ഞാൻ ദൈവത്തിന്റേതും ദൈവം എന്റേതും
2 സാമുവേൽ 22ൽ ഈ സങ്കീർത്തനം മുഴുവൻ പ്രത്യക്ഷപ്പെടുന്നുണ്ട്. സങ്കീർത്തനം 144 ന് ഇതിലെ പലഭാഗങ്ങളോടും സാമ്യമുണ്ട്. ഒരു മെസിയാനിക കൃതജ്ഞത ഗീതമാണിതെന്നു കരുതുന്ന പണ്ഡിതരുണ്ട്. പ്രത്യാശയ്ക്ക് ഏറെ വകയുണ്ട് എന്ന ഉണർത്തു പാട്ടുമായി ഈ കീർത്തനം നിലകൊള്ളുന്നു. സങ്കീർത്തന ഗ്രന്ഥത്തിലെ രണ്ടാമത്തെ രാജകീയ കീർത്തനം ആണിത്.
കഷ്ടത അനുഭവിക്കുന്ന സാധകനന്റെ പ്രാർത്ഥനയാണ് വാക്യം 1 -6. 7- 19 ദൈവത്തിന്റെ മറുപടി അവതരിപ്പിക്കുന്നു. വാക്യം 16 -19 രക്ഷയെ പരാമർശിക്കുന്നു. രക്ഷയുടെ കാരണം അന്വേഷിക്ക ലാണ് വാക്യം 20 – 30 . ഇവയിൽ 20- 24 അഭിഷിക്തന്റെ നീതി വ്യക്തമാക്കുന്നു. വാക്യം 25- 30 ദൈവത്തിന്റെ കരുണയെ കുറിച്ചാണ് പറയുന്നത്. ജേതാവിന്റെ ( ദൈവ സ്തുതി ഗീതം ആണ് 31- 50 നാം കാണുക.
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു! എന്ന് ഏറ്റ ഹൃദയസ്പർശിയും ഈശോയ്ക്ക് ഏറ്റവും ഇഷ്ടം ഉള്ളതുമായ വാക്യ തോടുകൂടിയാണ് പതിനെട്ടാം സങ്കീർത്തന ആരംഭിക്കുന്നത്.
ദൈവം സങ്കീർത്തകന്റെ എല്ലാമെല്ലാമാണ്. രക്ഷാശില, കോട്ട, വിമോചകൻ, “എന്റെ ദൈവം”, “എനിക്ക് അഭയം തരുന്ന പാറ” “എന്റെ പാറ”, “രക്ഷാ ശൃംഗം “, “അഭയകേന്ദ്രം”. വാക്യം 2 കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന തന്നെ അവിടുന്ന് തന്നെ ശത്രുക്കളിൽ നിന്ന് രക്ഷിക്കും ഉറപ്പുണ്ട്. തന്റെ ജീവിതത്തിൽ ഉണ്ടായ മാരക അവസ്ഥയെ മരണപാശം,വിനാശത്തിന്റെ പ്രവാഹങ്ങൾ, പാതാള പാശം മരണത്തിന്റെ കുരുക്ക്, 4, 5വാക്യങ്ങൾ വളരെ ശക്തവും വ്യക്തവും സജീവവും ആയി സങ്കീർത്തകൻ അവതരിപ്പിച്ചിരിക്കുന്നു.
കഷ്ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു . എന്റെ ദൈവത്തോട് ഞാൻ നിലവിളിച്ച് അപേക്ഷിച്ചു. അവിടുന്ന് തന്റെ ആലയത്തിൽ നിന്ന് എന്റെ അപേക്ഷ കേട്ടു. എന്റെ നിലവിളി അവിടുത്തെ കാതുകളിൽ എത്തി. തന്റെ ജീവിതത്തിലെ മാരക അവസ്ഥയിൽ താൻ എങ്ങനെ പ്രാർത്ഥിച്ചു എന്നാണ് ഈ വാക്കുകൾ (വാക്യം 6) സൂചിപ്പിക്കുന്നത്.
