മരമൗഢ്യം
പതിനാറാം സങ്കീർത്തനത്തിന്റെ ചില്ലറ വ്യത്യാസങ്ങളോടുകൂടിയ ഒരു ആവർത്തനം പോലെയാണ് അമ്പത്തിമൂന്നാം സങ്കീർത്തനം . എന്നാൽ രണ്ടിനും ദൈവത്തെ സംബോധന ചെയ്യുന്ന വിധത്തിൽ വ്യത്യാസമുണ്ട്.14:5-6, 53:6 ആയി എന്നതും വ്യത്യാസമാണ്. രണ്ടിന്റെയും ആശയത്തിലും വ്യത്യസ്ത നിലനിൽക്കുന്നു. 14:5,6 നീതിമാനെക്കുറിച്ചും ദൈവം അവന് നൽകുന്ന സംരക്ഷണത്തെക്കുറിച്ചുമാണ്. എന്നാൽ 53: 5 അധർമ്മികൾ ക്കുണ്ടാകുന്ന വിഭ്രാന്തിയുടെ വിശദീകരണം ആണ്. രണ്ട് സ്ഥലങ്ങളിൽ ഒരേ സങ്കീർത്തനം ഉപയോഗത്തിലിരുന്നു എന്നതായിരിക്കാം വ്യത്യാസങ്ങൾക്ക് കാരണം. 14 വടക്കൻ ഇസ്രായേലിലും 53 ജെറുസലേമിലും ആരാധനയ്ക്ക് ഉപയോഗിച്ചിരുന്നതാവാം എന്നാണ് പണ്ഡിതമതം.
ദാവീദിനെ പാടെ നശിപ്പിക്കാൻ ആഗ്രഹിച്ചുകൊണ്ട് ദുഷ്ടനായ സാവൂളിന്റെ പക്കൽ സിഫ്ദേശക്കാർ അവനെ ഒറ്റിക്കൊടുത്തതും ആ ‘ ബലിയാട്’ അവരിൽനിന്ന് രക്ഷപ്പെടുന്നതും ആയ സംഭവം 1 സാമുവേൽ 23: 14 29 വിവരിക്കുന്നുണ്ട്. രക്ഷപെട്ട ദാവീദിന്റെ വിലാപവും കൃതജ്ഞതയും ഈ ഗീതം ഉൾക്കൊള്ളുന്നുണ്ട്. എങ്കിലും ഇതര വ്യക്തികളുടെ സഹനവും ജീവിതാനുഭവങ്ങളും ഈ സങ്കീർത്തനത്തിലെ പശ്ചാത്തലമായിക്കൂടെന്നില്ല.
പ്രവാസനന്തര കാലത്ത് യഹൂദരുടെ കൊടും യാതനകളുടെയും പീഡനങ്ങളുടെയും പ്രത്യേക സാഹചര്യത്തിൽ എഴുതപ്പെട്ട ഒരു സമൂഹവിലാപമായി 54 കാണുന്നവരും കുറവല്ല. സമൂഹത്തെ ഒരു വ്യക്തിയായി സങ്കൽപ്പിച്ചുകൊണ്ട് ഏക വചനത്തിൽ എഴുതുന്ന ശൈലി സങ്കീർത്തനങ്ങളിൽ സാധാരണമാണ്. ഏതായാലും വ്യക്തിഗത വിലാപത്തിന് മകുടോദാഹരണമാണ് ഈ സങ്കീർത്തനം.