ജറെ. 35ൽ ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് മക്കാബ്യരെ സൽക്കരിക്കാൻ കർത്താവ് ജെറമിയായ്ക്കു നിർദ്ദേശം നൽകുന്നു. പ്രവാചകൻ അവരെ ക്ഷണിക്കുന്നു. അവർ കുടുംബം മുഴുവൻ ക്ഷണം സ്വീകരിക്കുന്നു. എന്നാൽ അവർക്ക് വീഞ്ഞ് ഒഴിച്ചു കൊടുത്തപ്പോൾ അവർ നിരസിച്ചുകൊണ്ട് പറയുന്നു: ” ഞങ്ങൾ വീഞ്ഞു കുടിക്കുകയില്ല എന്തെന്നാൽ ഞങ്ങളുടെ പിതാവ് (യോനാദാബ് ) ഞങ്ങളോട് കല്പിച്ചിട്ടുണ്ട്: നിങ്ങളും നിങ്ങളുടെ സന്തതികളും ഒരിക്കലും വീഞ്ഞു കുടിക്കരുത്… കൽപ്പനാ ഞങ്ങൾ ലംഘിച്ചിട്ടില്ല. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും ജീവിതത്തിലൊരിക്കലും വീഞ്ഞു കുടിക്കുകയില്ല” (ജെറെ 35:6-8).
എത്ര നല്ല കുടുംബം! പിതാവിനെ പൂർണമായി അനുസരിക്കുന്ന ഒരു മാതൃക കുടുംബം ഇന്നത്തെ നമ്മുടെ കുടുംബങ്ങൾക്ക് എത്ര നല്ല മാതൃക! പ്രായഭേദമില്ലാതെ ചുരുക്കമായെങ്കിലും ലിംഗഭേദമില്ലാതെ കുടിച്ചു നശിക്കുന്ന നമ്മുടെ കുടുംബങ്ങൾ മദ്യ പിശാചിൽ നിന്നുമൊക്ക മയക്കുമരുന്നിനും വിമോചിതരാവേണ്ട സമയം അമ്പോ, അതിക്രമിച്ചിരിക്കുന്നു.
ധനമോഹം തുടങ്ങി ഏതൊരു മോഹവും ദൈവത്തിന് എതിരായ പാപമാണ്, പാരമ്പര്യമായി മോഹപാപം എന്ന് പറഞ്ഞിരുന്നത് ആറും ഒൻപതും കൽപ്പനകൾക്കെതിരായ പാപങ്ങളെ ആണ്. വ്യഭിചാരം, അശുദ്ധി, സ്വയ ഭോഗം, സ്വവർഗ്ഗഭോഗം, മൃഗഭോഗം, എഴുതാനോ, പറയാനോ പോലും അറപ്പും വെറുപ്പും തോന്നിക്കുന്ന ഒട്ടനവധി പാപങ്ങളും ഇന്ന് പ്രായഭേദമില്ലാതെ വിവാഹിതർ, അവിവാഹിതർ എന്ന വിത്യാസം പോലുമില്ലാതെ കുടുംബങ്ങളിലും സമൂഹങ്ങളിലും എല്ലാ അരങ്ങുതകർക്കുന്ന നശിച്ച തലമുറ ജീവിക്കേണ്ട സാധാരണ വാക്കുകളിൽ പറഞ്ഞാൽ ഗതികെട്ട അവസ്ഥയിലാണ്, ഈ ലോകം ഇപ്പോൾ മുമ്പോട്ട് പോകുന്നത്.രണ്ടു മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് കേട്ടുകേൾവി പോലുമില്ലാതിരുന്ന തിന്മകളിൽ ആണ് ഇന്നും ജനം നിപതി കൊണ്ടിരിക്കുന്നത്. കുടുംബത്തിൽ ഒരാൾ മാത്രം മ്ലേച്ചതയിൽ നിപതിക്കുന്നുള്ളുവെങ്കിൽ തന്നെ അതിന്റെ തിക്തഫലങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ മറ്റു കുടുംബാംഗങ്ങളിലേക്കും വ്യാപിപ്പിക്കും. Bonum est diffusivum. നന്മയക്കും തിന്മയക്കും വലിയ വ്യാപന ശക്തിയുണ്ട്.
കുടുംബത്തിലെ ഓരോ അംഗവും തിന്മയ്ക്ക് കുറച്ചു കൂടുതലും സ്വയം ചോദിക്കണം. “വീണുടഞ്ഞ മൺപാത്രം ആണോ ഞാൻ”. ആണെങ്കിൽ നിരാശപ്പെടാതെ, ധൂർത്ത് പുത്രനെപ്പോലെ ഏറ്റുചൊല്ലുക.
