കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത് നിന്റെ ദൈവീക ജീവനിൽ ഞങ്ങളെ പങ്കാളികളാക്കാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധപതിച്ചു പോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു. പാപികളായ ഞങ്ങളെ കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു. ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നൽകി. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വം മണിക്കുകയും ചെയ്തു.
നീ ഞങ്ങൾക്ക് നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി ഞങ്ങൾ നിനക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. ( ദിവ്യരഹസ്യങ്ങൾ റൂശ്മ ചെയ്യുന്നു ) ഇപ്പോഴും എപ്പോഴും എന്നേക്കും.
ആശീർവാദപ്രാർത്ഥന കഴിയുമ്പോൾ ശുശ്രൂഷി ജനത്തിന് നൽകുന്ന നിർദേശം ശ്രദ്ധേയം മാത്രമല്ല സുപ്രധാനവുമാണ്.” ഹൃദയംകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ,സമാധാനം നമ്മോടുകൂടെ “. ബലിയർപ്പകനും ബലിവസ്തുവും ബലിയർപ്പകർക്ക് തന്റെ ശരീരരക്തങ്ങൾ ഭക്ഷണപാനീയങ്ങൾ പ്രത്യക്ഷമായി അൾത്താരയിൽ സന്നിഹിതരായിരിക്കുന്ന ഈശോ യോടും സത്താപരമായും പരോക്ഷമായി അൾത്താരയിൽ എഴുന്നള്ളിയിരിക്കുന്ന പിതാവിനോടും പരിശുദ്ധാത്മാവിനോടും (i.eപരിശുദ്ധ ത്രിത്വത്തോടു )ഹൃദയപൂർവ്വം ഹൃദയംകൊണ്ട്( with every devotees heart in it) പ്രാർത്ഥിക്കണമെന്ന് ഏറ്റവും അടിസ്ഥാനപരമായ നിർദ്ദേശവും ഗൗരവാവഹമായ ആഹ്വാനമാണ് ശുശ്രൂഷി നടത്തുക.
“ബലിയർപ്പണം വെറുമൊരു ചടങ്ങ് ആക്കരുത് “, അധരവ്യായാമം ആക്കരുത്, ആത്മ ശരീര സിദ്ധികളോക്കെയോടും കൂടെ ബലിയർപ്പിക്കാനുള്ള അർപ്പകരുടെ വിശേഷവിധിയായ ഉത്തരവാദിത്തമാണ് ശുശ്രൂഷി ഊന്നിപ്പറയുന്നത്. അവശ്യാവശ്യകമായ ഹൃദയഭാവ ത്തോടെയോ തങ്ങൾ ബലിയർപ്പകർ ആത്മാർത്ഥമായി ആത്മശോധന ചെയ്തു നോക്കേണ്ടതാണ്.