ശത്രുക്കളുടെ പീഡനങ്ങളിൽ നിന്നുള്ള മോചനത്തിനു വേണ്ടിയുള്ള സങ്കീർത്തകൻ ഹൃദയംഗമായ പ്രാർത്ഥനയാണ് ; ഒപ്പം ദൈവത്തിലുള്ള അവന്റെ പ്രത്യാശയും പ്രകടമാക്കുന്നു. വിലാപം, ശരണം,കൃതജ്ഞതാ പ്രകാശനം ഇവയുടെ അംശങ്ങളും ഇതിലുണ്ട്, (വാക്യം 1 -18 ). വാ. 19- 24 ദൈവത്തിനു സ്തുതി സ്തോത്രങ്ങൾ അർപ്പിക്കുന്നു.
” കർത്താവേ അങ്ങിൽ ഞാൻ അഭയം തേടുന്നു; ലജ്ജിക്കാൻ എനിക്ക് ഇടവരുത്തരുതേ! എന്നാ പ്രത്യാശ നിർഭരമായ പ്രാർത്ഥനയോടെയാണ് സങ്കീർത്തനം ആരംഭിക്കുക.
കർത്താവിന്റെ നീതിയിൽ ആശ്രയിക്കുന്നവർ മോചനം പ്രാപിക്കും എന്നതാണ് സാധകന്റെ സമാശ്വാസം. ഈ മോചനം സാധ്യമാക്കുന്നത് മഹോന്നതന്റെ നീതിയാണ്. അവിടുത്തെ നീതിയിൽ അവന് തികഞ്ഞ പ്രത്യാശയുണ്ട് ( റോമാ 1 :16 ) അവിടുത്തെ നീതിക്ക് അനുസൃതം നമ്മുടെ അഭയ ശിലയും കോട്ടയയുമായി അവിടുന്ന് നമ്മെ നയിക്കുന്നു. പീഡിതർ ആണ് പ്രധാനമായും ദൈവത്തിന്റെ നീതിയിൽ ആശ്രയിക്കുന്നത്. കർത്താവ് തുണയ്ക്കാത്തവർ ലജ്ജിതാരാവും, ഭയപ്പെടും, നശിക്കുക പോലും ചെയ്യും (1-3).
വേട്ടക്കാരനെ പോലെ ശത്രുക്കൾ ഭക്തനെ പീഡിപ്പിക്കുകയും അവനു കെണി ഒരുക്കുകയും ചെയ്യുന്നു. എങ്കിലും അവൻ ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ച് ആശ്വാസം കണ്ടെത്തുന്നു. ” കർത്താവേ അങ്ങ് അല്ലാതെ ആര് എനിക്ക് ആശ്രയം? എല്ലാ തിന്മകളിൽ നിന്നും എന്നെ രക്ഷിക്കേണമേ! (സങ്കീർത്തനം 68: 6 ).
വിഗ്രഹാരാധന ദൈവത്തിന്റെ ക്രോധം ജ്വലിപ്പിക്കുന്നു. അവർക്ക് ദൈവശിക്ഷ ഉണ്ടാകും. സാധകൻ ഈ തിന്മയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നു . വ്യർത്ഥ വിഗ്രഹങ്ങളെ പൂജിക്കുന്നവർ ദൈവത്തോടുള്ള തങ്ങളുടെ വിശ്വസ്ത വെടിയുന്നു (യോന 2:8 )(31 :6 ).
വിശ്വസ്തത, നന്മ, ഇവ നിരന്തരം നല്ലവന് നൽകിക്കൊണ്ടിരിക്കാൻ സങ്കീർത്തകനെ കർത്താവ് നിർബന്ധിക്കുന്നു. അതുകൊണ്ടാണ് അഖിലേശൻ അവന്റെ സഹനങ്ങൾ കണക്കിലെടുക്കുകയും ശത്രു കരങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നത് (7-8 ).
