ജീവിതലക്ഷ്യം

Fr Joseph Vattakalam
4 Min Read

ദൈവം നമ്മെ സൃഷ്ടിച്ചത് അവിടുത്തെ അറിഞ്ഞ്, സ്നേഹിച്ച്,അവിടുത്തെ പ്രമാണങ്ങൾ അനുസരിച്ച് ജീവിച്ചു സ്വർഗം പ്രാപിക്കാൻ ആണ്. പക്ഷെസ്വർഗ്ഗ പ്രാപ്തിക്ക് ഒരു അവശ്യവ്യവസ്ഥ ഈശോ വച്ചിട്ടുണ്ട്. അനന്യമായ ഈ പ്രബോധനം ആദ്യമായി ലോകത്തിന് നൽകിയത് ഈശോയാണ്.

അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.

അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയുംദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.

നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ?

സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ചെയ്യുന്നത്‌? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ?

അതുകൊണ്ട്‌, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍. മത്തായി 5 : 43-48

മത്താ 6:14 ഈ അവശ്യ വ്യവസ്ഥ അരക്കിട്ടുറപ്പിക്കുന്നു. ” മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ഹൃദയപൂർവ്വം ക്ഷമിക്കുമെങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല. ” ഈ സത്യം തന്നെ ഈശോ ഉപമാരൂപത്തിൽ അവതരിപ്പിച്ച സുസ്താപിതമാക്കുന്നു.

അപ്പോള്‍ പത്രോസ്‌ മുന്നോട്ടു വന്ന്‌ അവനോടു ചോദിച്ചു: കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്‌ഷമിക്കണം? ഏഴു പ്രാവശ്യമോ?

യേശു അരുളിച്ചെയ്‌തു: ഏഴെന്നല്ല, ഏഴ്‌എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.

സ്വര്‍ഗരാജ്യം, തന്റെ സേവകന്‍മാരുടെ കണക്കു തീര്‍ക്കാന്‍ ആഗ്രഹി ച്ചഒരു രാജാവിനു സദൃശം.

കണക്കു തീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത്‌ കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്റെ മുമ്പില്‍ കൊണ്ടുവന്നു.

അവന്‌ അതു വീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട്‌ അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്‌ത വസ്‌തുക്കളെയും വിറ്റു കടം വീട്ടാന്‍യജമാനന്‍ കല്‍പിച്ചു.

അപ്പോള്‍ സേവകന്‍ വീണു നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്‌ഷമിക്കണമേ! ഞാന്‍ എല്ലാം തന്നുവീട്ടിക്കൊള്ളാം.

ആ സേവകന്റെ യജമാനന്‍മനസ്‌സലിഞ്ഞ്‌ അവനെ വിട്ടയയ്‌ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്‌തു.

അവന്‍ പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറ നല്‍കാനുണ്ടായിരുന്നതന്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട്‌ അവന്‍ പറഞ്ഞു: എനിക്ക്‌ തരാനുള്ളതു തന്നുതീര്‍ക്കുക.

അപ്പോള്‍ ആ സഹസേവകന്‍ അവനോട്‌ വീണപേക്‌ഷിച്ചു: എന്നോടു ക്‌ഷമിക്കണമേ! ഞാന്‍ തന്നു വീട്ടിക്കൊള്ളാം.

എന്നാല്‍, അവന്‍ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവന്‍ കാരാഗൃഹത്തിലിട്ടു.

സംഭവിച്ചതറിഞ്ഞ്‌ മറ്റു സേവകന്‍മാര്‍ വളരെ സങ്കടപ്പെട്ടു. അവര്‍ ചെന്ന്‌ നടന്നതെല്ലാംയജമാനനെ അറിയിച്ചു.

യജമാനന്‍ അവനെ വിളിച്ചു പറഞ്ഞു: ദുഷ്‌ടനായ സേവകാ, നീ എന്നോടു കേണപേക്‌ഷിച്ചതുകൊണ്ടു നിന്റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു.

ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ?

യജമാനന്‍ കോപിച്ച്‌ കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക്‌ ഏല്‍പിച്ചുകൊടുത്തു.

നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്‌ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും.

മത്തായി 18 : 21-35.

“ഏഴ് എഴുപതു പ്രാവശ്യം” എന്നതുകൊണ്ട് ഈശോ അർത്ഥമാക്കുന്നത് അതിരുകളും വ്യവസ്ഥകളും ഇല്ലാതെ ക്ഷമിക്കുന്ന അവസ്ഥയാണ്. അതിരുകളില്ലാത്ത ക്ഷമ ക്രൈസ്തവരുടെ മുഖമുദ്രയാണ്. ഉദാത്തമായ ക്ഷമയെക്കുറിച്ച് ഈശോ നൽകുന്ന നിർദ്ദേശങ്ങൾ ഇദംപ്രഥമമായാണ് ലോകം കേൾക്കുക.

