സുവിശേഷ പാരായണത്തിനു മുൻപ് പുരോഹിതൻ രണ്ട് പ്രാർത്ഥനകൾ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്നുണ്ട്. ” പിതാവിന്റെ മഹത്വത്തിന്റെ തേജസ്സും അവിടുത്തെ പ്രതിരൂപമായ മിശിഹായേ, മനുഷ്യ ശരീരത്തോടെ പ്രത്യക്ഷപ്പെടുകയും ഞങ്ങളുടെ ഇരുളടഞ്ഞ ബുദ്ധിയെ സുവിശേഷത്തിന്റെ വെളിച്ചത്താൽ പ്രകാശിപ്പിക്കുകയും ചെയ്ത അങ്ങേയ്ക്കു ഞങ്ങൾ എപ്പോഴും ആരാധനയും സ്തുതിയും കൃതജ്ഞതയും സമർപ്പിക്കുന്നു ” എന്ന പ്രാർഥനയാണ് ഒന്നാമത്തേത്. ഈ പ്രാർത്ഥനയിൽ ഈശോയുടെ ഇരു സ്വഭാവങ്ങളും ( ദൈവ-മനുഷ്യ സ്വഭാവങ്ങൾ ) തന്റെ വചനം വഴി അവിടുന്ന് നമ്മുടെ ഇരുളടഞ്ഞ ബുദ്ധിയെ പ്രകാശിപ്പിക്കുന്ന കാര്യവും വ്യക്തമാക്കിയിരിക്കുന്നു. ദിവ്യബലി ആദ്യന്തം പരിശുദ്ധത്രിത്വത്തിന് അർപ്പിക്കപ്പെടുന്ന ആരാധനയും സ്തുതിയും കൃതജ്ഞത മാണെന്നും ഈ പ്രാർത്ഥന സൂചിപ്പിക്കുന്നു.
അടുത്ത പ്രാർത്ഥന ” ലോകത്തിന്റെ പ്രകാശവും സകലത്തിന്റെയും ജീവനും ആയ മിശിഹായെ, അങ്ങേ ഞങ്ങളുടെ പക്കലേക്കയച്ച അനന്ത കാരുണ്യത്തിന് സ്തുതി ” എന്നുപറഞ്ഞ് പിതാവിന് സ്തുതിക്കുന്നതാണ്. ലോകത്തിന്റെ പ്രകാശവും സകലത്തിന്റെ യും ജീവനും ആയ തിരുസുതനെ, മാനവരാശിയെ രക്ഷിക്കുന്നതിനു, ലോകത്തിലേക്ക് അയച്ചതിനാണ് പിതാവിനെ സ്തുതിക്കുന്നത്.
ഈശോ ലോകത്തിനു വെളിപ്പെടുത്തിയ മഹാസത്യമാണ് ” ഞാൻ ലോകത്തിന്റെ പ്രകാശമാണ് “എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശം ലഭിക്കും.”(യോഹ 8:12). താൻ സകലതിന്റെയും ജീവൻ ആണെന്നും ഈശോ അസന്നിഗ്ദ്ധ മായ ഭാഷയിൽ വെളിപ്പെടുത്തി.യോ ഹ 14: 6ൽ അവിടുന്ന് പ്രഖ്യാപിക്കുന്നു.” വഴിയും സത്യവും ജീവനും ഞാൻ ആണ്. എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല”.
സകലരുടേയും യഥാർത്ഥ ജീവൻ ഈശോ ആണ്. എന്നാൽ ഈ സത്യം അറിയാത്തവർക്ക് അറിഞ്ഞിട്ടും അംഗീകരിക്കാത്തവർക്ക്, അവിടുത്തെ ബോധപൂർവ്വം നിഷേധിക്കുന്നവർക്ക്, വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന,ആഭിചാരം, ശത്രുത,കലഹം,വിദ്വേഷം, വെറുപ്പ്, പ്രതികാരം, വിവിധതരം കൊലപാതകങ്ങൾ, സാത്താൻ ആരാധന, മാത്സര്യം, വ്യാജം പറയുന്നത്, വ്യാജരേഖ തയ്യാറാക്കുന്നത്, കള്ളസാക്ഷ്യം പറയുന്നത്,കൈക്കൂലി, അഴിമതി,കള്ളപ്പണം ,കള്ളക്കടത്ത്, കള്ളവാറ്റ്, മായം ചേർക്കൽ, സത്യത്തിനു സാക്ഷ്യം വഹിക്കാത്തത്, അതിജീവനത്തിനു വല്ലാതെ വിഷമിക്കുന്ന വരോട് വികസനത്തിന്റെ പേരിൽ പറഞ്ഞ് അവരെ കബളിപ്പിക്കുന്നത്, ചൂഷണം ചെയ്യുന്നത്, പൊതുമുതൽ ധൂർത്തടിക്കുന്നത്, അതിൽ നിന്ന് കൈയിട്ടുവാരുന്നത്, ഇവയൊക്കെ ജീവന്റെ ജീവനായ ഈശോയെ പ്രാപിക്കുക അസാധ്യമാണ്.
തുടർന്നുള്ള രണ്ടു പ്രാർത്ഥനകളും ഏറെ ശ്രദ്ധേയമാണ് ; അത്യന്തം ഹൃദ്യമാണ്. വൈദികൻ പ്രാർത്ഥിക്കുന്നു, നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, അങ്ങയുടെ ജീവദായകം ദൈവികവുമായ കല്പനകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ പുതിയ പ്രകാശിക്കണമെ. അതുവഴി ആത്മ ശരീരങ്ങൾക്ക് ഉപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലം അണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ.
അടുത്ത പ്രാർത്ഥനയിൽ ദൈവത്തെ സർവ്വജന ഭരണകർത്താവും തന്റെ ഭവനത്തിൽ വസിക്കുന്നവരുടെ വിസ്മയമയനീയ പരിപാലകനും സകല നന്മകളുടെയും സൗഭാഗ്യങ്ങളുടെ ഉറവിടം എന്ന് വിശേഷിപ്പിച്ചിരുന്നു. തുടർന്നാണ് പ്രാർത്ഥന : അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ.