മനം മാറ്റുന്നവൻ
സഭാ പാരമ്പര്യത്തിൽ അനുതാപ ഗീതങ്ങൾ എന്ന ഒരു ശാഖയുണ്ട്. 6, 32, 38, 51, 102,130, 143എന്നീ ഏഴ് സങ്കീർത്തനങ്ങൾ ഈ ശാഖയിൽപ്പെടുന്നു. പാപിയായ സങ്കീർത്തകൻ രോഗിയും ആയിരിക്കുന്നു എന്ന് സൂചന ഇതിലുണ്ട്. ഈ സങ്കീർത്തനത്തിന് പ്രകടമായ മൂന്നു ഭാഗങ്ങളുണ്ട്.
1. പരിഭ്രാന്തനാക്കുന്ന ദൈവം (1-3)
2. ദൈവത്തോട് ചില ന്യായവാദങ്ങൾ (4-7)
3. പരിഭ്രാന്തരാകുന്ന ശത്രുക്കൾ (8-9).
വല്ലാത്ത വ്യഥയിൽ ആണ് സങ്കീർത്തകൻ. ദൈവം
‘ ശത്രുവിനെ’ പോലെ പെരുമാറുന്നു എന്ന തോന്നലാണ് അതിന് കാരണം. കോപി ചിരിക്കുന്ന അവിടുത്തെ ശിക്ഷ ഏറ്റ് തളർന്നിരിക്കുന്നു. അവന്റെ അസ്ഥികൾ ഇളകി ഇരിക്കുന്നു (ആലങ്കാരികം). തത്തുല്യമായ പരമാർശങ്ങൾ 38, 51 സങ്കീർത്തനങ്ങൾ ഉണ്ട്. ” എന്റെ പാപം നിമിത്തം എന്റെ അസ്ഥികളിൽ ആരോഗ്യമില്ല “(38:3). ” അവിടുന്ന് തകർന്ന എന്റെ അസ്ഥികൾ ആനന്ദിക്കട്ടെ “(51:8). പാപംമൂലം അവന്റെ ആത്മധൈര്യവും നഷ്ടപ്പെട്ടിരിക്കുന്നു എന്ന് സൂചന.
” എന്റെ ആത്മാവ് അത്യധികം അസ്വസ്ഥം ആയിരിക്കുന്നു” എന്ന മൂന്നാം വാക്യത്തിലെ പ്രസ്താവന (6:3) മേൽസൂചിപ്പിച്ച ആശയത്തിനു സമാന്തരമായി നിൽക്കുന്നു. സങ്കീർത്തകനെ ‘പരിഭ്രാന്തനാക്കു’ന്നത് ദൈവത്തിന്റെ മനോഭാവം ( ശത്രു സമാനം അവിടുന്ന് വീക്ഷിക്കുന്നത് ) തന്നെയാണ്. ഈ ചിന്ത അവനെ ഏറെ മഥിക്കുന്നുണ്ട്. ഇങ്ങനെയെങ്കിലും, ഇതിന് പരിഹാരം ദൈവത്തിൽ നിന്നുതന്നെ വരണമെന്ന ബോധ്യവും അവനുണ്ട്. അതുകൊണ്ടാണ് “കർത്താവേ, ഇനിയുമെത്രനാൾ “എന്ന് കേഴാൻ അവനെ പ്രേരിപ്പിക്കുന്നത് (6:1-3).
ശിക്ഷിക്കപ്പെടാതെ രക്ഷിക്കപ്പെടാൻ സങ്കീർത്തകൻ ദൈവത്തോട് ആവശ്യപ്പെടുന്നു.
ദൈവം പിന്തിരിഞ്ഞു തന്നെ രക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സ്ഥാപിക്കാൻ സങ്കീർത്തകൻ ചില കാരണങ്ങൾ നിരത്തുന്നുണ്ട് (1) ദൈവം കാരുണ്യവാനാണ്; അഞ്ചല സ്നേഹത്തിന്റെ ഉടമയാണ് (ഹെസെദ്). ഈ കരുണ, ഈ അഞ്ചല സ്നേഹം, ഈ കൃപ ആണ് അവിടുത്തെ യഥാർത്ഥ സ്വഭാവം (പുറ.4:6). അതുകൊണ്ട് അവിടുന്ന് ക്ഷെമിച്ചേ പറ്റൂ.
(2) തന്റെ മരണം കൊണ്ട് ദൈവത്തിന് എന്ത് ഗുണം?
