യഹൂദനോ യഹൂദേരെരെന്ന വ്യത്യാസമില്ലാതെ മനുഷ്യരെല്ലാവരും പാപികളാണ്. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു നീതിമാനായി ആരുമില്ല ഒരുവൻ പോലുമില്ല.
“അപ്പോഴെന്ത്? യഹൂദരായ നമുക്കു വല്ല മേന്മയുമുണ്ടോ? ഇല്ല, അശേഷമില്ല. യഹൂദരും ഗ്രീക്കുകാരും പാപത്തിന് അധീനരാണെന്നു നമ്മള് മുമ്പേകുറ്റപ്പെടുത്തിയല്ലോ.
ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നീതിമാനായി ആരുമില്ല; ഒരുവന് പോലുമില്ല;
കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല.
എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവനുമില്ല.
അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്. അവര്‍ തങ്ങളുടെ നാവ് വഞ്ച നയ്ക്ക് ഉപയോഗിക്കുന്നു. അവരുടെ അധരങ്ങളുടെ ചുവട്ടില്‍ സര്‍പ്പവിഷമുണ്ട്.
അവരുടെ വായ് ശാപവും കയ്പുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
അവരുടെ പാദങ്ങള്‍ രക്തം ചൊരിയാന്‍ വെമ്പുന്നു.
അവരുടെ പാതകളില്‍ നാശവും ക്ലേശവും പതിയിരിക്കുന്നു.
സമാധാനത്തിന്റെ മാര്‍ഗം അവര്‍ക്കറിഞ്ഞുകൂടാ.
അവര്‍ക്കു ദൈവഭയമില്ല.
റോമാ 3 : 9-18.
നിയമവും പ്രവാചകന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി നിയമത്തിലൂടെയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.
ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്.
എല്ലാവരും പാപംചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി.
അവര്‍ അവിടുത്തെ കൃപയാല്‍ യേശുക്രിസ്തു വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു.
വിശ്വാസം വഴി സംലബ്ധമാകുന്ന രക്തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്ചയിച്ചുതന്നു.
അവിടുന്നു തന്റെ ക്ഷമയില്‍ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട് ഇപ്പോള്‍ തന്റെ നീതി വെളിപ്പെടുത്താനും, അങ്ങനെ, താന്‍ നീതിമാനാണെന്നും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ് ഇപ്രകാരം ചെയ്തത്.
അതുകൊണ്ട്, നമ്മുടെ വന്‍പുപറ ച്ചില് എവിടെ? അതിനു സ്ഥാനമില്ലാതായിരിക്കുന്നു. എന്തടിസ്ഥാനത്തില്‍? പ്രവൃത്തികളുടെ അടിസ്ഥാനത്തിലോ? അല്ല, വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍.
എന്തെന്നാല്‍, നിയമാനുഷ്ഠാനം കൂടാതെതന്നെ വിശ്വാസത്താല്‍ മനുഷ്യന് നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.
ദൈവം യഹൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാണ്.
എന്തെന്നാല്‍, ദൈവം ഏകനാണ്. അവിടുന്നു പരിച്ഛേദിതരെയും അപരിച്ഛേദിതരെയും അവരവരുടെ വിശ്വാസത്താല്‍ നീതീകരിക്കും.
റോമാ 3 : 21-30
നമ്മുടെ നീതികരണം വിശ്വാസത്തിലൂടെയാണ് സംഭവിക്കുക. വിശ്വസിക്കുന്ന എല്ലാവർക്കും മിശിഹാ നേടിത്തന്ന ദൈവ നീതി കൈവന്നിരിക്കുന്നു. അവർ ദൈവത്തിന്റെ കൃപയാൽ ഈശോമിശിഹായിൽ ഉള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതികരിക്കപ്പെടുന്നു(റോമാ 3:25). വിശ്വാസം വഴി സംലഭ്യമാകുന്ന ഈശോമിശിഹായുടെ രക്തം കൊണ്ടുള്ള പാപപരിഹാരം ആയി, അതായത് എന്റെ നിങ്ങളുടെയും പാപങ്ങൾക്ക് പരിഹാരമായി, പിതാവ് തന്റെ തിരുസുതനെ നമുക്ക് സമ്മാനിച്ചു. ഈശോമിശിഹായിൽ വിശ്വസിക്കുന്നവരെയെല്ലാം തന്റെ സുതന്റെ യോഗ്യതയാൽ പിതാവ് നീതികരിക്കുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ ഒരുവന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് താതൻ അവനെ നീതികരിക്കുക. വിശ്വാസം, ശരണം, പ്രത്യാശ, ഉപവി(നിസ്വാർത്ത സ്നേഹം ) നീതി, വിശുദ്ധി, കരുണ,സത്യം, ദീനദയാലുത്വം, ഇവയൊക്കെ അഭ്യസിച്ചേ അവൻ ദൈവത്തെ പ്രസാദിപ്പിക്കാനാവൂ.
ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവർത്തിക്കനുസൃതം പ്രപഞ്ചനാഥൻ പ്രതിഫലം നൽകും.
എന്തെന്നാല്‍, ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച് അവിടുന്നുപ്രതിഫലം നല്‍കും.
