അധ്യായം ആറ്
ഇസ്രായേൽ മക്കൾക്കുള്ള തന്റെ സംരക്ഷണത്തിന്റെ ശക്തമായ ഉപകരണമാക്കാൻ ഉടയവൻ മോശയെ തെരഞ്ഞെടുത്തല്ലോ. പ്രസ്തുത തീരുമാനം അവിടുന്ന് അവനെ അറിയിക്കുന്നു; ഒപ്പം ദൗത്യ നിർവഹണത്തിനുള്ള ആഹ്വാനവും. ‘ ആകയാൽ, വരൂ, ഞാൻ നിന്നെ ഫറവോയുടെ അടുത്തേയ്ക്ക് അയയ്ക്കാം. നീ എന്റെ ജനമായ ഇസ്രായേൽ മക്കളെ ഈജിപ്തിൽ നിന്നു റത്തുകൊണ്ടുവരണം.'(3:10) ദൈവേഷ്ടം നിറവേറ്റാൻ എപ്പോഴും സന്നദ്ധനായിരുന്നെങ്കിലും ഈ മഹാദൗത്യത്തിനുള്ള കഴിവു തനിക്കില്ലെന്നു മോശ കർത്താവിനെ ഉണർത്തിക്കുന്നുണ്ട്. കർത്താവിന്റെ മറുപടി പരിപാലനയുടെ സ്ഥിരീകരണമാണ്. ‘ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്ക്കുന്നത് എന്നതിന് ഇതായിരിക്കും അടയാളം: നീ ജനത്തെ ഈജിപ്തിൽ നിന്നു പുറത്തു കൊണ്ടു വന്നു കഴിയുമ്പോൾ ഈ മലയിൽ നിങ്ങൾ എന്നെ ആരാധിക്കും.'(3:12)
അത്ഭുത ദണ്ഡ്
തങ്ങളെ ഈജിപ്തിന്റെ അടിമത്തത്തിൽ നിന്നു മോചിക്കാൻ ദൈവം അയച്ച പ്രവാചകനാണു മോശ എന്ന് ഇസ്രായേൽ മക്കൾക്കു മനസ്സിലാക്കാൻ അവന്റെ വടിക്കു ദൈവം അത്ഭുതസിദ്ധികൾ സമ്മാനിക്കുന്നു. നിർണ്ണായക നിമിഷങ്ങളിലെല്ലാം അതവനു തുണയാകുന്നു. അവിടുന്ന് അവനോടു നിർദ്ദേശിക്കുന്നു:
‘ ഈ വടി കൈയിൽ എടുത്തുകൊള്ളുക. നീ അതുകൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിക്കും.’ (4:17) കർത്താവിന്റെ നിർദ്ദേശം അവൻ സർവാത്മനാ സ്വീകരിക്കുന്നു. (4:20) എങ്കിലും തന്റെ അയോഗ്യതയെക്കുറിച്ച് അഖിലേശനെ ധരിപ്പിക്കുന്നതിൽ നിന്നു മോശ പിന്മാറുന്നില്ല.വിക്ക്, വാക്ചാതുരിയുടെ കുറവ് ഇവയാണ് അവൻ പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടിരുന്നത്. കർത്താവ് അവനെ ധൈര്യപ്പെടുത്തിക്കൊണ്ടേയിരുന്നു. അവിടുന്ന് അവനോടു ചോദിക്കുന്നു, ‘ആരാണു മനുഷ്യനു സംസാരശേഷി നൽകിയത്?… കർത്താവായ ഞാനല്ലേ?, അനന്തരം അവിടുന്നു കൽപ്പിക്കുന്നു, ‘ആകയാൽ നീ പുറപ്പെടുക. സംസാരിക്കാൻ ഞാൻ നിന്നെ സഹായിക്കും. നീ പറയേണ്ടതെന്തെന്നു ഞാൻ പഠിപ്പിച്ചു തരും.’ (4:11-12) മോശയ്ക്ക് ഇനിയും ബോധ്യമാവുന്നില്ല. ദൈവത്തിന്റെ സ്നേഹലാളനം ഉൾക്കൊള്ളാൻ വിശ്വാസം തെളിക്കുന്ന ഉൾക്കണ്ണുകൾ തുറക്കണം. മോശയുടെ വിശ്വാസ പരിശീലനം ഇനിയും പൂർത്തിയായിട്ടില്ല.
മനുഷ്യന്റെ ബലഹീനത നന്നായി മനസ്സിലാക്കുന്നവനാണ് മഹോന്നതൻ. അവിടുന്നു മോശയ്ക്ക് ഒരു സഹായിയെ നിർദ്ദേശിച്ചു നൽകുന്നു. ‘നിനക്കു ലേവ്യനായ അഹറോൻ എന്നൊരു സഹോദരൻ ഉണ്ടല്ലോ. അവൻ നന്നായി സംസാരിക്കും. ഇതാ അവൻ നിന്നെ കാണാൻ വരുന്നു. നിന്നെ കാണുമ്പോൾ അവൻ സന്തോഷിക്കും. പറയേണ്ട വാക്കുകൾ നീ അവനു പറഞ്ഞുകൊടുക്കുക. ഞാൻ നിന്റെയും അവന്റെയും നാവിനെ ശക്തിപ്പെടുത്തും. നിങ്ങൾ ചെയ്യേണ്ടതു ഞാൻ തന്നെ നിങ്ങൾക്കു പഠിപ്പിച്ചു തരും. അവൻ നിനക്കുപകരം ജനത്തോടു സംസാരിക്കും. അവൻ നിന്റെ വക്തവായിരിക്കും, നീ അവനു ദൈവത്തെപ്പോലെയും.’ (4:14-16) നല്ല ദൈവം സമയാസമയങ്ങളിൽ എത്രയെത്ര സഹായികളെ, വക്താക്കളെ നമപക്കു നൽകുന്നു! നാം അവരെ തിരിച്ചറിഞ്ഞു നന്ദിയോടെ സ്വീകരിക്കുന്നുണ്ടോ?
