വാഗ്ദാന പേടകത്തിനു മുൻപിൽ
വിശുദ്ധ സ്ഥലത്ത് പ്രവേശിക്കുന്ന ആരാധനാ സമൂഹം വാഗ്ദാന പേടകത്തിന്റെ മുമ്പിൽ കുമ്പിട്ടു ‘ യാഹ് വേ യുടെ സങ്കീർത്തനങ്ങൾ ആലപിക്കുകയാണ് സങ്കീർത്തനം 47 ൽ. അധികം ഉത്സാഹത്തിലും ആനന്ദതിമിർപ്പിലും ആണവർ. ഒന്നാം വാക്യം രാജാവായ യാഹ് വേ ആരാധിച്ചു വണങ്ങാൻ ജനതകളെ ആഹ്വാനം ചെയ്യുന്നു. അവിടുന്ന് ലോകം മുഴുവന്റെയും സകല ജനതയുടേയും കർത്താവും രാജാവും ആണ്
അവിടുന്ന് ഭീതിജനകനും ശക്തനുമായ രാജാവാണ്.
സങ്കീർത്തനത്തിൽ കേന്ദ്രാശയവും ഇതുതന്നെ. ഒരു ഭൗമിക രാജാവിനെ ആഹ്ലാദാരവത്തോടെ, കൈകൊട്ടി,പാട്ടുപാടി, സ്തുതിക്കുന്നെങ്കിൽ, രാജാക്കന്മാരുടെ രാജാവ് ആയ കർത്താക്കന്മാരുടെ കർത്താവായ ദൈവത്തെ എത്രയോ അധികമായി ആഹ്ലാദ ആരവങ്ങളോടെ തപ്പുകൾ കൊട്ടിയും കൈകൾ അടിച്ചും സ്വീകരിക്കേണ്ടിയിരിക്കുന്നു? അവിടുന്നു കരുണയും സ്നേഹവും ആയിരിക്കുന്നതുപോലെ ഭീതിദനുമാണ്. ” അവിടുന്ന് ഭൂമി മുഴുവന്റെയും (വിശ്വം ) രാജാവാണ്. മൂന്നും നാലും വാക്യങ്ങളിൽ ദൈവത്തിന്റെ സ്നേഹം ശക്തിയും പ്രകടമാക്കപെട്ട രക്ഷാകര ചരിത്രത്തിലെക്കു ഭക്തൻ സുരേഷ് എത്തിനോട്ടം നടത്തുന്നു( വാക്യം 2 ). ഇതര രാജ്യങ്ങളുടെ മേലുള്ള ഇസ്രായേലിന്റെ വിജയങ്ങളും കാനാൻ ദേശം കൈയടക്കുന്നതൊക്കെ ഇവിടെ പരാമർശമുണ്ട്. ദൈവത്തിന്റെ കൃപയും കാരുണ്യവുമാണ് ഇവിടെ സവിശേഷമായി വ്യക്തമാക്കപ്പെടുക.” അവിടുന്ന് രാജ്യങ്ങളുടെ മേൽ നമുക്ക് വിജയം നേടി തന്നു. ജനതകളെ നമ്മുടെ കാൽക്കീഴിലാക്കി (വാക്യം 3).
യാഹ് വേയുടെ സാഹിത്യത്തിന്റെ ദൃശ്യാടയാളമാണ് വാഗ്ദാനപേടകം.ഈ പേടകം പേറി കൊണ്ടുള്ള പ്രദക്ഷിണം ആണ് ഇവിടെ പരാമർശം. ദാവീദിന്റെ കാലത്തെ പ്രദക്ഷിണത്തിന്റെ ഒരു അനുസ്മരണവും ആണിത്. അന്നുമുതലാണ് ഇത് ജെറുസലേമിൽ വാസം ഉറപ്പിച്ചത്. അവിടെ രാജാവായ യാഹ് വേ വസിക്കയും സിംഹാസനത്തിലിരുന്ന് ഭരിക്കുകയും ചെയ്യുന്നു. സോളമൻ പറയുന്നു :” അടുത്തേക്ക് എന്നേക്കും വസിക്കാൻ മഹനീയമായ ഒരാലയം ഞാൻ നിർമ്മിച്ചിരിക്കുന്നു” ( രാജാ 8 :13 ). ദൈവാലയം സ്വർഗ്ഗത്തിന്റെ പ്രതിച്ഛായ ആയതുകൊണ്ട് ദൈവാലയം ഇരിക്കുന്നിടത്ത് സ്വർഗ്ഗവും ഭൂമിയും ഒന്നിക്കുന്നു. അതുകൊണ്ട് സെഹിയോനിലേക്കുള്ള പ്രവേശനം സ്വർഗത്തിലേക്കുള്ള പ്രവേശനത്തിന്റെ പ്രതീകമാണ്.