പീഡനങ്ങളുടെ ക്രൂരത കളിലേക്ക് വേദനയുടെ ആഴങ്ങളിലേക്ക് കടക്കുകയാണ് സാധകൻ. രക്ഷക്കായുള്ള പ്രാർത്ഥന തുടരുന്നു. ശക്തി പക്ഷേ ക്ഷയിച്ചുകൊണ്ടിരിക്കുന്നു. മാരകമായ ദുഃഖം അവനെ ആഞ്ഞു പുൽകുന്നു. ഒരു വശത്ത് ശത്രുക്കളുടെ പരിഹാസം സ്വമിത്രങ്ങളുടെ കൈവെടിയലിന്റെ വേദന മറുവശത്ത്. മരിച്ചവന്റേതുതുപോലെ വിസ്മൃതവും തകർന്നടിഞ്ഞ മൺപാത്രം പോലെയാണ് തന്റെ ജീവിതം എന്ന് സങ്കീർത്തകൻ പരിതപിക്കുന്നു. തന്നെ തകർക്കാനുള്ള ശത്രുക്കളുടെ ആലോചനകൾ അവനു കേൾക്കാം ; രക്ഷപ്പെടുക അസാധ്യവും. ഈ സന്ധ്യയും അവൻ “എന്റെ ദൈവത്തിൽ” ആശ്രയിക്കുന്നു.
ദൈവത്തിന്റെ കരുണാകടാക്ഷം മാത്രമാണ് സാധകന് മുക്തിമാർഗ്ഗം. കാരണം ദുഷ്ടരെ നിശബ്ദരാക്കുന്നവനാണ് അവിടുന്ന്. അവരുടെ കപട ഭാഷണം അവിടുന്ന് അവസാനിപ്പിക്കുകയും ചെയ്യുന്നു (31:9-18).
ദൈവത്തെ ഭയപ്പെടുന്നവർക്ക് അവർണ്ണനീയമായ ദാനങ്ങൾ ആണ് അവിടുന്ന് ഒരുക്കുക. തന്നിൽ അഭയം തേടുന്ന വരെ എല്ലാം തന്റെ തിരുമുഖ ദർശനത്തിന്റെ തണലിൽ അവിടെനിന്ന് കാത്തുസൂക്ഷിക്കുന്നു. അവിടുത്തെ ശത്രുക്കളുടെ കുറ്റാരോപണങ്ങൾ എല്ലാം സത്യദൈവത്തിന്റെ തിരു സാന്നിധ്യത്തിൽ അസ്തമിക്കുന്നു. അത്യൽഭുതകരമായ രക്ഷ ഒരു യാഥാർഥ്യമായി ഭവിക്കുന്നു. പ്രത്യാശ നഷ്ടപ്പെട്ടവന്റെ നിലവിളി നിഖിലേശൻ ശ്രവിച്ചു (31:19-22).
അടുത്തതായി പ്രബോധനത്തിലേക്കും ഉപദേശങ്ങളിലേക്കും സാക്ഷി ത്തിലേക്കുമാണ് സാധകൻ കടക്കുക. ദൈവസ്നേഹം വർണ്ണിക്കാനും അത് ആസ്വദിക്കാനും അതിൽ ആനന്ദിക്കാനും ആണ് ആഹ്വാനം. അഹങ്കാരികളെ തകർക്കുകയും എളിയവരെ,വിശ്വാസികളെ, ഉള്ളംകൈയിൽ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവനാണ് കർത്താവ് . അതുകൊണ്ട് വിശ്വാസികൾ എല്ലാം അവിടുത്തെ സമയത്തിനും വരവിനും വേണ്ടി കാത്തിരിക്കണം ( പത്തിൽ അഞ്ച് കന്യകളെപോലെ) (31 :23-24 ).
യാചനയും പ്രത്യാശയും തോളോടുതോൾ ചേർന്ന് പോകുന്നു ഈ സങ്കീർത്തനത്തിൽ. ” അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ കൈയാളിക്കുന്നു(വാ.5)എന്നത് പരാപരനു പൂർണ്ണമായി സമർപ്പിക്കുന്നതിന്റെ പരി പൂർത്തി ആണ്. കുരിശിൽ കിടന്നുകൊണ്ട് ഈ സമർപ്പണ പ്രാർത്ഥന ഉരുവിട്ടാണ് കർത്താവ് തന്റെ ആത്മാവിനെ സമ്പൂർണ്ണമായി, തന്റെയും നമ്മുടെയും പിതാവിനെ സമർപ്പിച്ചത് ( ലൂക്കാ 23: 4, 5 ).