കർത്താവിന്റെ കല്പനപ്രകാരം മോശയും അഹറോനും ഫറവോയുടെ സേവകന്മാരുടെയും അടുത്തു ചെല്ലുന്നു. കർത്താവു കൽപ്പിച്ചിരുന്ന പ്രകാരം അഹറോൻ മോശയുടെ വടി അവരുടെ മുമ്പിൽ ഇടുന്നു. അതു സർപ്പമാകുന്നു. അതു ദൈവത്തിന്റെ അത്ഭുതപ്രവർത്തിയാണെന്നു മനസ്സിലാക്കി, അവിടുത്തെ തിരുഹിതത്തിനു ‘ളശമ’േപറയുനന്നതിനു പകരം ഫറവോ ഈജിപ്തിലെ വിജ്ഞന്മാരെയും മന്ത്രവാദികളെയും വിളിച്ചുവരുത്തി അവരുടെ വടികൾ നിലത്തിട്ടു സർപ്പമാക്കാൻ ആവശ്യപ്പെടുന്നു. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിലും നല്ല ദൈവം മോശയോടും അഹറോനോടുമൊപ്പം നിരന്തരം ഉണ്ടായിരുന്നതിനാൽ അഹറോന്റെ വടി മാന്ത്രകരുടെ വടികളെ വിഴുങ്ങിക്കളയുന്നു. ഈ അത്ഭുതത്തിലുൾച്ചേർന്നിരുന്ന ദൈവപരിപാലന ഉൾക്കൊള്ളനാവാതെ ഫറവോ തന്റെ ഹൃദയം കൂടുതൽ കഠിനമാക്കിയതേ ഉള്ളു.
ഫറവോയോടു പറയേണ്ട വാക്കുകൾ പോലും പരാപരൻ മോശയ്ക്കു പറഞ്ഞുകൊടുക്കുന്നു! ‘നീ ഫറവോയോടു പറയണം: കർത്താവു പറയുന്നു, ഇസ്രായേൽ എന്റെ പുത്രനാണ്, എന്റെ ആദ്യജാതൻ. ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു: എന്നെ ആരാധിക്കാൻ വേണ്ടി എന്റെ പുത്രനെ വിട്ടയയ്ക്കുക. നീ അവനെ വിട്ടയയ്ക്കുന്നില്ലെങ്കിൽ, നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെത്തന്നെ ഞാൻ വധിക്കും.’ (4:22-23)
തന്റെ ജനത്തെ നിരന്തരം സഹായിക്കുകയും നയിക്കുകയും വഴിനടത്തുകയും ചെയ്യുന്ന നിഖിലേശപദ്ധതിയുമ പരിപാനലയും!
ദൈവത്തിന്റെ നിർദ്ദേശം മോശയുമ അഹരോനും ഫറവോയെ അറിയിക്കുന്നു. അവനോ, വളരെ ധിക്കാരമായി സംസാരിക്കുകയും പ്രകരിക്കുകയും കൂടുതൽ കൂടുതൽ അടിമവേല ചെയ്യാൻ ഇസ്രായേൽ ജനത്തെ നിർബന്ധിക്കുകയുമാണ് ചെയ്യുന്നത്. അപ്പോൾ കർത്താവു മോശയെ അറിയിക്കുന്നു. ‘ഞാൻ ഫറവോയോട് എന്തു ചെയ്യുമെന്നു നീ ഉടനെ കാണും.’ (6:1) തുടർന്ന് ഇസ്രയേലിനു ഈ നിർദ്ദേശവും. ‘ഞാൻ കർത്താവാണ്. ഈജിപ്തുകാർ ചുമത്തിയ ഭാരം നീക്കി നിങ്ങളെ സ്വതന്ത്രരാക്കും. കൈയുർത്തി അവരെ കഠിനമായി ശിക്ഷിച്ച് നിങ്ങളെ വീണ്ടെടുക്കും. ഞാൻ നിങ്ങളെ എന്റെ ജനമായി സ്വീകരിക്കും ഞാൻ നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും. ഈജിപ്തുകാരുടെ ദാസ്യത്തിൽ നിന്നു നിങ്ങളെ മോചിപ്പിച്ച ഞാനാണ് നിങ്ങളുടെ ദൈവമായ കർത്താവ് എന്നു നിങ്ങൾ അറിയും.’ (6:6-8)
ഇസ്രായേലിന്റെ നന്ദികേട്
അന്ധകാര ശക്തിക്കെതിരെ യുദ്ധം ചെയ്ത് തന്റെ തെരെഞ്ഞെടുക്കപ്പെട്ടവരെ കാത്തുപരിപാലിക്കാൻ വ്യഗ്രത കാട്ടുന്ന, വെമ്പൽകൊള്ളുന്ന കാരുണ്യവനായ കർത്താവിനെയാണ് നാം ഇവിടെ കാണുന്നത് ഈ സത്യം ഇസ്രായേൽ ശരിക്കും ഗ്രഹിക്കുന്നില്ലെന്നതു പരമാസങ്കടകരമായ കാര്യമാണ്. ദൈവത്തിന്റെ തിരുമനസ്സും അവിടുത്തെ പരിപാലനയും തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെടുന്നു. അവർ ദൈവത്തിനും അവിടുത്തെ പ്രവാചകർക്കുമെതിരെ മുറുമുറുക്കുന്നു. മോശപോലും ചില നിമിഷങ്ങളിൽ അവരുടെ പക്ഷം ചേരാൻ നിർബന്ധിതനാകുന്നു!
