥാർത്ഥ സ്നേഹത്താൽ ധാർമികതയ്ക്ക് മകുട മണിയിക്കുവാൻ കഴിഞ്ഞ ഏക വ്യക്തി ക്രിസ്തു തന്നെ. സ്നേഹത്തിന്റെ പൂർണതയിലെത്താത്ത ധാർമിക നിയമങ്ങൾ എല്ലാം അപൂർണ്ണ ങ്ങളാണ്. സ്വയം ദാന സ്നേഹം (ഈശോയുടെ സ്നേഹം മകുടോദാഹരണമാണ്. അത് അനന്യവും ആണ്. അവിടുന്ന് വിവക്ഷിക്കുന്ന പൂർണ്ണ സ്നേഹമാണ് ക്രിസ്തുശിഷ്യൻ തന്റെ മുഖമുദ്ര. സ്നേഹം പൂർണമാവുന്നത് സ്വജീവൻ ബലിയായി സമർപ്പിക്കുന്നതിൽ ആണ്. കാരണം ഒരുവനെ സ്വജീവനേക്കാൾ മൂല്യം ഉള്ളതായി മറ്റൊന്നില്ല.
മറ്റൊരുവന് ലഭിക്കാത്ത അനന്തജ്ഞാനവും സ്നേഹവും ഈശോയ്ക്ക് സ്വായത്തമാക്കിയത് അവിടുത്തെ ദൈവത്വവും മനുഷ്യത്വവുമാണ്. മതങ്ങളുടെയും ഇതര സംവിധാനങ്ങളുടെയും സത്യസന്ധത സ്നേഹമെന്ന മാനദണ്ഡത്തിൽ അളന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്. സ്വാർത്ഥം ത്യജി ച്ച് സ്വജീവൻ പരിപൂർണ്ണമായി പരിത്യജിച്ചു പോലും ബലിയായി നൽകാൻ പഠിപ്പിക്കാത്ത മതങ്ങൾ അപൂർണ്ണങ്ങൾ ആണ്. അവയ്ക്കൊന്നും സ്നേഹമായ ദൈവത്തോട് മനുഷ്യനെ അടുപ്പിക്കാൻ ആവില്ല. സ്നേഹം ദൈവത്തിൽ നിന്നാണ് വരിക. സ്നേഹമായ ദൈവം സത്യവുമാണ്. സ്നേഹം സത്യം ജീവൻ ഇവയൊക്കെ സമന്വയിക്കപ്പെടണം.