നമ്മുടെ കർത്താവു വി. ഫൗസ്റ്റീനയിലൂടെ വൈദികരോട്

Fr Joseph Vattakalam
1 Min Read

🌸വൈദീകർ 🌸

” ഓ ഈശോയെ, തീക്ഷ്ണതയുള്ള വിശുദ്ധരായ വൈദികരെ ഞങ്ങൾക്ക് നൽകേണമേ! ഓ വൈദികരുടെ സ്ഥാനം എത്രയോ ശ്രേഷ്ഠമാണ്, അതേസമയം തന്നെ അവരുടെ ഉത്തരവാദിത്വങ്ങളും വളരെ ഗൗരവമേറിയതാണ്! ഓ വൈദികരെ നിങ്ങൾക്ക് വളരെയധികം നല്കിയിട്ടുണ്ട്; അതിനാൽ നിങ്ങളിൽനിന്നു വളരെയധികം ആവശ്യപ്പെടുകയും ചെയ്യും……..”

🌸ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവൻ🌸

ഈശോ എന്നോട് പറഞ്ഞു: അന്ധകാരം നിറഞ്ഞ ഈ ലോകത്തിൽ പ്രകാശംപരത്തുന്ന എന്റെ കൈയിലെ വിളക്കുകളാണ് തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കൾ. രാത്രിയെ നക്ഷത്രങ്ങൾ പ്രഭാപൂരിതമായ ആകുന്നതുപോലെ തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കൾ ഭൂമിയെ പ്രകാശിതമാകുന്നു. ഒരു ആത്മാവ് വിശുദ്ധിയിൽ എത്രമാത്രം പൂർണത പ്രാപിക്കുന്നുവോ അത്രമാത്രം അതിന്റെ പ്രകാശം ശക്തി ഉള്ളതും വിദൂര വ്യാപ്തിയുഉള്ളതും ആകുന്നു. ഈ ആത്മാക്കൾ സമീപസ്ഥരിൽ നിന്നു പോലും മറക്കപ്പെട്ടവരും അറിയപ്പെടാത്തവരുമാണെങ്കിലും അവരുടെ വിശുദ്ധി ലോകത്തിലെ വിദൂര സ്ഥലങ്ങളിലുള്ള ആത്മാക്കളിപ്പോലും പ്രതിഫലിക്കുന്നു.

Share This Article
error: Content is protected !!