കഴുകന്റെ ചിറകുകളിലെന്നപോലെ അവരെ സംവഹിക്കുകയും (19:4) സംരക്ഷിക്കുകയും അവരോടൊപ്പം എപ്പോഴും ആയിരിക്കുകയും അവർക്കു നന്മയെന്തെന്ന് അനുനിമിഷം വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുന്ന അഖിലേശസ്നേഹവും പരിപാലനയും അനുഭവിച്ചറിയാൻ കൂട്ടാക്കാതിരിക്കുന്നത് ഇസ്രായേലിന്റെ അക്ഷന്തവ്യമായ അപരാധമാണ്. അവിശ്വസ്തത, വിഗ്രഹാരാധന തുടങ്ങിയ പാപങ്ങളിലേയ്ക്കു വഴുതി വീഴാൻ ഈ വലിയ പാം അവർക്കു വഴിതെളിക്കുന്നു. അനുദിന ജീവിതത്തിൽ ദൈവപരിപാലനയുടെ നീട്ടിയിരിക്കുന്ന കരങ്ങൾ കാണാൻ നമുക്കു കഴിയുന്നുണ്ടോ?
കർത്താവിനോടുള്ള മോശയുടെ പരാതി ഇങ്ങനെപോകുന്നു ‘കർത്താവേ, അങ്ങ് എന്തിനാണ് ഈ ജനത്തോടു ഇത്രക്രൂരമായി പെരുമാറുന്നത്? എന്തിനാണ് അങ്ങ് എന്നെ ഇങ്ങോട്ടയച്ചത്? അങ്ങയുടെ നാമത്തിൽ ഫറവോയോടു സംസാരിക്കാൻ ഞാൻ വന്നതു മുതൽ അവൻ ഈ ജനത്തെ കഷ്ടപ്പെടുത്തുകയാണ്. അങ്ങയുടെ ജനത്തെ അങ്ങു മോചിപ്പിക്കുന്നുമില്ല.’ (5:22-23) മോശയെപ്പോലെ പ്രതികരിച്ച നിമിങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടില്ലേ? ദൈവത്തിന്റെ പരിപാലനയെക്കുറിച്ചു നാമൊരിക്കലും സംശയിക്കരുത്. നമ്മുടെ അസ്തിത്വം തന്നെ അവിടുത്തെ സ്നേഹവും പരിപാലനയുമാണല്ലോ? നമുക്കു വ്യക്തമാക്കിതരുക.
ദൈവം തിന്മയെ വെറുക്കുകയും നശിപ്പിക്കുകയും നന്മയെ സ്നേഹിച്ചു സംരക്ഷിക്കുകയും ചെയ്യുന്നതിന്റെ ഒന്നാന്തരം തെളിവുകളാണ് ഈജിപ്തിലെ വെള്ളമെല്ലാം രക്തമായിമാറാൻ ഇടയാക്കുന്നതും തുടർന്നുള്ള സംഭവങ്ങളും: തവളകൾ വ്യാപിക്കുന്നത്, പേൻ പെരുകുന്നത്, ഈച്ചകൾ വർദ്ധിക്കുന്നത്, മൃഗങ്ങൾ ചത്തൊടുങ്ങുന്നത്, മൃഗങ്ങൾ ചത്തൊടുങ്ങുന്നത്, എവർക്കും വൃണങ്ങൾ ബാധിക്കുന്നത്, കന്മഴ വർഷിക്കുന്നത്, വെട്ടുകിളികൾ നിറയുന്നത്, അന്ധകാരം വ്യാപിക്കുന്നത്, മഹാമാരി എല്ലാം. (അധ്യായങ്ങൾ 7:14-11:10)സിംഹാസനത്തിലിരുന്ന ഫറവോ മുതൽ കാരാഗൃഹത്തിൽ കഴിഞ്ഞിരുന്ന തടവുകാരൻ വരെ ഈജിപ്തിലുണ്ടായിരുന്ന എല്ലാവരുടെയും ആദ്യജാതരെ അർദ്ധരാത്രിയിൽ കർത്താവു സംഹരിച്ചതാണ് തിന്മയ്ക്കെതിരെയുള്ള ദൈവത്തിന്റെ ഏറ്റം ശക്തമായ ഒരു പ്രവൃത്തി. ഇസ്രായേൽ ജനത്തിനു മരുഭൂമിയിൽ ആരാധിക്കാൻ പോകാൻ അനുവാദമാകുന്നത് ഇതിനുശേഷം മാത്രമാണ്. (12:30-32) അങ്ങനെ, തന്റെ ശക്തമായ കരത്താൽ കർത്താവ് ഇസ്രയേലിനെ ഈജിപ്തിൽ നിന്നു മോചിപ്പിച്ച് അവർക്കു ശക്തമായ പരിപാലനയും സംരക്ഷണവും നൽകി അനുഗ്രഹിക്കുന്നത് ഉൾക്കാഴ്ചയോടെ നാം ഗ്രഹിക്കണം.
