യുഗാന്ത്യോന്മുഖ ഈ പശ്ചാത്തലത്തിലാണ് മത്തായും ലൂക്കായ് വിഷയം അവതരിപ്പിക്കുക. രക്ഷപെടാൻ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കണം എന്ന് ലൂക്കായുടെ സുവിശേഷത്തിൽ യേശു പറയുമ്പോൾ സ്വർഗരാജ്യത്തിലേക്ക് ഉള്ള പ്രവേശനം ആണ് വിഷയം എന്ന് വ്യക്തമാണ്. മത്തായി സുവിശേഷകൻ രണ്ടു വഴികളും രണ്ടു വാതിലുകളും കുറിച്ച് പരാമർശിക്കുന്നു. മനുഷ്യനെ നിർണായകമായ തീരുമാനമെടുക്കാൻ ക്ഷണിക്കുകയാണ് സുവിശേഷകൻ. തന്റെ സമൂഹത്തിൽ രണ്ടു വഴികളിലൂടെയും സഞ്ചരിക്കുന്നവർ ഉണ്ടായിരുന്നു എന്നതായിരിക്കണം ഇത്തരത്തിലൊരു അവതരണത്തിന് പ്രേരിപ്പിച്ചത്. പഴയനിയമത്തിലും ഇതുപോലെ നിർണായകമായ തീരുമാനമെടുക്കാൻ ക്ഷണിക്കുന്ന സന്ദർഭങ്ങളുണ്ട്.
നിയ.30:19ജീവനും മരണവും അനുഗ്രഹവും ശാപവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു.ജെറ.21::8 ജീവന്റെയും മരണത്തിന്റെ മാർഗ്ഗങ്ങൾ ഇതാ നിങ്ങളുടെ മുമ്പിൽ ഞാൻ വെക്കുന്നു. മത്തായിയുടെ സുവിശേഷത്തിൽ കാണുന്ന ജീവനിലേക്ക് നയിക്കുന്ന മാർഗ്ഗം യേശു പഠിപ്പിച്ച ശ്രേഷ്ഠമായ നീതിയുടെ മാർഗമാണ് (5:20). അതിലൂടെയുള്ള യാത്ര മനുഷ്യനിൽ നിന്ന് വിവിധ ത്യാഗങ്ങൾ ആവശ്യപ്പെടുന്നു. കുരിശുകൾ മതപീഡനം പ്രലോഭനങ്ങൾ എന്നിവയെ ഇടുങ്ങിയ വഴിയിൽ മനുഷ്യനെ കണ്ടുമുട്ടും. അതോ രക്ഷയിലേക്ക് ഉള്ള മാർഗം ആണെന്ന് അങ്ങനെ തിരിച്ചറിയാം. അതിലെ മുമ്പോട്ട് പോകുന്നത് യേശു വാഗ്ദാനം ചെയ്ത രക്ഷയിലേക്ക് ആണ്. വിനാശത്തിലേക്ക് പോകുന്ന മാർഗ്ഗം വെല്ലുവിളികളെയും പ്രയാസങ്ങളെയും ഒഴിവാക്കിയുള്ള മാർഗ്ഗമാണ്. അത് അരാജകത്വത്തിന്റെയും നിയമ നിഷേധത്തിന്റെയും മാർഗമാണ്. ഈ മാർഗങ്ങളിൽ ഒന്നിനെ തിരഞ്ഞെടുക്കുന്നത് ജീവനും മരണവും തമ്മിലുള്ള തെരഞ്ഞെടുപ്പാണ്