ബൈബിളിലെ വിവരണം
ഏസാവ് തന്റെ ജന്മാവകാശം യാക്കോബിനു വിറ്റു. അവരിരുരുടെയും മാതാവായ റബേക്കാ യാക്കോബിനെ ആർദ്രമായി സ്നേഹിച്ചിരുന്നു . പല കൊല്ലങ്ങൾക്കുശേഷം, പരിശുദ്ധവും നിഗൂഢവുമായ ഒരു തന്ത്രം പ്രയോഗിച്ച് അവൾ ആ ജന്മാവകാശം യാക്കോബിനു നേടി ക്കൊടുത്തു. അത്യന്തം നിഗൂഢത നിറഞ്ഞ പരിശുദ്ധതന്ത്രം! താൻ വൃദ്ധനായി എന്നു കണ്ട ഇസഹാക്ക് മരിക്കുന്നതിനു മുമ്പ് തന്റെ മക്കളെ അനുഗ്രഹിക്കുവാൻ ആഗ്രഹിച്ചു. അദ്ദേഹം കൂടുതൽ സ്നേഹിച്ചിരുന്ന ഏസാവിനെ വിളിച്ച്, നായാട്ടിനുപോയി തനിക്കു ഭക്ഷണമൊ രുക്കുവാൻ ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ചു സംതൃപ്തനായി അവനെ
അനുഗ്രഹിക്കുവാനായിരുന്നു അദ്ദേഹം അങ്ങനെ പറഞ്ഞത്. റെബേക്കാ സംഭവഗതികളെപ്പറ്റി ഉടനെ യാക്കോബിനു മുന്നറിവുകൊടുക്കുകയും ആട്ടിൻപറ്റത്തിൽനിന്നു രണ്ടാട്ടിൻ കുട്ടികളെ പിടിച്ചുകൊണ്ടുവരാൻ ആജ്ഞാപിക്കുകയും ചെയ്തു. അവൻ കൊണ്ടുവന്ന ആട്ടിൻകുട്ടികളെ ക്കൊണ്ട് ഇസഹാക്കിന് ഇഷ്ടമായ ഭക്ഷണം അവൾ തയ്യാറാക്കി, താൻ സൂക്ഷിച്ചിരുന്ന ഏസാവിന്റെ വസ്ത്രങ്ങൾ അവൾ യാക്കോബിനെ ധരി പ്പിച്ചു. അവന്റെ കഴുത്തും കൈകളും ആട്ടിൻകുട്ടികളുടെ തുകൽകൊണ്ടു പൊതിയുകയും ചെയ്തു. അന്ധനായ പിതാവ് യാക്കോബിന്റെ ശബ്ദമാണ് കേൾക്കുന്നതെങ്കിലും, അവന്റെ കരങ്ങളെ പൊതിഞ്ഞിട്ടുള്ള തുകലിനെ സ്പർശിച്ചുകൊണ്ട് ഏസാവാണെന്നു ധരിക്കണം-ഇതായി രുന്നു അവളുടെ ലക്ഷ്യം.
സ്വരം കേട്ടപ്പോൾ അത് യാക്കോബിന്റേതെന്നു ധരിച്ചു വിസ്മ യിച്ച് ഇസഹാക്ക് അവനോട് അടുത്തുചെല്ലുവാൻ ആജ്ഞാപിച്ചു. യാക്കോബിന്റെ കരങ്ങൾ മറച്ചിരുന്ന രോമം നിറഞ്ഞ തുകലിൽ തൊട്ടു കൊണ്ട് അദ്ദേഹം പറഞ്ഞു: “സ്വരം യാക്കോബിന്റേതും കൈകൾ ഏസാവിന്റേതുമാകുന്നു “.
അദ്ദേഹം ഭക്ഷണാനന്തരം യാക്കോബിനെ ചുംബിച്ചുകൊണ്ട് അവന്റെ വസ്ത്രങ്ങളുടെ സുഗന്ധം ഖ്രാണിക്കുകയും അവന് സ്വർഗ്ഗീ യമഞ്ഞും ഭൂമിയുടെ പുഷ്ടിയും ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. അവനെ സഹോദരന്മാരുടെ നാഥനായി നിശ്ചയിച്ചിട്ട്, ഈ വാക്കുകളിൽ അനുഗ്രഹം അവസാനിപ്പിച്ചു: “നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവനും നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹസമ്പൂർണ്ണനുമായിരിക്കട്ടെ.”