തന്റെ ഇസ്രായേൽ മക്കളെ അടിമകളാക്കി 430 വർഷം പീഡിപ്പിക്കാൻ ഈജിപ്തു രാജാക്കന്മാരെ പ്രേരിപ്പിച്ചതു സ്വാർത്ഥതയും അധികാര ദുർമ്മോഹവുമാണ്. എല്ലാ പാപങ്ങളുടെയും ഉറവിടം സ്വാർത്ഥതയും അഹങ്കാരവുമാണല്ലോ. ഋ്ലൃ്യ ശെി ശ െമ ലെഹള മലൈൃശേീി. ഒരു പരിധിവരെ ഇവ എല്ലാവരിലുമുണ്ട്. സ്വാർത്ഥതയുടെ പുറന്തോടു പൊട്ടിച്ച്, അഹങഅകാരത്തിന്റെ കന്മതിലു തകർത്ത് ഉപവിയുടെയും എളിമയുടെയും വസ്ത്രങ്ങൾ ധരിക്കാൻ ഏവരും തയ്യാറാവുന്ന സുമോഹന നിമിഷം എത്രയും വേഗം സംജാതമാകട്ടെ!
നീതിമാന്മാരെ നിരന്തരം നിഖിലേശൻ കരുതുന്നു, കാക്കുന്നു. തിന്മയെ ശിക്ഷിച്ചപ്പോഴും അവിടുന്ന് ഇസ്രായേലിനെ അറിയിക്കുന്നു. ‘ഞാനാണു കർത്താവ്. ഈ മാസം പത്താം ദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിൻ കുട്ടിയെ കരുതി വയ്ക്കണം… അത് ഒരു വയസ്സുള്ളതും ഊനമറ്റതുമായമുട്ടാടായിരിക്കണം. പതിന്നലാം ദിവസം സന്ധ്യക്ക് ഇസ്രായേൽ സമൂഹം മുഴുവൻ തങ്ങളുടെ ആട്ടിൻ കുട്ടികളെ കൊല്ലണം. അതിന്റെ രക്തത്തിൽ നിന്നു കുറച്ചെടുത്ത് വീടിന്റെ കട്ടിളക്കാലുകളിലും മേല്പടികയിലും പുരട്ടണം. ആ രാത്രി ഞാൻ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ ആദ്യജാതരെയെല്ലാം (മനുഷ്യരുടെയും മൃഗങ്ങളുടെയും) ഞാൻ സംഹരിക്കുന്നു…. നിങ്ങളുടെ ഭവനങ്ങളുടെ കട്ടിളയിലുളഅള രക്തം കാണുമ്പോൾ ഞാൻ കടന്നുപോകും. ഈജിപ്തിന്റെ പ്രഹരം നിങ്ങളെ ബാധിക്കുക്കുകയില്ല.’ (12:2-14) ദൈവത്തെ ഭയപ്പെടുന്നവർക്ക്, നീതിയോടെ വ്യാപരിക്കുന്നവർക്ക് അവിടുത്തെ പരിപാലന അത്ഭുതാവഹമായ രീതിയിൽ അനുഭവേദ്യമാവും.
ഫറവോ ജനത്തെവിട്ടയച്ചപ്പോൾ ഫിലിസ്ത്യരുടെ ദേശത്തു കൂടിയുള്ള എളുപ്പവഴിപോകരുതെന്നു കൽപ്പിക്കുകയും അവരെ മരുഭൂമിയിലുള്ള വഴിയിലേക്കു തിരിച്ചുവിട്ടു ചെങ്കടലിനു നേരെ നയിക്കുകയും ചെയ്യുന്നു. യുദ്ധം ചെയ്യേണ്ടി വരുമോ എന്നു ഭയന്നു മനസ്സുമാറി, തന്റെ തെരഞ്ഞടുക്കപ്പെട്ടജനം ഈജിപ്തിലേക്കു മടങ്ങിപ്പോകാതിരിക്കാനും അവരുടെ ശത്രുക്കളെ ചെങ്കടലിൽ നശിപ്പിക്കാനുമാണ് അവിടുന്ന് അപ്രകാരം ചെയ്തത്.