സ്വർഗ്ഗ പ്രാപ്തിക്ക് വ്യവസ്ഥയില്ലാതെ ക്ഷമിക്കുക, കരുണാപൂർവ്വം ക്ഷമിക്കുക, ഹൃദയംഗമായി ക്ഷമിക്കുക, ത്യാഗങ്ങളും ക്ലെശങ്ങളും അവഹേളനങ്ങളും സഹിച്ചും ക്ഷമിക്കുക, രമ്യത പ്പെടുക തുടങ്ങിയ നന്മകൾ അത്യന്താപേക്ഷിതമാണ് എന്ന് ഈശോ ആസന്നിഗ്ദ്ധമായ ഭാഷയിലാണ് വ്യക്തമാക്കുക. അവിടുത്തെ പ്രബോധനങ്ങളിൽ എല്ലാം സുവ്യക്തമാണ്. ക്ഷമിക്കുന്നതിനും രമ്യപ്പെടുന്നതിനും ഉള്ള സമയം ഒരു കാരണവശാലും നീട്ടിക്കൊണ്ടു പോകാൻ പാടില്ല. സ്വീകാര്യമായ സമയത്ത് തന്നെ അത് ചെയ്തു തീർക്കുക. യുഗോന്ത്യോന്മുഖദർശമാണ് ഈശോ നിർദേശിക്കുന്ന തിടുക്കത്തിന് കാരണം. അവിടുന്ന് വ്യക്തമായി പറയുന്നു:” ആ ദിവസത്തെ കുറിച്ചോ, മണിക്കൂറിനെ കുറിച്ചോ,പിതാവിനല്ലാതെ മറ്റാർക്കും സ്വർഗ്ഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ”(മത്താ.24:36). മനുഷ്യപുത്രന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ച് ആണ് ഇവിടെ പ്രത്യക്ഷ വിവക്ഷ.

മറ്റൊരു സത്യം കൂടി ഇവിടെ വിവക്ഷയുണ്ട്. ഓരോ മനുഷ്യ വ്യക്തിയും മരിക്കുന്ന നിമിഷം നിത്യവിധിയാളൻ അവനെ അഥവാ അവളെ സന്ദർശിക്കുന്നു. ആ നിമിഷം തന്നെ വിധി പ്രസ്താവവും നടക്കും. നന്മ ചെയ്തവർ, തിന്മ തൊട്ട് തീണ്ടാത്തവർ, സ്വർഗ്ഗത്തിനും ബോധപൂർവം അനുതപിക്കാതെ തിന്മയിൽ മുഴുകി ജീവിക്കുന്നവർ നിത്യ നരകത്തിനും വിധിക്കപ്പെടും. ബോധപൂർവ്വം തിന്മയിൽ വീണവർ,കൃപയുടെ പൂർണ്ണതയിലല്ലാത്തവർ, പാപത്തിന് കാര്യമായ പരിഹാരം ഒന്നും ചെയ്യാതെ അലസതയിൽ ജീവിച്ചവർ ശുദ്ധീകരണ സ്ഥലത്തേക്ക് അയക്കപ്പെടും. പരിപൂർണ്ണ വിശുദ്ധിയിൽ എത്തിക്കഴിയുമ്പോൾ സഹനസഭയിൽ നിന്ന് ( ശുദ്ധീകരണം അവസ്ഥയിൽ നിന്ന് ) വിജയസഭയിലേക്ക് (സ്വർഗത്തിലേക്ക്) സ്വീകരിക്കപ്പെടും.

രമ്യതപ്പടൽ ബലി അർപ്പിക്കുന്നതിനുള്ള വ്യവസ്ഥയാണ്.ശുദ്ധ മനസ്സാക്ഷിയോടെ വേണം ബലിയർപ്പിക്കാൻ.അതുകൊണ്ടാണ് ഈശോ മുന്നറിയിപ്പ് നൽകുന്നത്.” നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരനും നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് നീ അവിടെ വെച്ച് ഓർത്താൽ, കാഴ്ചവസ്തു അവിടെ ബലിപീഠത്തിന് മുമ്പിൽ വച്ചിട്ട്, പോയി സഹോദരനോട് രമ്യപ്പെടുക.പിന്നെ വന്ന് ബലിയർപ്പിക്കുക “(മത്താ. 5 :23, 24)

Share This Article
error: Content is protected !!