ദൈവത്തിന്റെ മറുപടി 7,9 വാക്യങ്ങളിൽ നാം കാണുന്നു . ദൈവ പ്രത്യക്ഷീകരണത്തിന്റെ വിവരണത്തിലെ (7-15) ഭയാനകം എന്നു തന്നെ വിശേഷിപ്പിക്കാം. ദൈവം രക്ഷയുടെ സുന്ദര സുന്ദരമായ ഒരു വാഗ്ചിത്രം 16- 19ൽ നമുക്ക് കിട്ടുന്നുണ്ട്.
ഉന്നതത്തിൽ നിന്നു കൈനീട്ടി
അവിടുന്ന് എന്നെ പിടിച്ചു ;
പേര് വെള്ളത്തിൽ നിന്ന് അവിടുന്ന്
എന്നെ പൊക്കിയെടുത്തു
പ്രബലനായ ശത്രുവിൽ നിന്നും
എന്നെ വെറുത്തവരിൽനിന്നും
അവിടുന്ന് എന്നെ രക്ഷിച്ചു ;
അവർ എന്റെ ശക്തിക്കതീതരായിരുന്നു
അനർഥകാലത്ത് അവർ
എന്റെ മേൽ ചാടി വീണു
കർത്താവ് എനിക്ക് അഭയമായിരുന്നു.
അവിടുന്ന് എന്നെ വിശാലമായ സ്ഥലത്തേക്ക് നയിച്ചു ( സമാധാനവും സ്വാതന്ത്ര്യവുമുള്ള അവസ്ഥ );
എങ്ങനെ പ്രസാദിച്ചതിനാൽ എന്നെ വിമോചിപ്പിച്ചു. തന്റെ അഭിഷിക്തൻ ഞെരുക്കപ്പെടുന്നതിലുള്ള അമർഷം പ്രത്യക്ഷത്തിൽ തന്നെ ഇവിടെ പ്രകടമാണ്. അടിസ്ഥാനങ്ങൾ ഇളക്കുന്ന സാന്നിധ്യവുമാണ് അവിടുത്തേത് ( വാക്യം 7,15 ). കർത്താവിന്റെ കരുത്തും മഹത്വവും വ്യക്തമാക്കുന്ന അവിടുത്തെ പ്രത്യക്ഷീകരണത്തിൽ പ്രപഞ്ചം മുഴുവൻ അകമ്പടി സേവിക്കുന്നു. എല്ലാം ഭയന്നു വിറയ്ക്കുന്നു. പ്രാപഞ്ചിക ശക്തികൾ അവിടുത്തെ ആയുധങ്ങൾ ആയി മാറുകയും ചെയ്യുന്നു.
വാക്യം 20 -30 രക്ഷയുടെ പിന്നാമ്പുറങ്ങൾ തേടുന്നവ യാണ്. അതിന്റെ കാരണങ്ങളായി സാധകൻ കണ്ടെത്തുന്നത്, പ്രധാനമായും, രണ്ടു കാര്യങ്ങളാണ്. (1) ദൈവത്തിന്റെ നീതി
(2) അവിടുത്തെ കാരുണ്യം.
” നിന്റെ നീതി നിന്റെ മുമ്പിലും കർത്താവിന്റെ മഹത്വം നിന്റെ പിമ്പിലും നിന്നെ സംരക്ഷിക്കും” എന്ന ഏശയ്യ 58 :8ന്റെ പ്രസക്തി ഇവിടെ പ്രസ്പഷ്ടമാകുന്നു. വിശ്വസ്തനോട് വിശ്വസ്തത പുലർത്തുകയും നിഷ്കളങ്കനോട് നിഷ്കളങ്കമായി പെരുമാറുകയും ചെയ്യുന്ന (18:24-29) കർത്താവു നൽകുന്ന പ്രതിഫലം ആണ് അവിടുത്തെ രക്ഷ. ” അന്ന് എന്റെ ദീപം കൊളുത്തുന്നു… എന്റെ അന്ധകാരം അകറ്റുന്നു (18:28) എന്ന പ്രസ്താവന തികച്ചും കാവ്യാത്മകവും ദർശനമയവും ആണ്.