മേഘസ്തംഭവും അഗ്നിസ്തംഭവും
കാനാൻ ദേശത്തേയ്ക്കുള്ള യാത്രയിൽ, അവർക്കു രാവും പകലും സുരക്ഷിതമായി യാത്ര ചെയ്യാൻ വേണ്ടി പകൽ വഴികാട്ടാൻ ഒരു മേഘസ്തംഭത്തിലും, രാത്രിയിൽ പ്രകാശം പരത്തി വഴികാട്ടാൻ ഒരു അഗ്നിസ്തംഭത്തിലും കർത്താവ് ഇസ്രായേൽമക്കൾക്കു മുമ്പേ പോയിരുന്നുവെന്നത്. അവർക്കുള്ള ദൈവപരിപാലനയുടെ അത്യത്ഭുതകപമായ ആവിഷ്കാരമാണ്. പകൽ മേഘസ്തംഭമോ, രാത്രി അഗ്നിസ്തംഭമോ അവരുടെ മുമ്പിൽ നിന്നു മാറിയിരുന്നില്ല. (13:17-22) തന്റെ മക്കളുടെ ഓരോ ചലനവും കർത്താവു നിയന്ത്രിക്കുന്നു. ഓരോ അടിവയ്ക്കുമ്പോഴും അവിടുന്ന് അവരെ നയിക്കുന്നു. അവിടുന്നു മോശയോട് അരുളിച്ചെയ്യുന്നു, ‘ഇസ്രായേൽക്കാരോടു പറയുക, നിങ്ങളഅ# പിന്തിരിഞ്ഞു പിഹഹിറോത്തിനു മുകളിൽ മിഗ്ദോലിനും കടലിനും മധ്യേ ബാൽസെഫോന്റെ എതിർവശത്തു പാളയമടിക്കുവിൻ. പാളയമടിക്കുന്നതു കടലിനടുത്തായിരിക്കണം. അപ്പോൾ ഫറവോ ഇസ്രായേൽക്കാരെക്കുറിച്ച് പറയം: അവർ ഇതാ നാട്ടിൽ അലഞ്ഞു തിരിയുന്നു. മരുഭൂമി അവരെ കുടുക്കിലാക്കിയിരിക്കുന്നു. ഇസ്രായേൽക്കാരെ അനുധാവനം ചെയ്യത്തക്കവിധം ഫറവോയെ ഞാൻ കഠിനചിത്തനാക്കും. ഫറവോയുടെയും അവന്റെ സൈന്യങ്ങളുടെയും മേൽ ഞാൻ മഹത്ത്വം വരിക്കും. ഞാനാണു കർത്താവെന്ന് അപ്പോൾ ഈജിപ്തുകാർ മനസ്സിലാക്കും. കർത്താവു പറഞ്ഞതുപോലെ ഇസ്രായേൽക്കാർ പ്രവർത്തിച്ചു.’ (14:14) ഇസ്രായേലിനു ബോധം ആവുന്നു. അവർ അഖിലേശലാളനം ശരിക്കുമനസ്സിലാക്കുന്നു!
പലപ്പോഴും ബലഹീനതമൂലം പരാപരനെതിരായി പരാതിപ്പെടുകയും പിറുപിറുക്കുകയും അവിശ്വസ്തത പുലർത്തുകയും ചെയ്തിരുന്നുവെങ്കിലും, അന്തിമമായ വിശകലനത്തിൽ, കർത്താവു പറയുന്നതുപോലെ പ്രവർത്തിക്കുന്ന ഒരു ജനമായാണ് ഇസ്രായേലിനെ നാം കാണുക എന്നത് ഏറെ ആശ്വാസജനകമാണ്. ഈജിപ്തിലുണ്ടായിരുന്നു ഇസ്രായേൽ ഭവനങ്ങളെ കർത്താവു കരുണാപൂർവ്വം രക്ഷിച്ചപ്പോൾ ജനം കുമ്പിട്ട് അവിടുത്തെ ആരാധിക്കുകയായി. മോശയോടും അഹറോനോടും കർത്താവു കൽപിച്ചതുപോലെ ജനം പ്രവർത്തിക്കുന്നു. (12:27-28) ദൈവത്തിന്റെ കൃപയും കാരുണ്യവും കൈവരാൻ, അവിടുത്തെ കരുതലുള്ളകരം നമ്മെ താങ്ങാൻ നാം അവിടുത്തെ കല്പനകൾ പാലിച്ച്, അവിടുത്തെ തിരുഹിതം, വിശ്വസ്തതാപൂർവ്വം, നിഷ്ഠയോടെ, നിറവേറ്റിയാൽ മതി. ഇതാണു ദൈവഹിതം: നിങ്ങളുടെ വിശുദ്ധീകരണം (1 തെസ. 4:3) അതെ, മനുഷ്യരുടെ വിശുദ്ധീകരണമാമു ദൈവം ആഗ്രഹിക്കുന്നത്.
നന്മയ്ക്കുള്ള പരിലാളനം പൂർണ്ണമാകുന്നതു തിന്മയെ ഉന്മൂലനം ചെയ്തു കഴിയുമ്പോഴാണല്ലോ. വിസ്മയാവഹമായ വിധത്തിലാണു വിശൈ്വക ശില്പി ഇതു നിർവഹിക്കുക. ഈജിപ്തു രാജാവിനും സേവകർക്കും ഇസ്രയേൽക്കാരെ വിട്ടയച്ചതു മാഢ്യമായിത്തോന്നുന്നു. അവരെ കീഴടക്കാൻ ഫറവോ സൈന്യങ്ങളെ സജ്ജീകരിച്ചു പിന്തുടരുന്നു. അതിവേഗം അവർ ഇസ്രായേൽക്കാരുടെ സമീപം എത്തിച്ചേരുന്നു.
ഇസ്രായേൽക്കാർ ഭയവിഹ്വലരാകുന്നു. നിരന്തരം തങ്ങളോടൊപ്പമുണ്ടയിരുന്ന, തങ്ങൾക്കു വേണ്ടി യുദ്ധം ചെയ്തിരുന്ന കർത്താവിനെ അവർ വിളിച്ചു പ്രാർത്ഥിക്കുന്നു. മോശ അവരെ ധൈര്യപ്പെടുത്തുന്നു. ‘നിങ്ങൾ ഭയപ്പെടാതെ ഉറച്ചുനിൽക്കുവിൻ. നിങ്ങൾക്കുവേണ്ടി ഇന്നു കർത്താവു ചെയ്യാൻ പോകുന്ന രക്ഷാകൃത്യം നിങ്ങൾ കാണും. ഇന്നു കണ്ട ഈജിപ്തുകാരെ ഇനിമേൽ നിങ്ങൾ കാണുകയില്ല. കർത്താവു നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്തുകൊള്ളും. നിങ്ങൾ ശാന്തരായിരുന്നാൽ മതി (14:5-14)
നീ എന്റെ യുദ്ധം നയിക്കണമേ,
നീ എന്റെ ഉള്ളിൽ വാഴേണമേ
എന്ന പ്രാർത്ഥന നമ്മുടെ അധരങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ! മോശയ്ക്കു കർത്താവിലുള്ള അചഞ്ചലമായ വിശ്വാസം നമുക്കു മാതൃകയും പ്രചോദനവും ആകട്ടെ!