” അങ്ങാണ് എന്റെ ദൈവം. എന്റെ ഭാവി അമ്മയുടെ കരങ്ങളിലാണ്” എന്നത് സങ്കീർത്തകന്റെ പ്രത്യാശയുടെ മറ്റൊരു ഉദാഹരണവും ആവിഷ്ക്കാരവും ആണ്. അവന്റെ അപേക്ഷകളെല്ലാം സ്വീകൃതമാവുന്നു. സ്തുതി സ്തോത്രങ്ങൾ ഇമ വെട്ടി കവിഞ്ഞൊഴുകുന്ന അനർഘനിമിഷങ്ങൾ. കർത്താവിൽ ആശ്രയിച്ച് ആനന്ദ മാനസരാകുക. കാരണം സത്യദൈവം കരുണാസാഗരവും ഒരു സ്നേഹലാളനം ചൊരിയുന്ന വനും അത്യന്തം വിശ്വസ്തനുമാണ്.
സുഖദുഃഖ സന്തോഷ സന്താപ സമ്പത് ദാരിദ്ര സാഹചര്യങ്ങളിലെല്ലാം തലം തികഞ്ഞ പ്രത്യാശയുടെ ഉടമകൾ ആവുക. ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കുന്നവർ ഒരിക്കലും ലജ്ജിക്കുകയില്ല. എന്തെന്നാൽ അവിടുന്ന് സുശക്തമായ സംരക്ഷണം (കോട്ട ) അജയ്യമായ അഭയ ശിലയുമാണ്. അവിടുത്തെ കരങ്ങളിൽ ആത്മാവിനെ സമർപ്പിച്ചു ശാന്തമായി ഉറങ്ങുവാൻ നമുക്ക് കഴിയണം.
” കരയുന്നവനെ കാണുന്നവനാണ് കരുതുന്നവനാണ് കർത്താവ്. ദുഃഖങ്ങൾക്ക് എല്ലാ അതീതമായി നിന്നുകൊണ്ട് കർത്താവിൽ ആനന്ദിക്കാൻ ഓരോ ദൈവപൈതലിനും കഴിയണം. അവിടുന്ന് തന്റെ ഭക്തരെ ഒരു നിമിഷത്തേക്ക് പോലും ദുഷ്ട ശത്രുക്കൾക്ക് ഏൽപ്പിച്ചു കൊടുക്കുകയില്ല. പുതിയ പുതിയ മാർഗങ്ങൾ അവിടുന്ന് തുറന്നു തരും. അപ്പോൾ പിന്നെ ദൈവത്തിങ്കലേക്കും നന്മയിലേക്കും ഉള്ള നമ്മുടെ മുന്നേറ്റം തടയാൻ ആർക്കുമാവില്ല .
നാം ജീവിക്കുന്നതും ചലിക്കുന്നതും ചിരിക്കുന്നതും ചിന്തിക്കുന്നതും എല്ലാം അവിടത്തെ കാരുണ്യാതിരേകത്താൽ ആണ്. നിരപരാധനായിരിക്കുമ്പോഴും സഹിക്കേണ്ടതായി വരാം. അപ്പോൾ ഈശോയെ അനുസ്മരിക്കുക, അവിടുന്നിൽ പരിപൂർണ്ണമായി ആശ്രയിക്കുക ; അവിടുന്നു കാക്കും.
” കഴിഞ്ഞ തലമുറകളെപറ്റി ചിന്തിക്കു വിൻ ; കർത്താവിൽ ആശ്രയിച്ചിട്ട് ആരാണ് ഭഗ്നാശനായത്? അവിടുത്തെ വിളിച്ച് അപേക്ഷിച്ചിട്ട് ആരാണ് അവഗണിക്കപ്പെട്ടത്? “( പ്രഭാ 2 :10).