പാപം മാരകമാണെന്ന് മനസ്സാക്ഷി ആമന്ത്രിക്കുമ്പോൾ അല്ലാതെ ഒരിക്കലും വിശുദ്ധ കുർബാന സ്വീകരണം മുടക്കരുത്. ( പൂർണ അറിവ്,പൂർണ്ണ സമ്മതം പൂർണ്ണ മനസ്സോടെയുള്ള ദൈവകൽപ്പനകളുടെ ലംഘനം…
ഈശോയും നാമുമായുള്ള ഐക്യം തടസ്സപ്പെടുത്താൻ ഒരു സംശയവും കാരണമാകരുത്. വലിയ തീകുണ്ഠത്തിലേക്ക് എറിയപ്പെടുന്ന വൈക്കോൽ തുമ്പ് പോലെ ലഘു പാപങ്ങൾ(നിസ്സാരവീഴ്ചകൾ) ഈശോയ്ക്ക് നമ്മോടുള്ള വലിയ സ്നേഹത്തിൽ എരിഞ്ഞില്ലാതെ ആകും.
സ്ഥിരോത്സവത്തോടെ പ്രാർത്ഥിക്കണം. നമ്മുടെ രക്ഷ ഇപ്രകാരമുള്ള പ്രാർത്ഥനയെ,ഒരു വലിയ പരിധിവരെ ആശ്രയിച്ചിരിക്കും.
ഓ ദിവ്യകാരുണ്യ നാഥാ,
എന്റെ ആത്മാവിൽ വന്നു വസിക്കണമേ!
എന്റെ ഹൃദയത്തിന്റെ ഏറ്റം മാധുര്യം നിറഞ്ഞ സ്നേഹമേ,
അവിടുത്തെ പ്രകാശത്തിൽ അന്ധകാരം അപ്രത്യക്ഷമാകുന്നു.
ഈ എളിയ ഹൃദയത്തിന് അവിടുത്തെ കൃപ നിരസിക്കരുതേ!
ഓ ദിവ്യകാരുണ്യ നാഥാ, സ്വർഗം മുഴുവന്റെയും ആനന്ദമേ,
ഒരു അപ്പക്കഷണത്തിന് രൂപത്തിൽ, ഉറച്ച വിശ്വാസം ആ മറ മാറ്റിടുന്നു.