(3) സങ്കീർത്തകന്റെ ദുഃഖ അവസ്ഥ ഏതു ഹൃദയത്തെ അലിയിക്കാൻ പോന്നതാണ്. രാത്രി മുഴുവൻ ഞാൻ കണ്ണീരൊഴുക്കി. എന്റെ തലയണ ഒഴുക്കിവിട്ടു. കണ്ണീരിൽ എന്റെ കിടക്ക അലിയിച്ചു (6:6).
(4) ശത്രുക്കളുടെ വക പീഡനം തനിക്ക് വേറെയുമുണ്ട്, ഇതുമൂലം അവൻ രോഗിയായി തീർന്നിരിക്കുന്നു (6:4-7).
1-7 വാക്യങ്ങളിലെ സങ്കീർത്തകൻ എന്റെ അവസ്ഥയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് മൂന്നാം പാദത്തിലെ അവസ്ഥ. കർത്താവ് അവന്റെ പ്രശ്നത്തിൽ ഇടപെടുന്നു. ശത്രുക്കൾ ലജ്ജി തരാകും എന്നത് അവന് ഉറപ്പാണ്. അവന്റെ പരിഭ്രാന്തി ഇപ്പോൾ ശത്രുക്കളുടേതായി മാറിയിരിക്കുന്നു.
ദൈവത്തിന്റെ മാനസാന്തരം (മനംമാറ്റം) അവനു രക്ഷയായി പരിണമിക്കുന്നുള്ള ചിന്തയായിരിക്കും അവന്റെ മനസ്സിൽ ഉള്ളത്. ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് ഇസ്രായേലിനെ രക്ഷിച്ച കർത്താവിനെ ആണ് ഇവിടെ സങ്കീർത്തകൻ അനുസ്മരിപ്പിക്കുന്നത് (പുറ.3:8). ഇതുപോലൊരു പിന്തിരിയലിനു മോശ ദൈവത്തെ പ്രേരിപ്പിച്ചത് (കാളകുട്ടിയെ ആരാധിച്ചതിന്റെ ശിക്ഷയിൽനിന്ന് ) അനുസ്മരിക്കാം (പുറ.32:12). ക്രോധത്തിൽ നിന്നുള്ള കർത്താവിന്റെ പിന്തിരിയൽ (മാനസാന്തരം മൂലം(6:4) സങ്കീർത്തകന്റെ രക്ഷയ്ക്കും ശത്രുക്കളുടെ പിന്തിരിയലിനും കാരണമാകുന്നു .
ദൈവ മഹത്വത്തെയും അവിടുത്തെ കരുണയും കുറിച്ചുള്ള ആഴമേറിയ ബോധ്യം നമ്മുടെ ബലഹീനതകളും പാപങ്ങളെയും അതിജീവിക്കാനുള്ള ആത്മാർഥവും സത്യസന്ധവുമായ പരിശ്രമം നടത്താൻ നമുക്ക് പ്രേരകമാകും ;ആകണം.
വലിയ സ്വാതന്ത്ര്യമാണ് ദൈവതിരുമുമ്പിൽ സങ്കീർത്തകൻ അനുഭവിക്കുക. അവന്റെ ശൈലിയിൽ അവൻ അവിടുത്തോട് സംവദിക്കുന്നു. ഇതിന് നാമും തയ്യാറാവേണ്ടതല്ലേ?
ആദ്യത്തെ 10 വരികൾ പ്രാർത്ഥനാനിർഭരമായ ആണ്.
” എന്റെ ദൈവമായ കർത്താവേ ” എന്നാൽ സുന്ദരമായ സംബോധന യിലൂടെയാണ് ഇത് ആരംഭിക്കുക. കർത്താവിൽ സദാ അഭയം തേടുന്ന താൻ ഭാഗ്യവാൻ ആയതുകൊണ്ട് രക്ഷിക്കാനും മോചിക്കാനും കഴിവുള്ള അവിടുത്തെ തിരുമുമ്പിൽ സങ്കീർത്തകന് ” കൊല്ലുന്നതും ജീവിപ്പിക്കുന്നതും മുറിവേൽപ്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാൻ തന്നെ” കതൃവചനങ്ങൾ (നിയ.32:39) ഉൾകൊള്ളുന്നവർക്കു പരിഭ്രാന്തിയിൽ നിന്ന് നല്ല മോചനം കിട്ടും.