“ഞാനെണീക്കുമീക്ഷണം വീട്ടിലെത്തും
എന്റെ താ തന്റെ പാദങ്ങൾ തഴുകി നിൽക്കും”.
ലൂക്കാ 6: 43 -45 ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ” നല്ല വൃക്ഷം ചീത്ത ഫലങ്ങൾ പുറപ്പെടുവിക്കുക യില്ല: ചീത്ത വൃക്ഷ നല്ല ഫലങ്ങളും. ഓരോ വൃക്ഷവും ഫലം കൊണ്ട് തിരിച്ചറിയപ്പെടുന്നു.മുൾചെടിയിൽ നിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിൽ നിന്നും മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്ന് നന്മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യൻ തിന്മയിൽ നിന്ന് തിന്മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്”.
കുടുംബം വിശദീകരിക്കപ്പെടാൻ കുടുംബാംഗങ്ങൾ ഓരോരുത്തരും നന്മ പുറപ്പെടുവിക്കുന്ന വരാണ്. കൂദാശകളിൽ അധിഷ്ഠിതമായ വിശിഷ്യാ വിശുദ്ധ കുർബാനയിലും വിശുദ്ധ കുമ്പസാരത്തിലും അധിഷ്ഠിതമായ പ്രാർത്ഥനയിൽ അധിഷ്ഠിതമായ തിരുവചനത്തിൽ അധിഷ്ഠിതമായ പരിശുദ്ധാത്മാവിന്റെ ഫലദാന വരങ്ങളിൽ പ്രത്യേകിച്ച് കരുണർദ്രമായ സ്നേഹം, ക്ഷമ, ദയ, കരുതൽ, സഹിഷ്ണുത, വിശ്വസ്തത ആത്മസംയമനം പരസ്പര പ്രോത്സാഹനം, അഗീകാരം, അനുമോദനം, പങ്കുവെക്കൽ പരസ്പര ഭാരം വഹിക്കൽ തിരുത്തൽ നൽകലും സ്വീകരിക്കലും, പക്ഷം ചേർന്നുള്ള പൊതിഞ്ഞു പിടിക്കുന്ന, സഹതപിക്കുന്ന ഉൾകൊള്ളുന്ന ദൈവത്തിന്റെ സ്നേഹം ഓരോ കുടുംബാംഗവും അനുകരിക്കണം. കുടുംബത്തിന്റെ ഭദ്രതയ്ക്കും സുരക്ഷിതത്വത്തിനും സമാധാനത്തിനും ശാന്തിക്കും സർവോപരി വിശുദ്ധീ കരണത്തിൽ ഇത് അത്യന്താപേക്ഷിതമാണ്.
നമ്മുടെ കുടുംബങ്ങൾ വിശുദ്ധീ രിക്കപ്പെടാൻ സങ്കീർത്തകൻ നൽകുന്ന ശ്രദ്ധിക്കുക. സങ്കീ 37:3-8 ഉദ്ധരിക്കുക.
ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുനന്‍മ ചെയ്യുക;അപ്പോള്‍ ഭൂമിയില്‍സുരക്ഷിതനായി വസിക്കാം.
സങ്കീര്‍ത്തനങ്ങള്‍ 37 : 3
കര്‍ത്താവില്‍ ആനന്ദിക്കുക;അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍സാധിച്ചുതരും.
സങ്കീര്‍ത്തനങ്ങള്‍ 37 : 4
നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്പിക്കുക,കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും.
സങ്കീര്‍ത്തനങ്ങള്‍ 37 : 5
അവിടുന്നു പ്രകാശംപോലെനിനക്കു നീതിനടത്തിത്തരും;മധ്യാഹ്നംപോലെ നിന്റെ അവകാശവും.
സങ്കീര്‍ത്തനങ്ങള്‍ 37 : 6
കര്‍ത്താവിന്റെ മുന്പില് സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക;ദുഷ്ടമാര്‍ഗം അവലംബിച്ച്അഭിവൃദ്ധിപ്പെടുന്നവനെക്കണ്ട്അസ്വസ്ഥനാകേണ്ടാ.
സങ്കീര്‍ത്തനങ്ങള്‍ 37 : 7
കോപത്തില്‍നിന്ന് അകന്നു നില്ക്കുക,ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക;അതു തിന്മയിലേക്കു മാത്രമേ നയിക്കൂ.
സങ്കീര്‍ത്തനങ്ങള്‍ 37 : 8