വിശുദ്ധ കുർബാനയിൽ പരിശുദ്ധാത്മ ക്ഷണം ലക്ഷ്യമാക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്.
1. ബലി വസ്തുക്കളെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യുക.
2.ഇപ്രകാരം പവിത്രീകരിക്കപ്പെട്ട തിരുശരീരരക്തങ്ങൾ അർപ്പകരുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിലും കാരണമാക്കിത്തീർക്കുക.
3. മരിച്ചവരുടെ ഉയിർപ്പിൽ ഉള്ള പ്രത്യാശ ഏവരിലും വളർത്തുക.
4. സ്വർഗ്ഗത്തിൽ വിശുദ്ധരോട് ഒന്നിച്ച് പുതുജീവന്‍ അർപ്പകരെ അർഹരാക്കുക.
പവിത്രീകരിക്കുക എന്നത് പരിശുദ്ധാത്മാവിന്റെ ധർമ്മമാണ്. റൂഹാക്ഷണ പ്രാർത്ഥനയോടെ അനാഫൊറ പൂർത്തിയാകുന്നു.
ഈശോ വിശുദ്ധകുർബാന സ്ഥാപിച്ചത് നമ്മുടെ രക്ഷയ്ക്ക് വേണ്ടിയാണ്. ഈ രക്ഷാ പാപത്തിൽനിന്നുള്ള രക്ഷയാണ്. അതുകൊണ്ടുതന്നെ വിശുദ്ധ കുർബാനയിൽ സജീവമായും അർത്ഥ പൂർണ്ണമായും പങ്കെടുത്താൽ അതുവഴി യും നമുക്ക് പാപമോചന ലഭിക്കും.
അനുരഞ്ജന കാറോസൂസായിലെ ശുശ്രൂഷിയുടെ ആഹ്വാനം പാപമോചന ത്തോട് ബന്ധപ്പെട്ട വേണം നാം മനസ്സിലാക്കാൻ. ” അനുതാപത്തിൽ നിന്നുളവാകുന്ന ശരണത്തോടെ അപരാധങ്ങളിൽ നിന്ന് പിന്തിരിഞ്ഞു കൊണ്ടും പാപങ്ങളെ കുറിച്ച് പശ്ചാത്തപിച്ചു കൊണ്ടും സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചു കൊണ്ടും നമുക്ക് സകലത്തിന്റെ നാഥനായ ദൈവത്തോടു കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം”. ഇതിനു മറുപടിയായി സമൂഹം ചൊല്ലുന്ന പ്രാർത്ഥനയും പാപമോചനത്തിനുള്ളതാണ്. ” കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ”. മേൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കാത്ത ആർക്കും പാപമോചനം ലഭിക്കുകയില്ല.