അതാ, കർത്താവു വീണ്ടും അത്ഭുതം പ്രവർത്തിക്കുന്നു. ഇസ്രായേൽ ജനത്തോടു മുമ്പോട്ടു പോകാൻ മോശ വഴി അവിടുന്നു കൽപ്പിക്കുന്നു. അവരുടെ മുമ്പേ അവർക്കു വഴികാട്ടാൻ സഞ്ചരിച്ചിരുന്ന ദൈവദൂതൻ അവിടെ നിന്നും മാറി അവരുടെ പിമ്പിൽ പോകാൻ തുടങ്ങുന്നു. മേഘസ്തംഭവും മുമ്പിൽ നിന്നു മാറി പിമ്പിൽ വന്നു നിൽക്കുന്നു. ഈജിപ്തുകാരുടെയും ഇസ്രായേൽക്കാരുടെയും പാളയങ്ങൾക്കിടയിലാണ് അതു വന്നു നിന്നത്. പിതാവിനു വിപരീതമായി മേഘം ഇരുട്ടു നിറഞ്ഞതാകുന്നു. അതിനാൽ ഈജിപ്തുകാർക്കു ഇസ്രായേൽക്കാരെ സമീപിക്കാനായില്ല. ദൈവപരിപാലന പ്രായോഗികമാകുന്ന അത്ഭുതാവഹമായ ക്രമീകരണം!
കർത്താവു തന്റെ രക്ഷാപ്രവർത്തനം തുടരുന്നു. കടലിനുമീതേ കൈനീട്ടാൻ അവിടുന്നു മോശയോടു നിർദ്ദേശിച്ച പ്രകാരം മോശ കടലിനു പിറകോട്ടു മാറ്റുന്നു. കടൽ വരണ്ട ഭൂമിയാകുന്നു. വെള്ളം വിഭജിക്കപ്പടുന്നു. കടലിനു നടുവേ ഉണങ്ങി ഉറച്ച മണ്ണിലൂടെ ഇസ്രായേൽക്കാർ അനായാസം നടന്ന് ഈജിപ്തിനക്കരെ എത്തുന്നു. അവരുടെ വലത്തും ഇടത്തും വെള്ളം മതിൽപോലെ നിൽക്കുന്നു. ചരിത്രത്തിൽ ഇതുപോലെയൊന്ന് ഉണ്ടായിട്ടില്ലാ, ഇനി ഉണ്ടാവുക വിഷമവുമാണ്. ഇസ്രായേലിനുള്ള അലംഘനീയമായ അഖിലേശ പരിപാലന! (14:19-22)രാത്രിയുടെ അന്ത്യായാമത്തിൽ കർത്താവ് അഗ്നിയുടെയും മേഘത്തിന്റെയും സ്തംഭത്തിൽ നിന്ന് ഈജിപ്തുകാരുടെ സൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കുന്നു. അവരുടെ രഥങ്ങൾക്കെല്ലാം അവിടുന്ന് യാത്രാതടസ്സം സൃഷ്ടിക്കുന്നു. അവർക്കു ഗതി അങ്ങേയറ്റം ദുഷ്കരമാവുന്നു. അപ്പോൾ ഈജിപ്തുകാർ പറയുന്നതു ശ്രദ്ധിക്കുക:’ഇസ്രായേലൽക്കാരിൽ നിന്ന് നമുക്കു ഓടിരക്ഷപ്പെടാം. കർത്താവ് അവർക്കു വേണ്ട യുദ്ധം ചെയ്യുന്നു.’ (14:25) വൈകിയാണെങ്കിലും, ഈജിപ്തുകാർപോലും ഇസ്രായേൽമക്കൾക്കുള്ള കർത്താവിന്റെ സ്നേഹപരിലാളനം മനസ്സിലാക്കുന്നു! ഇസ്രയേൽ മക്കളെല്ലാവരും ഇതിനകം ചെങ്കടൽ കടന്നു കഴിഞ്ഞിരുന്നു.
