കണ്ടാലും! എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല.
പ്രിയപ്പെട്ടവരേ, നാം ഇപ്പോള് ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നുപ്രത്യക്ഷനാകുമ്പോള് നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയുംചെയ്യും.
ദൈവ മക്കളെപ്പറ്റി യോഹന്നാൻ ആദ്യമായി പറയുന്നത് ഇവിടെയാണ്. സഭാതനായരെയാണ് ശ്ലീഹാ അർത്ഥമാക്കുക. ” ദൈവത്തിൽ നിന്നുള്ള അവരുടെ ജനനത്തെക്കുറിച്ചുള്ള സൂചനയും ഇവിടെയുണ്ട്. ദത്തു പുത്രത്വത്തെക്കാൾ കൂടിയ ഒരു ദൈവപുത്രത്വമാണ് യോഹന്നാൻ വിഭാവനം ചെയ്യുക. ഈശോയുടെ അനന്യ ദൈവപുത്രത്വത്തോടു കൂടുതൽ അടുത്ത ഒന്നാണ് ഓരോ സത്യക്രി സ്ത്യാനിയുടെയും ദൈവപുത്രത്വം. ദൈവത്തിന്റെ ജീവനിലുള്ള പങ്കാളിത്തം ഉൾക്കൊള്ളുന്നത് ദൈവപുത്രത്വമാണ്, അതെന്ന സൂചന യോഹന്നാന്റെ ലിഖി തങ്ങളിൽ പ്രത്യേകമായി കാണാം. യോഹന്നാനും പൗലോസും ക്രൈസ്തവരുടെ ദൈവപുത്രത്വത്തെ പരിശുദ്ധാത്മാവിനോടും മാമോദിസയോടും ബന്ധപ്പെടുത്തുന്നുണ്ട്. യോഹന്നാൻ 3:5 സുവിദിതമാണ്. ” സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു. ജലത്താലും പരിശുദ്ധാത്മാവിനാലും ജനിക്കുന്നില്ലെങ്കിൽ (ദൈവത്തിൽനിന്നുള്ള ജനനം) ഒരുവനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല”(യോഹ 3:5).
പൗലോസും വ്യക്തമായി പറയുന്നു: “ഈശോമിശിഹായുള്ള വിശ്വാസം വഴി നിങ്ങൾ എല്ലാവരും ദൈവപുത്രന്മാരാണ്. മിശിഹായോട് ഐക്യപ്പെടാൻ വേണ്ടി സ്നാനം സ്വീകരിച്ചു നിങ്ങളെല്ലാവരും അവിടുത്തെ ധരിച്ചിരിക്കുന്നു “(ഗലാ.26:24). നിയമ.14:1ൽ മോശം സ്പഷ്ടമായി പറയുന്നു : “നിങ്ങളുടെ ദൈവമായ കർത്താവിന്റെ മക്കളാണ് നിങ്ങൾ. ദൈവമക്കൾ കല്പന പാലിക്കുന്നവരും പാപം ചെയ്യാത്തവരും ആയിരിക്കണം.
ദൈവപുത്രത്വത്തെ ദൈവത്തിന്റെ ദാനമായി യോഹന്നാൻ ചിത്രീകരിക്കുന്നത് ശ്രദ്ധിക്കുക.
” കണ്ടാലും എത്ര വലിയ സ്നേഹമാണ് പിതാവ് നമ്മോട് കാണിച്ചത്. ദൈവമക്കൾ എന്ന് നാം വിളിക്കപ്പെടുന്നു നാം അങ്ങനെയാണ് താനും (യോഹ. 3:1).’ കാണിച്ചത്’ എന്നതിന് ഗ്രീക്കിൽ ഉപയോഗിക്കുന്ന പദം “ദേദൊക്കെൻ ” എന്നാണ്. അതിന്റെ ശരിയായ അർത്ഥം
” നൽകിയത്” (ദാനം) എന്നാണ്. ദൈവത്തിന് നമ്മോടുള്ള സ്നേഹം സ്നേഹപൂർവ്വകമായ ഒരു മനോഭാവത്തിൽ ഒതുങ്ങി നിൽക്കുന്നതല്ല. ദൈവത്തിന്റെ ജീവനിലുള്ള പങ്കാളിത്തമാണ് ഈ ലോകത്തിലാണ് ദൈവപുത്രത്വം നാം ജീവിക്കേണ്ടത്. എന്നാൽ അത് എളുപ്പമല്ല. കാരണം ദൈവത്തെ അറിയുവാൻ കഴിയുകയില്ല.
ദൈവത്തെ അറിയുക എന്നതുകൊണ്ട് ദൈവവുമായി ഐക്യത്തിൽ ജീവിക്കുക എന്നതാണല്ലോ അർത്ഥമാക്കുക. ലോകമാകട്ടെ ദൈവത്തിൽ വിശ്വസിക്കുന്നില്ല. തന്മൂലം അതിന് ദൈവവുമായി ഐക്യപ്പെടുക അസാധ്യമാണ്.
ഈ ലോകത്തിന്റെ എതിർപ്പുകളെ അതിജീവിച്ച് ദൈവപുത്രത്വം ജീവിക്കാൻ നമ്മളെ പ്രാപ്തരാക്കുന്നത് അതിന് കർത്താവിന്റെ രണ്ടാം വരവിനോടുള്ള ബന്ധമാണ്(അന്ത്യാത്മക സ്വഭാവം). അതേപ്പറ്റിയാണ് ശ്ലീഹാ രണ്ടാം വാക്യത്തിൽ പറയുന്നത്. ” പ്രിയപ്പെട്ടവരെ നാം ഇപ്പോൾ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരും എന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല. അവിടുന്ന് പ്രത്യക്ഷപ്പെടുമ്പോൾ( വിധിയാളനായി വരുമ്പോൾ) നാം അവിടുത്തെ പോലെയാകും. ( പുത്രത്വത്തിൽ അവസാനം വരെ നിലനിന്നാൽ) അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയും ചെയ്യും (1 യോഹ. 3 :2). മിശിഹാ സാദൃശ്യവും (ദൈവത്തെപോലെ ആയാൽ അവസ്ഥ) മിശിഹാ ദർശനവും (ഈശോയെ മുഖമുഖം കാണുന്നത്) ദൈവപുത്രത്വത്തിന്റെ അന്ത്യാത്മക (രണ്ടാം വരവിൽ) സ്ഥിതി വിധേയമായി യോഹന്നാൻ ശ്ലീഹാ എടുത്തുകാട്ടുന്നത്.