യേശു നമുക്ക് സമ്മാനിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന വിശിഷ്ടമായ ഈ പ്രാർത്ഥനയിലെ ഓരോ വാക്കും അർത്ഥ സമ്പുഷ്ടമാണ്. മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ പ്രാർത്ഥന. ദൈവവുമായുള്ള നമ്മുടെ ബന്ധം ആണ് ആദ്യമായി സ്ഥാപിക്കേണ്ടത്. അതുകൊണ്ടാണ് ആദ്യഭാഗത്ത് ദൈവത്തിന്റെ നാമം അവിടുത്തെ രാജ്യം അവിടുത്തെ ഹിതം എന്നിവ ഉൾപ്പെടുത്തിയത്. മനുഷ്യന് നിരവധി ആവശ്യമുണ്ടെന്ന് യേശുവിനെ അറിയാം.. എന്നാൽ മൂന്നെണ്ണം മാത്രമേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. അവ സുപ്രധാനങ്ങളാണെന്നും മനുഷ്യന്റെ ആവശ്യങ്ങൾക്ക് അവ മതി എന്നും യേശുവിനെ അറിയാം. അന്നന്നു വേണ്ട ആഹാരം ലഭിക്കുക കടങ്ങളും പാപങ്ങളും ക്ഷമിക്ക പെടുക. തിന്മയെ ജയിക്കാനുള്ള ശക്തിയാർജിക്കുക. ഈ പ്രാർത്ഥന മനുഷ്യന്റെ യഥാർത്ഥ ആവശ്യങ്ങൾ എന്തെന്ന് തിരിച്ചറിയാൻ മനുഷ്യനെ സഹായിക്കുന്നു.
സ്വർഗ്ഗസ്ഥനായ എന്ന വിശേഷണം ദൈവം അത്യുന്നതനും അപ്രാപ്യനു മാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. അതേസമയം ഈ ദൈവത്തെ യേശു നമുക്ക് പരിചയപ്പെടുത്തിയത് കൊണ്ട് സ്നേഹത്തോടും പ്രത്യാശയോടും കൂടി അവിടുത്തെ പിതാവേ എന്ന് വിളിക്കാൻ നമ്മൾ പ്രാപ്തരായി. എന്റെ പിതാവേ എന്ന് ദൈവത്തെ വിളിക്കാൻ യേശുവിന് മാത്രമേ അർഹതയുള്ളൂ. അവിടുന്ന് ദൈവത്തിന്റെ ഏകജാതനായ (യോഹന്നാൻ 3: 16 ). അവിടുത്തെ ആ അവകാശത്തിൽ അവിടുന്ന് നമ്മെ പങ്കു ചേർക്കുകയാണ്. ഞാനെന്ന സ്വാർത്ഥത ത്തിൽ നിന്ന് പുറത്തുകടന്ന യേശുവുമായി ഐക്യപ്പെടുമ്പോൾ ആണ് ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ കഴിയുക.
നാമം വ്യക്തിക്ക് വേണ്ടി നിലകൊള്ളുന്നു. ദൈവത്തിന്റെ പരിശുദ്ധി ലോകം മുഴുവനും അറിയണം. ദൈവം തന്റെ പരിശുദ്ധി മനുഷ്യന് വെളിപ്പെടുത്തിയാൽ മാത്രമേ അത് മനസ്സിലാക്കാൻ കഴിയൂ. ദൈവം തന്റെ വിശുദ്ധി വെളിപ്പെടുന്നത് ഒരു ദാനം ആയിട്ടാണ്. ദൈവം മോശയ്ക്ക് തന്റെ പരിശുദ്ധി വെളിപ്പെടുത്തുന്നുണ്ട്. അടുത്തു വരരുത്,നിന്റെ ചെരിപ്പ് ആഴിച്ചു മാറ്റുക, എന്തുകൊണ്ടെന്നാൽ നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ് (പുറപ്പാട് 3 :5 ). അങ്ങയുടെ നാമം പൂജിതമാകണമേ എന്ന യാചനയുടെ അർത്ഥം ദൈവം തന്റെ പരിശുദ്ധി നമുക്ക് വെളിപ്പെടുത്തണമെന്ന പ്രാർത്ഥനയാണ്. അങ്ങനെ മനുഷ്യൻ അവിടുത്തെ പരിശുദ്ധി അറിയുകയും അതിനെ അനുകരിക്കാൻ പരിശ്രമിക്കാൻ ഇടയാക്കുകയും ചെയ്യണം.
സ്വർഗ്ഗരാജ്യം ദൈവം മനുഷ്യന് നൽകുന്ന ഒരു ദാനമാണ് സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് യേശു തന്റെ ദൗത്യം ആരംഭിക്കുക ( മത്തായി 4 :17 ). മനുഷ്യൻ ജീവിതത്തിൽ മുൻഗണന നൽകേണ്ടത് ദൈവ രാജ്യത്തിനും അതിന്റെ നീതിക്കും ആണ് (6:33). ദൈവരാജ്യം ഒരു നവമായ സംവിധാനമാണ്. സംവിധാനത്തിലേക്ക് കടന്നുവരുന്നവർ ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുന്നു. തിന്മയുടെ ശക്തികൾ പരാജയപ്പെടുന്ന ഒരു പുതിയ യുഗം ആണത്.യേശുവിന്റെ സാന്നിധ്യത്തിൽ ആരംഭിക്കുന്നു. ഭാവിയിൽ ആണ് അത് പൂർത്തിയാവുക. ദൈവത്തിന്റെ ഹിതം തങ്ങളുടെ പ്രവർത്തനങ്ങളുടെ മാനദണ്ഡമായി സ്വീകരിക്കുന്നവരുടെ സമൂഹമാണ് ഭൂമിയിലെ സ്വർഗ്ഗരാജ്യം.
ദൈവത്തിന് ചരിത്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണിത്. ഓരോ മനുഷ്യനെക്കുറിച്ചും ദൈവത്തിനുള്ള പദ്ധതിയും മനുഷ്യന്റെ ഹിതവും തമ്മിൽ പൂർണ്ണമായി യോജിക്കുന്നു ഇടമാണ് സ്വർഗം ഇതെങ്ങനെയാണ് സംഭവിക്കുക എന്ന് യേശു നമുക്ക് കാണിച്ചു തരുന്നുണ്ട്. യേശുവിന്റെ ജീവിതത്തിൽ ഏറ്റവുംനിർണായകമായത് തന്റെ ഹിതവും പിതാവിന്റെ ഹിതവും തമ്മിലുള്ള ഐക്യമാണ്. ഗത്സമൻ തോട്ടത്തിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രൻ പിതാവിനോട് ഉള്ളുരുകി പ്രാർത്ഥിക്കുമ്പോഴും അവിടുന്നു നമ്മെ പഠിപ്പിച്ച പ്രാർത്ഥന തന്നെയല്ലേ അവിടുത്തെ അധരങ്ങളിൽ നിന്ന് പുറപ്പെട്ടത്. അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ (6: 10 ). എങ്കിലും എന്റെ ഹിതം പോലെ അല്ല. അവിടുത്തെ ഹിതം പോലെ ആകട്ടെ (26: 39 ).
യേശു ഇവിടെ ബലഹീനരായ നമ്മെ നമ്മുടെ തീരുമാനങ്ങളെ ദൈവഹിതത്തോടു ചേർന്ന് നിൽക്കാൻ പ്രാപ്തരാക്കുക യായിരുന്നു