അത്രയുമായപ്പോൾ കർത്താവു മോശയോടു വീണ്ടും കൽപ്പിക്കുന്നു:’നിന്റെ കരം കടലിനു മീതെ നീട്ടുക. വെള്ളം മടങ്ങി വന്ന് ഈജിപ്തുകാരെയും അവരുടെ തേരുകളെയും കുതിരപ്പടയാളികളെയും മൂടട്ടെ.’ (14:26) അഖിലേശസാസനം മോശ ശിരസ്സാവഹിക്കുന്നു. പ്രഭാതമായപ്പോൾ കടൽ പൂർവസ്ഥിതിയിലായി. ഈജിപ്തുകാർ പിന്തിരിഞ്ഞോടിയതു കടൽവെള്ളത്തിന്റെ നടുവിലേക്കാണ്. തിന്മയുടെ ശക്തികളെ മുഴുവൻ കടൽവെള്ളം മൂടുന്നു. ‘ഇസ്രായേൽക്കാരെ പിന്തുടർന്ന് കടലിലിറങ്ങിയ തേരുകളെയും കുതിരപ്പടയാളികളെയും ഫറവോയുടെ സൈന്യം മുഴുവനെയും കടൽ വെള്ളം മൂടിക്കളഞ്ഞു.’ (14:28) ഈജിപ്തുകാർ തന്റെ ജനത്തോട് അഹങ്കാരപൂർവം പെരുമാറിയപ്പോൾ അവരുടെ പിടിയിൽ നിന്നു തമ്പുരാൻ ഇസ്രായേലിനെ മോചിപ്പിക്കുന്നു. (18:12) ദൈവം പൊറുക്കാത്തെ പാപമാണ് അഹങ്കാരം. ‘ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ അവിടുന്നു ചിതറിച്ചുകളയും. ശക്തന്മാരെ സിംഹാസനത്തിൽ നിന്നു മറിച്ചിടും. എളിയവരെ ഉയർത്തും. ഈജിപ്തിന്റെ അടിമത്തത്തിൽ ഞെരിഞ്ഞമർന്ന ഇസ്രായേൽ മക്കളെ കർത്താവ് ഉയർത്തുക തന്നെ ചെയ്തു. കർത്താവ് അവരെ ഈജിപ്തുകാരിൽ നിന്നു മോചിപ്പിച്ചു. അവർ കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ ദാസനായ മോശയെയും വിശ്വസിക്കുകയും ചെയ്യുന്നു.'(14:30-31)
കർത്താവ് തങ്ങളുടെ ഇടയിൽ നാളിതുവരെ ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും കണ്ടറിഞ്ഞിട്ടും അനുഭവിച്ചറിഞ്ഞിട്ടും അവയ്ക്കനുസരിച്ചു സമചിത്തയോടെ ഭാവാത്മകമായി, വിശ്വാസത്തോടെ, പ്രത്യാശയോടെ പ്രതികരിക്കാൻ, പ്രതിനന്ദി പ്രദർശിപ്പിക്കാൻ ഇസ്രായേൽ ജനത്തിനി പലപ്പോഴും കഴിഞ്ഞിരുന്നില്ലെന്നത് ഒരു ദുഃഖസത്യമാണ്. പിറുപിറുക്കലും പരാതിപ്പെടലുമാണ് അവരുടെ സ്വഭാവത്തിന്റെ സവിശേഷത, മരുഭൂമിയിൽ പട്ടിണികിടക്കേണ്ടി വരുമെന്നു വിചാരിച്ച് ജനം ഒന്നടങ്കം മോശയ്ക്കും അഹറോനുമെതിരായി മുറുമുറുക്കുന്നു.
‘ഈജിപ്തിലെ ഇറച്ചിപാത്രത്തിനടുത്തിരുന്നു തൃപ്തിയാവോളം അപ്പം തിന്നു കൊണ്ടിരുന്നപ്പോൾ കർത്താവിന്റെ കരത്താൻ കൊല്ലപ്പെട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എന്നാൽ സമൂഹം മുഴുവനെയും പട്ടിണി ഇട്ടു കൊല്ലനായി ഈ മരുഭൂമിയിലേക്കു ഞങ്ങളെ’ നിങ്ങൾ കൊണ്ടുവന്നിരിക്കുന്നു.’ (16:2-3) വിചിത്രമായ പ്രതികരണം എന്നല്ലാതെ എന്തു പറയാൻ? മോശ കർത്താവിനെ വിളിച്ചു പറയുന്ന വാക്കുകളും ഇസ്രായേൽ ജനത്തിന്റെ ഹൃദയകാഠിന്യം വ്യക്തമാക്കാൻ പോന്നതാണ്. ‘ഈ ജനത്തോടു ഞാൻ എന്താണു ചെയ്യുക? ഏറെത്താമസിയാതെ അവർ എന്നെ കല്ലെറിയും.'(17:4) ഈ പ്രതികരണം മോശയേയും അഹറോനെയും അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ട്. അവരുടെ സദുദ്ദേശത്തെ, അവരുടെ മനസ്സാക്ഷിയെയാണ് സ്വന്തജനം ചോദ്യം ചെയ്തിരിക്കുന്നത്. ഇതുപോലെയോ, ഇതിനും മോശമായ വിധത്തിലോ നാം പ്രവർത്തിച്ചിട്ടുണ്ടോ? നന്മയിൽ പോലും തിന്മ കണ്ടുപിടിക്കാൻ നാം ശ്രമിക്കാറുണ്ടോ? നമ്മുടെ നിലപാടുകളിലും പ്രതികരണങ്ങളിലും ബോധ്യങ്ങളിൽത്തന്നെയും പിശകു പറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കാൻ നാം പണിപ്പെടാറുണ്ടോ?