രാജാധിരാജനും അത്യുന്നത ദൈവവുമായ യാഹ് വേ ‘ സ്വർഗ്ഗ ങ്ങളുടെ രാജാവാണ്. അവിടുത്തെ ഔന്നത്യത്തിന് മഹാ മഹത്വം വിളി പ്പെടുത്തുന്നതിനാവാം സ്വർഗ്ഗ ങ്ങളുടെ രാജാവ് എന്ന പ്രയോഗം പഴയനിയമം അല്ലേ?. കർത്താവ് വെളിപ്പെടുത്തിയ അപ്പോഴാണ് യഥാർത്ഥ സ്വർഗത്തെക്കുറിച്ചും (ഒരു സ്വർഗ്ഗമേ ഉള്ളൂ ) നരകത്തെക്കുറിച്ച് മൊക്കെ ലോകത്തിന് ശരിയായ അറിവ് ലഭിച്ചത്.
ദൈവജനം ഈ രാജാധി രാജനെ പാടിപ്പുകഴ്ത്തണം. അവിടുത്തേക്ക് സ്തോത്ര ഗീതങ്ങൾ ആലപിക്കണം. സ്തുതികളുതിർക്കണം. കീർത്തനങ്ങൾ ആലപിക്കുകയും വേണം (വാ.6,7). Bhium രാജാക്കന്മാരെ പോലെ അവിടുന്ന് ജയഘോഷം ത്തോടും കാവനാട് ത്തോളം ആരോഹണം ചെയ്യുന്നു. സർവ്വ ഭൗമനാണ്. ഭൂമി മുഴുവന്റെയും രാജാവാണ് (വാ.7). കീർത്തനങ്ങൾ ആലപിച്ച് അവിടുത്തെ മഹത്വപ്പെടുത്തണം.തന്റെ പരിശുദ്ധ സിംഹാസനത്തിൽ ഇരുന്നു കൊണ്ട് അവിടുന്ന് ജനതകളുടെ മേൽ വാഴുന്നു അവരെ ഭരിക്കുന്നു (വാ.6-8).
ദൈവം മഹോന്നതൻ ആണ്. സകല സ്തുതികൾക്കും അർഹനും. ജനതകളുടെ എല്ലാം അത്യുന്നത ദൈവമാണ് അവിടുന്ന്. ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെ രാജാവും ദൈവവും കർത്താവുമാണ് അവിടുന്ന്. സാര ജനതകളും അവിടുത്തേക്ക് സ്തുതി കരേറ്റണം. എല്ലാ ഹൃദയങ്ങളിലും ആനന്ദ് സംതൃപ്തിയും ജനിപ്പിക്കാൻ അവിടുത്തേക്ക് മാത്രമേ കഴിയൂ (വാ.9).
സർവ്വശക്തനും സർവാധിപനും സ്നേഹവും കാരുണ്യവും ആയ ദൈവത്തിന്റെ ഹിതം അറിഞ്ഞ് അനുനിമിഷം നിറവേറ്റുകയാണ് നമുക്ക് നിത്യരക്ഷ നേടിയെടുക്കാനുള്ള വഴി.
ദൈവത്തെ പാടി പുകഴ്ത്തുക, അവിടുത്തേക്ക് സ്തോത്രങ്ങൾ ആലപിക്കുക, സ്തുതികൾ ഉതിർക്കുക, നന്ദി പറയുക ഇവ സകല ജനതകളെയും കടമയാണ്. ഇത് അറിഞ്ഞുകൂടാത്ത വരെ പറഞ്ഞു പഠിപ്പിക്കുന്നതാണ് മിഷൻ പ്രവർത്തനം. മനുഷ്യന്റെ സർവ്വശ്രേഷ്ഠമായ ഉത്തരവാദിത്വം ആണിത്. ഇക്കാര്യത്തിൽ ആർക്കും ഒഴിവുകഴിവില്ല. പരമ നന്മയായ പരാപരന് പരമ ശ്രേഷ്ഠമായതാണ് സമർപ്പിക്കേണ്ടത്.
47 സങ്കീർത്തന അവതരിപ്പിച്ചിരുന്ന കാര്യങ്ങളെല്ലാം ഈശോമിശിഹായിൽ നിറവേറ്റുന്നതായി വെളിപാട് 4: 2, 9; 7:10,17 ൽ വ്യക്തമാക്കിയിട്ടുണ്ട്.