ഇസഹാക്ക് ഈ ആശംസകൾ നല്കിക്കഴിഞ്ഞപ്പോൾ, നായാട്ടിൽ ലഭിച്ച ഇരയുമായി ഏസാവ് തിരിച്ചെത്തി. പിതാവ് അതു ഭക്ഷിച്ചു സംതൃപ്തിയോടെ തന്നെ അനുഗ്രഹിക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം. പൂർവ്വപിതാവായ യാക്കോബ് സംഭവിച്ചതു മനസ്സിലാക്കി യപ്പോൾ അത്യധികം വിസ്മയിച്ചുപോയി. പക്ഷേ, ഈ സംഭവങ്ങളിൽ അദ്ദേഹം ദൈവതൃക്കരം ദർശിച്ചു. തന്നിമിത്തം, കൊടുത്തുകഴിഞ്ഞ അനുഗ്രഹം പിൻവലിക്കാതെ സ്ഥിരീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. വേദപുസ്തകത്തിൽ വായിക്കുന്നതുപോലെ, ഏസാവ് ഉഗ്രമായി ആക്രോശിക്കുവാൻ തുടങ്ങി. ഉച്ചത്തിൽ സഹോദരന്റെമേൽ വഞ്ചന ആരോപിച്ചുകൊണ്ട്അവൻ പിതാവിനോട് ചോദിച്ചു.അങ്ങേക്ക് ഒരു ആശിസ്സുമാത്രമേയുള്ളോ? സഭാപിതാക്കന്മാരുടെ അഭിപ്രായമനു സരിച്ച്, ദൈവത്തെയും ലോകത്തെയും സംയോജിപ്പിച്ചു ലൗകികാനന്ദങ്ങളും സ്വർഗ്ഗീയാനന്ദങ്ങളും ആസ്വദിക്കുവാൻ ആഗ്രഹിക്കുന്നവരുടെ പ്രതിരൂപമാണ് ഏസാവ്. അവന്റെ കരച്ചിൽ കേട്ടു കരളലിഞ്ഞ ഇസ്ഹാക്ക് അവസാനം ലൗകികാശിസ്സുകൾ നല്കി അവനെ അനുഗ്രഹിച്ചു. എങ്കിലും, അവനെ അവന്റെ സഹോദരനു കീഴിലാക്കി. തന്മൂലം ഏസാവിനു യാക്കോബിനോടു കടുത്ത അമർഷമായി. പിതാവ് മരിച്ചു കിട്ടിയിട്ടു വേണം അവനെ വധിക്കാൻ എന്നു കരുതി അവസരം പാർത്തിരുന്നു. എന്നാൽ, റബേക്കയുടെ നിസ്തന്ദ്രമായ പ്രയത്നങ്ങളും ഉപദേശങ്ങളുംമൂലം യാക്കോബ് രക്ഷപെട്ടു. അവൻ അവളുടെ ഉപദേശങ്ങൾ അനുവർത്തിക്കാൻ എപ്പോഴും സന്നദ്ധനായിരുന്നുതാനും.
വ്യാഖ്യാനം
ഹൃദയഹാരിയായ ഈ കഥ വ്യാഖ്യാനിക്കുന്നതിനു മുൻപ് അനു സ്മരിക്കേണ്ട ഒരു വസ്തുതയുണ്ട്. എല്ലാ സഭാപിതാക്കന്മാരുടെയും വേദപുസ്തകവ്യാഖ്യാതാക്കളുടെയും അഭിപ്രായമനുസരിച്ച്, യാക്കോബ് ഈശോമിശിഹായുടെയും തെരഞ്ഞെടുക്കപ്പെട്ടവരുടെയും (Predesti nate) പ്രതിരൂപവും ഏസാവ് തിരസ്കൃതരുടെ (Reprobate) പ്രതിരൂപ വുമാണ്. രണ്ടുപേരുടെയും പ്രവൃത്തികളും സ്വഭാവങ്ങളും പരിശോധി ച്ചാൽ മതി, നമുക്കിതു ബോദ്ധ്യപ്പെടുവാൻ.