ഇസ്രായേലിന്റെ അപലനീയമായ മനോഭാവത്തിന്റെ പശ്ചാത്തലത്തിലും മോശയുടെ പ്രതികരണം അഭിനന്ദനാർഹമാണ്. അവൻ അവരെ കുറ്റം വിധിക്കുകയോ, ശപിക്കുകയോ ചെയ്യുന്നില്ല. പ്രത്യുത, അവരെ മനസ്സിലാക്കാൻ ശ്രമിക്കുകയും അവരോടു സഹതപിക്കുകയാണ്. കർത്താവും, അവരുടെ തെറ്റിനു മാപ്പു നൽകുന്നു. അവർക്കുള്ള തന്റെ പരിപാലന വീണ്ടും അവർക്കു വ്യക്തമാക്കിക്കൊടുക്കുന്നു. അവിടുന്നു മോശയോടു പറയുന്നു: ‘ഞാൻ നിങ്ങൾക്കായി ആകാശത്തുനിന്ന് അപ്പം വർഷിക്കും. ജനങ്ങൾ പുറത്തിറങ്ങി ഓരോ ദിവസത്തിനും ആവശ്യമുള്ളതു ശേഖരിക്കട്ടെ. അങ്ങനെ അവർ എന്റെ നിയമമനുസരിച്ച് നടക്കുമോ ഇല്ലയോ എന്നു ഞാൻ പരീക്ഷിക്കും.’ (16:4) ഈശ്വര തീരുമാനം മോശ ഇസ്രായേൽ ജനത്തെ അറിയിച്ചു: ‘കർത്താവാണു നിങ്ങളെ ഈജിപ്തിൽ നിന്നു പുറത്തേയ്ക്കു കൊണ്ടു വന്നതെന്നു സന്ധ്യയാകുമ്പോൾ നിങ്ങൾ ഗ്രഹിക്കും. പ്രഭാതമാകുമ്പോൾ നിങ്ങൾ അവിടുത്തെ മഹത്ത്വം ദർശിക്കും. കാരണം, തനിക്കെതിരായ നിങ്ങളുടെ പിറുപിറുക്കലുകൾ കർത്താവു കേട്ടിരിക്കുന്നു…. നിങ്ങൾക്കു ഭക്ഷിക്കാൻ വൈകുന്നേരം മാംസവും രാവിലെ വേണ്ടുവോളം അപ്പവും അവിടുന്നു തരും.’ (16:2-8)
മന്നായും കാടപ്പക്ഷികളും
വൈകുന്നേരമായപ്പോൾ കാടപ്പക്ഷികൾ വന്ന് ഇസ്രായേൽ മക്കൾ വിശ്രമിച്ചിരുന്ന പാളയം മൂടി. അതിരാവിലെ പാളയത്തിനു ചുറ്റും മന്നാ വർഷിക്കപ്പെട്ടിരുന്നത് അവർ കണ്ടു മനസ്സിലാക്കുന്നു. ഇതു ദിവസേന സംഭവിച്ചുകൊണ്ടിരുന്നു. പ്രഭാതം തോറും ഓരോരുത്തരും തങ്ങൾക്കു ഭക്ഷിക്കാവുന്നിടത്തോളം അപ്പം ശേഖരിച്ചു സൂക്ഷിച്ചിരുന്നു. ഇസ്രായേൽ മക്കൾ നാൽപ്പതു വർഷം മന്നാ ഭക്ഷിച്ചു ജീവിച്ചു. (16:13-16) മരുഭൂമിയിലൂടെ യാത്ര ചെയ്ത് റഫിദീമിൽ എത്തിയ ഇസ്രായേൽ ജനം കുടിക്കാൻ വെള്ളം കിട്ടാതെ വിഷമിച്ചു. അഖിലേശന്റെ അവിതർക്കമായ പരിലാളനം അസാഹചര്യത്തിലും അവർക്ക് അനുഭവപ്പെടുന്നു. മോശയുടെ പരാതി കേട്ട കർത്താവ് അവനോട് അരുൾ ചെയ്യുന്നു, ‘ഏതാനും ഇസ്രായേൽ ശ്രേഷ്ഠരുമൊത്ത് നീ ജനത്തിന്റെ മുമ്പേ പോകുക. നദിയുടെ മേൽ അടിക്കാൻ ഉപയോഗിച്ച വടിയും കൈയിലെടുത്തുകൊള്ളുക. ഇതാ, നിനക്കു മുമ്പിൽ ഹോറേബിലെ പാറമേൽ ഞആൻ അടിക്കും. നീ ആ പാറയിൽ നിന്റെ വടി കൊണ്ടടിക്കണം. അപ്പോൾ അതിൽ നിന്നു ജനത്തിനു കുടിക്കാൻ വെള്ളം പുറപ്പെടും.’ (17:5-7) മോശ ഈശ്വര നിർദ്ദേശം നിറവേറ്റിയപ്പോൾ മക്കൾക്കു മതിയാവോളം ജലം ലഭിച്ചു.
ദൈവത്തിന്റെ സ്നേഹലാളനത്തേകേകുറിച്ചുള്ള ഈ ലഘുപഠനം ദിവ്യനാഥന്റെ തിരുവധരങ്ങളിൽ നിന്നുതിർന്നു വീണ മധുരമൊഴികളിൽ ഉപസംഹരിക്കട്ടെ.
ഞാൻ നിങ്ങളോടു പറയുന്നു: ”എന്തു ഭക്ഷിക്കും എന്തു പാനം ചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോനിങ്ങൾ ഉൽക്കണ്ഠാകുലരാകേണ്ട.
ഭക്ഷണത്തേക്കാൾ ജീവനും വസ്ത്രത്തേക്കാൾ ശരീരവുംശ്രേഷ്ഠമല്ലേ?
ആകാശത്തിലെ പക്ഷികളെ നോക്കുവിൻ: അവ വിതക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗ്ഗീയപിതാവ് അവയെ തീറ്റിപ്പോറ്റുന്നു.
മരുഭൂമിയിൽത്തളരാതെ ഞാൻ
മരുവുന്നു നിൽ കൃപയാൽ
ഒരുനാളും പിരിയാതെന്നെ നീ
കരുതുന്നു കൺമണിപോൽ