ഈശോയെ കുറിച്ചുള്ള പ്രവചനങ്ങൾ അവിടുത്തെ മഹത്വത്തിലേക്കും ദൈവത്വത്തിലേക്കും ആണ് വിരൽ ചൂണ്ടുക. അനന്യനും അദ്വിതീയനുമായിരുന്നു നസ്രത്തിലെ ഈശോ. മനുഷ്യഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നവയായിരുന്നു. അവിടുത്തെ പ്രബോധനങ്ങൾ.
” നിയമജ്ഞരെപോലെയല്ല, അധികാരം ഉള്ളവനെ പോലെയാണ് അവിടുന്ന് പഠിപ്പിച്ചിരുന്നത് “. എന്നും “ഇതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല” എന്നുമാണ് ശ്രോതാക്കൾ അവിടുത്തെ പ്രബോധനങ്ങളെ വിലയിരുത്തിയത്. വിസ്മയാവഹവും അത്ഭുതകരമായിരുന്നു അവിടുത്തെ പ്രവർത്തികൾ. ” ഇതാ ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയം ചെയ്തിരിക്കുന്നു”( ലൂക്ക 7 :16 ) എന്ന് പ്രകീർത്തിക്കപ്പെടുന്ന തികച്ചും അതുല്യ ങ്ങളായ അമൂല്യങ്ങളായ പ്രവർത്തികൾ അവിടുന്നു ചെയ്തു. പ്രവചിക്കപ്പെട്ടവൻ എന്നതിനോടൊപ്പം, അവിടുത്തെ അൽഭുതങ്ങളുടെ ഔന്നത്യം അവിടുത്തെ ദൈവത്വം ഉച്ചത്തിൽ ഉദ്ഘോഷിക്കുന്നു.
ദരിദ്രർ, ദുഃഖിതർ, പീഡിതർ, ശാന്തശീലർ, വിശപ്പും ദാഹവും അനുഭവിക്കുന്നവർ, ഒക്കെത്തന്നെ ലോകത്തിന്റെ ദൃഷ്ടിയിൽ ശപ്തരാണ്. എന്നാൽ ഈ സങ്കൽപ്പത്തെ ഈശോ കീഴ്മേൽ മറിക്കുന്നു. അവിടുത്തെ ദിവ്യദൃഷ്ടിയിൽ ദരിദ്രർ അനുഗ്രഹീതരാണ്. ലോക ദൃഷ്ട്യായിൽ സമ്പന്നrum സംതൃപ്തരും ക്രിസ്തു ദർശനത്തിൽ ദുര്യോഗത്തിൽ ആണ്. ശാരീരിക ശക്തിയും ഭൗതിക സമ്പത്തിലും വിജയത്തിലുമല്ല സൗഭാഗ്യമെന്ന് അവിടുന്ന് വ്യക്തമായി പഠിപ്പിച്ചു.
ലൗകിക വിജ്ഞാനത്തിന് ഈ സത്യം ഗ്രഹിക്കാൻ വളരെ വിഷമമാണ്. ദൈവീക ജ്ഞാനം അത്യന്താപേക്ഷിതമാണ്. അവിടുത്തെ പ്രബോധനങ്ങളിൽ അധികവും ലോകത്തിന്റെ തത്വചിന്തകൾ വിരുദ്ധമാണ്. ഇതു തെളിയിക്കപ്പെട്ടു കഴിഞ്ഞ ഒരു വലിയ സത്യവുമാണ്. കാരണം വളരെ വ്യക്തമാണ്. അവിടുത്തെ പ്രബോധനങ്ങൾ ഉപരി ഔന്നത്യമുള്ളവയാണ്. ഇവയൊക്കെ അവിടുത്തെ ദൈവികതയെ വിളംബരം ചെയ്യുകയും ചെയ്യുന്നു.
ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന് ഇരുന്നപ്പോള്‍ ശിഷ്യന്മാര് അടുത്തെത്തി.
അവന് അവരെ പഠിപ്പിക്കാന്‍ തുടങ്ങി:
ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്; സ്വര്‍ഗരാജ്യം അവരുടേതാണ്.
വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ ആശ്വസിപ്പിക്കപ്പെടും.
ശാന്തശീലര്‍ ഭാഗ്യവാന്മാര്; അവര്‍ ഭൂമി അവകാശമാക്കും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ക്കു സംതൃപ്തി ലഭിക്കും.
കരുണയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ക്കു കരുണ ലഭിക്കും.
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവത്തെ കാണും.
സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവപുത്രന് മാരെന്നു വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനം ഏല്ക്കുന്നവര് ഭാഗ്യവാന്മാര്; സ്വര്‍ഗരാജ്യം അവരുടേതാണ്.
എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്;
നിങ്ങള്‍ ആനന്ദിച്ചാഹ്ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.
മത്തായി 5 : 1-12