സത്കര്മത്തില് സ്ഥിരതയോടെനിന്ന് മഹത്വവും ബഹുമാനവും അക്ഷയത്വവും അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു നിത്യജീവന്‍പ്രദാനംചെയ്യും.
സ്വാര്‍ഥമതികളായി, സത്യത്തെ അനുസരിക്കാതെ, ദുഷ്ടതയ്ക്കു വഴങ്ങുന്നവര്‍ കോപത്തിനും ക്രോധത്തിനും പാത്രമാകും.
തിന്മപ്രവര്‍ത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, ക്ലേശവും ദുരിതവും ഉണ്ടാകും.
എന്നാല്‍, നന്മപ്രവര്ത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, മഹത്വവും ബഹുമാനവും സമാധാനവും ഉണ്ടാകും.
എന്തെന്നാല്‍ ദൈവസന്നിധിയില്‍ മുഖംനോട്ടമില്ല.
നിയമബദ്ധരല്ലാതിരിക്കേ പാപം ചെയ്ത വരെല്ലാം നിയമം കൂടാതെ നശിക്കും; നിയമ ബദ്ധരായിരിക്കേ പാപം ചെയ്തവര്‍ നിയമാനുസൃതം വിധിക്കപ്പെടും.
കാരണം, നിയമം ശ്രവിക്കുന്നവരല്ല ദൈവസമക്ഷം നീതിമാ ന്മാര്‍; നിയമം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത് (റോമാ 2 : 6-13).
വിശ്വാസത്താൽ നീതികരിക്കപ്പെട്ടവർ സദാ ദൈവവുമായി സമാധാനത്തിൽ (ദൈവത്തെയും സഹോദരരെയും സത്യസന്ധമായി സ്നേഹിച്ച്, അവിടുത്തെ കൽപ്പനകൾ പാലിച്ച്, കൗദാശിക ജീവിതം നയിച്ച് (വിശിഷ്യാ വിശുദ്ധ കുർബാനയും വിശുദ്ധ കുമ്പസാരവും ) എല്ലാം ദൈവ മഹത്വത്തിനും ദൈവമക്കളുടെ നന്മയ്ക്കുമായി ചെയ്തു,മനോഗുണ പ്രവർത്തികൾ ചെയ്ത്,ആത്മാക്കളുടെ രക്ഷയ്ക്കും, പാപികളുടെ മാനസാന്തരത്തിനും, ശുദ്ധീകരണാത്മാ ക്കൾക്കുവേണ്ടി പ്രാർത്ഥിച്ചു) നമ്മുടെ കർത്താവായ ഈശോമിശിഹാ വഴി ദൈവവുമായി സമാധാനത്തിൽ കഴിയണം.
നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക് അവന് മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക് അഭിമാനിക്കാം.
മാത്രമല്ല, നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു.
എന്തെന്നാല്‍, കഷ്ടത സഹനശീല വും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.
പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.
നാം ബലഹീനരായിരിക്കേ, നിര്‍ണയിക്കപ്പെട്ട സമയത്തു ക്രിസ്തു പാപികള്‍ക്കു വേണ്ടി മരിച്ചു.
നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും തുനിഞ്ഞെന്നുവരാം.
എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.
ആകയാല്‍, ഇപ്പോള്‍ അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന് മൂലം ക്രോധത്തില്‍നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ.
നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്റെ മരണത്താല്‍ ദൈവവുമായി രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്റെ ജീവന്മൂലം രക്ഷിക്കപ്പെടുമെന്നതും തീര്‍ച്ച.
മാത്രമല്ല, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നാംദൈവത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നു. അവന് വഴിയാണല്ലോ നാം ഇപ്പോള്‍ അനുരഞ്ജനം സാധിച്ചിരിക്കുന്നത്.
(റോമാ 5 : 2-11).
ഈശോയുടെ മനുഷ്യാവതാരം, പീഡാനുഭവം, കുരിശുമരണം, പുനരുത്ഥാനം, സ്വർഗ്ഗാരോഹണം, ഇവ വഴി മനുഷ്യ വർഗ്ഗത്തെ മുഴുവൻ വീണ്ടെടുത്തു. ഈ കൃപയിലൂടെയും അവിടുന്നിൽ വിശ്വസിക്കുന്നവർക്ക് ദൈവം മഹത്വത്തിൽ പങ്കുചേരാം. ഈ പ്രത്യാശയിൽ നമുക്ക് അഭിമാനിക്കാം. നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കണം. കാരണം കഷ്ടത സഹനശീലവും അതിൽ നിന്നുള്ളവാകുന്ന അത്യന്താപേക്ഷിതമായ കാര്യങ്ങൾ2 കാര്യങ്ങൾ.
1. ആന്തരിക നിശബ്ദത
2. ഈശോ തരുന്ന ആന്തരിക പ്രചോദനങ്ങളോട് സഹകരിക്കുക. ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു. ഈ പ്രത്യാശയാണ് ക്രൈസ്തവന്റെ മുഖമുദ്ര. അവന്റെ ജീവിതത്തിന്റെ അടിസ്ഥാനവും അന്ത:സത്തയും ഉറപ്പും.