യേശു ആത്‌മാവിന്റെ ശക്‌തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി. അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.ലൂക്കാ 4 : 14
ദരിദ്രർക്ക് സുവിശേഷമാകുവാനും സുവിശേഷമേകുവാനും ദരിദ്രരുടെ പക്ഷം ചേരാനുമായി,അങ്ങനെ ഏവരുടെയും രക്ഷാ നേടിയെടുക്കാനും മഹിയിൽ അവതരിച്ച മശിഹായുടെ ജനനം, മരണം, ഉയിർപ്പ് എല്ലാവർക്കും ഉള്ള സദ്‌വാർത്ത യാണ്. ബന്ധിതർക്ക് മോചനം അരുളുക എന്നതും തന്റെ രക്ഷയുടെ കാതലായ കാര്യമാണ്. പാപത്തിന്, സാത്താന്, ഉള്ള അടിമത്തമാണ് ഏറ്റവും വലിയ ബന്ധനം. പാപത്തിൽ നിന്നും മാനവരാശിയെ മുഴുവൻ മോചിപ്പിക്കുക എന്നതാണ് ഈശോയുടെ പ്രവാചക ദൗത്യം. രോഗങ്ങളാലും വേദനകളാലും ഹൃദയം ബന്ധിതമായിരുന്നവരെയും അവിടുന്ന് മോചിപ്പിക്കുന്നു. ഈശോ ലോകത്തിന്റെ നിത്യ പ്രകാശമാണ്. അന്ധർക്ക് കാഴ്ച നൽകുന്നതിലൂടെ ഈ സത്യമാണ് അവിടുന്ന് ലോകത്തിന് വെളിപ്പെടുത്തി കൊടുക്കുന്നത് (യോഹ 9:1-11).
യേശു താന്‍ വളര്‍ന്ന സ്‌ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു.ഏശയ്യാ പ്രവാചകന്റെ പുസ്‌തകം അവനു നല്‍കപ്പെട്ടു. പുസ്‌തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന്‍ കണ്ടു:കര്‍ത്താവിന്റെ ആത്‌മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്‌ധിതര്‍ക്ക് മോചനവും അന്‌ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവുംകര്‍ത്താവിനു സ്വീകാര്യമായ വത്‌സരവുംപ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.പുസ്‌തകം അടച്ചു ശുശ്രൂഷകനെ ഏല്‍പിച്ചതിനുശേഷം അവന്‍ ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.അവന്‍ അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.ലൂക്കാ 4 : 16-21
ഈശോയുടെ ഉദ്ഘാടനപ്രസംഗത്തിന്റെ വേദിയാണ് നസ്രത്തിലെ സിനഗോഗ്. അവിടുത്തെ സ്വന്തം സ്ഥലമാണത്. 30 വയസ്സുവരെ അവിടുന്ന് മാതാപിതാക്കളോടൊത്തു അവർക്ക് പൂർണമായി വിധേയനായി അവിടെ ജീവിച്ചു. നസ്രായൻ എന്ന പേരിൽ അവിടുന്ന് പ്രസിദ്ധൻ ആവുകയും ചെയ്തു. ഏശയ്യായുടെ പ്രവചന ഭാഗം61: 1 -2 വായിക്കുന്നതിലൂടെ പ്രവചനങ്ങളുടെ എല്ലാം പൂർത്തീകരണമാണ് താൻ എന്നും എന്നും അവിടുന്ന് വ്യക്തമാക്കുന്നു. പ്രവാചക ദൗത്യം മാത്രമല്ല അവിടുത്തേക്ക് ഉള്ളത്.4:18,19ലാണ് ഈശോ തന്റെ ദൗത്യം കൃത്യമായി വർണ്ണിക്കുന്നത്. ദൈവരാജ്യം സുവിശേഷിക്കുകയാണ് തന്റെ പരമപ്രധാന ദൗത്യം. ഏശയ്യ പ്രവച്ചിച്ച കാര്യങ്ങളെല്ലാം മിശിഹായിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. യോഹന്നാന്റെ ശിഷ്യർക്ക് ഈശോ കൊടുക്കുന്ന മറുപടിയിലും ഇതേസ്വരം ആവർത്തിച്ചു കേൾക്കാം(ലൂക്ക7:22, മത്താ 11:5). ഈശോയുടെ ശുശ്രൂഷയിൽ പരിശുദ്ധാത്മാവിലുള്ള സ്ഥാനം ഈശോ വീണ്ടും എടുത്തുകാട്ടുന്നു. പിതാവ് തന്റെ ആത്മാവിനാൽ അഭിഷേചിച്ചു ഈശോയെ അയച്ചിരിക്കുന്നത് മോചന ദൗത്യം നിറവേറ്റാനാണ്. അഞ്ച് ഇഴ യാക്കിയാണ് അവതരിപ്പിക്കപ്പെടുക.
1. ദരിദ്രരോട് സുവിശേഷം പ്രസംഗിക്കുക.
2. ബന്ധി തർക്ക് മോചനം നൽകുക.
3. അന്ധർക്ക് കാഴ്ച പ്രദാനം ചെയ്യുക.
4. അടിച്ചമർത്തപ്പെട്ട വരെ സമാധാനത്തോടെ വിട്ടയയ്ക്കുക.
5. കർത്താവിന്റെ പ്രസാദവത്സരം പ്രഘോഷിക്കുക.
പ്രസാദകരമായ അനുഭവ പൂർണമായ നന്മകൾ ചെയ്യുക. ഇതു രക്ഷയുടെ കാലമാണ്. അത് പൂർത്തിയാക്കാനാണ് ഈശോ മനുഷ്യനായി അവതരിച്ചത്.