ജേതാവിനെ ഹൃദ്യമായ ഹൃദയംഗമായ ദൈവസ്തുതി ആണ് 31 – 50 വാക്യങ്ങൾ. അവൻ ഏറ്റുപറഞ്ഞു ദൈവത്തെ സ്തുതിക്കുന്ന കാര്യങ്ങൾ ശക്തികൊണ്ട് അരമുറുക്കി (കരുത്തനാക്കി ) മാർഗ്ഗങ്ങൾ സുരക്ഷിതവും പാദങ്ങൾ വേഗതയുള്ള വിധേയമാക്കി ; ഉന്നത ഗിരിയിൽ നിർത്തി, രക്ഷയുടെ പരിചയം അണിയിച്ചു ; അമ്മയെപ്പോലെ താങ്ങുന്നു ; വാത്സല്യം ചൊരിഞ്ഞു വളർത്തുന്നു ( വാക്യം 31- 36 ).
വിജയങ്ങൾ അനുസ്മരിച്ചും അഭിഷിക്തൻ (രാജാവ്) സ്തുതി പാടുന്നുണ്ട് ( 39- 45 ). ജനതകളുടെ മധ്യേ കൃതജ്ഞത ഗീതം ആലപിക്കാൻ അവൻ തയ്യാറാകുന്നു (വാക്യം 49 ). രാജാവ് ഒരു മിഷനറിയുമാവുന്നുണ്ട്. ദാവീദ് ഭവനത്തോടുള്ള കർത്താവിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് സങ്കീർത്തനം അവസാനിക്കുന്നു (വാ.50).
“അവിടുന്നു…..തന്റെ അഭിഷിക്തനോട് എന്നേക്കും കാരുണ്യം കാണിക്കുന്നു ; ദാവീദിനോടും അവന്റെ സന്തതിയോടും തന്നെ ‘.
” ദാവീദിന്റെ പുത്രനും ” അഭിഷിക്തനുമായ മിശിഹാ ആണ്, വിജയശ്രീലാളിതനായ യഥാർത്ഥ രാജാവ്. അവിടുത്തെ പ്രഖ്യാപനം സുവിദിതവും സുവ്യക്തവുമാണ് :
” എല്ലാം പൂർത്തിയായി” (യോഹന്നാൻ 19: 30 ) ഇതുതന്നെയാണല്ലോ സുവിശേഷവും. അനന്തരം അവിടുന്ന് കുരിശിൽ പിടഞ്ഞു നിദ്രയിലമർന്നപ്പോൾ, പ്രപഞ്ച ശക്തികൾ ഇളകി വശായതു സുവിശേഷങ്ങൾ രേഖപെടുത്തു ന്നുണ്ടല്ലോ. യഥാർത്ഥത്തിൽ അവിടെ സംഭവിച്ചത് തന്റെ ദൈവത്വത്തിന്റെയും രാജത്വത്തിന്റെയും വെളിപ്പെടുത്തലാണ്. മാമോദിസ യിലൂടെ മിശിഹായുടെ രാജത്വം, പൗരോഹിത്യം, പ്രവാചകത്വം, ഇവയിൽ പങ്കാളിയായ ഞാൻ ദൈവാശ്രയം ദൈവഹിത നിർവഹണം പ്രാർത്ഥന ഇവ വഴി എന്റെ അഭിഷേകം പ്രോജ്ജ്വലി പ്പിക്കണം. എന്റെ പരിചയായി എന്നെ പൊതിഞ്ഞ് പിടിക്കുന്ന കർത്താവ് എനിക്ക് വിജയം നൽകും.അവിടുത്തെ കാരുണ്യത്തിന് ഞാൻ സ്തുതി പാടണം.