യഥാർത്ഥത്തിൽ ഓരോ നിമിഷവും ഇവ നമ്മിൽ സംഭവിച്ചുകൊണ്ടിരിക്കണം. കാരണം പാപത്തിൽ പെടാനുള്ള പ്രവണത നമ്മിൽ രൂഢമൂലമാണ്. ഇന്ന് ക്രിസ്തുമസ് നൽകുന്ന സന്ദേശ ത്തെക്കുറിച്ച് ധ്യാനിച്ചപ്പോൾ ലഭിച്ചത് അനുതാപത്തിനും മാനസാന്തരത്തിനുള്ള ആഹ്വാനമാണ്. രക്ഷകന്റെ മുന്നോടിയായി അവിടുത്തെ വഴിയൊരുക്കാൻ അവിടുത്തെ പാത നേരെയാക്കാൻ വന്ന സ്നാപകൻ പാപമോചനത്തിനുള്ള അനുതാപ ത്തിന്റെ മാമോദീസയുടെ അ വശ്യാവശ്യകതയെ പ്രഘോഷിച്ചു കൊണ്ടാണ് മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ടത് (മർക്കോ.1:2-4). അവന്റെ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെയാണ്. അവന്റെ വാക്കുകൾ സുവ്യക്തവും സുശക്തവും ആണ്. ” മാനസാന്തരപ്പെടുവിൻ ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു “( മത്തായി 3: 2 ). മാനസാന്തരത്തിന് യോജിച്ച ഫലം പുറപ്പെടുവിക്കുവിൻ”(2:8). ഇതിനോടനുബന്ധിച്ച് പ്രതീകാത്മകമായി സ്നാപകൻ പറയുന്നത് പരമപ്രധാനം തന്നെ.” മാനസാന്തരത്തിന് യോജിച്ച ഫലം പുറപ്പെടുവിക്കുവിൻ… വൃക്ഷങ്ങളുടെ വേരിന് കോടാലി വെച്ചു കഴിഞ്ഞു… നല്ല ഫലം (മാനസാന്തരം)
കായ്ക്കാത്ത വൃക്ഷങ്ങൾ എല്ലാം വെട്ടി തീയിൽ എറിയപ്പെടും.മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്നാനപ്പെടുത്തി. എന്റെ പിന്നാലെ വരുന്നവന് എന്നെക്കാള്‍ ശക്തന്; അവന്റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന് പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും. വീശുമുറം അവന്റെ കൈയിലുണ്ട്.
അവന് കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ശേഖരിക്കും; പതിര് കെടാത്ത തീയില്‍ കത്തിച്ചു കളയുകയുംചെയ്യും.
മത്തായി 3 : 11-12.
ലൂക്കാ സുവിശേഷകൻ കൂടുതൽ കാര്യങ്ങൾ രേഖപ്പെടുത്തുന്നുണ്ട് അവൻ പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്ഞാനസ്നാനം (മാമോദിസ) പ്രസംഗിച്ചുകൊണ്ട് ജോർദാ ന്റെ സമീപ പ്രദേശങ്ങളിലേക്ക് വന്നു( 3:3). ” മാനസാന്തരത്തിന് യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവിൻ. നല്ല ഫലങ്ങൾ പുറപ്പെടുവിക്കാത്ത വൃക്ഷങ്ങൾ എല്ലാം വെട്ടി തീയിൽ എറിയപ്പെടും എന്നു സ്നാപകൻ പ്രസ്താവിച്ചത് കേട്ട ജനം അവനോടു ചോദിച്ചു.ജനക്കൂട്ടം അവനോടു ചോദിച്ചു: ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?
അവന് പറഞ്ഞു: രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ള വനും അങ്ങനെ ചെയ്യട്ടെ.
ചുങ്കക്കാരും സ്നാനം സ്വീകരിക്കാന്‍ വന്നു. അവരും അവനോടു ചോദിച്ചു: ഗുരോ, ഞങ്ങള്‍ എന്തു ചെയ്യണം?
അവന് പറഞ്ഞു: നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുത്.
പടയാളികളും അവനോടു ചോദിച്ചു: ഞങ്ങള്‍ എന്തു ചെയ്യണം? അവന് അവ രോടു പറഞ്ഞു: നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായ കുററാരോപണവും അരുത്. വേതനംകൊണ്ടു തൃപ്തിപ്പെടണം.
ലൂക്കാ 3 : 10-14.
ഈശോയും തന്റെ ദൗത്യം ആരംഭിക്കുന്നത് മാനസാന്തരത്തിനുള്ള ആഹ്വാനവുമായാണ്. “അവിടുന്നു പറഞ്ഞു സമയം പൂർത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ “( മർക്കോ. 1 :15 ).
ലൂക്കാ 13: 1- 5 ൽ ഈശോ സ്പഷ്ടമായി പറയുന്നു പശ്ചാത്തപിക്കുന്നില്ലെങ്കിൽ നാശം.ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു
അവന് ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ?
അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്, അന്നു ജറുസ ലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?
അല്ല എന്നു ഞാന്‍ പറയുന്നു: പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
ലൂക്കാ 13 : 1-5.
തുടർന്ന് ഒരു ഉപമയിലൂടെ ഫലം എന്നതുകൊണ്ട് താൻ അർത്ഥമാക്കുന്നത് അനുതാപത്തെ ആണെന്ന്.അവന് ഈ ഉപമ പറഞ്ഞു: ഒരുവന് മുന്തിരിത്തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതില്‍ പഴമുണ്ടോ എന്നുനോക്കാന്‍ അവന് വന്നു; എന്നാല്‍ ഒന്നും കണ്ടില്ല.
അപ്പോള്‍ അവന് കൃഷിക്കാരനോടു പറഞ്ഞു: മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിവൃക്ഷത്തില്‍നിന്ന് ഫലം അന്വേഷിച്ചുവരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം?
കൃഷിക്കാരന് അവനോടു പറഞ്ഞു:യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം.
മേലില്‍ അതു ഫലം നല് കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്ക ളഞ്ഞുകൊള്ളുക.
ലൂക്കാ 13 : 6-9
2 പത്രോസ് 3 : 9-15ൽ കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നതുപോലെ, കര്‍ത്താവു തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീര്‍ഘ ക്ഷമ കാണിക്കുന്നുവെന്നേയുള്ളൂ.
കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും.
ഇവയെല്ലാം നശ്വരമാകയാല്‍ വിശുദ്ധിയോടും ദൈവഭക്തിയോടും കൂടെ ജീവിക്കുന്നതില്‍ നിങ്ങള്‍ എത്ര ശുഷ്കാന്തിയുള്ളവരായിരിക്കണം!
ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍.
നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു.
ആകയാല്‍ പ്രിയപ്പെട്ടവരേ, ഇവ പ്രതീക്ഷിച്ചുകൊണ്ട് കളങ്കവും കറയും ഇല്ലാതെ, സമാധാനത്തിൽ കഴിയുന്നവരായി നിങ്ങള്‍ അവനു കാണപ്പെടാന്‍ വേണ്ടി ഉത്സാഹിക്കുവിന്‍.
നമ്മുടെ കര്‍ത്താവിന്റെ ദീര്‍ഘ ക്ഷമ രക്ഷാകരമാണെന്നു കരുതിക്കൊള്ളുവിന്‍. നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ് തനിക്കു ലഭി ച്ചജ്ഞാനമനുസരിച്ച് ഇക്കാര്യം തന്നെ നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ടല്ലോ.
അനുതാപ മാനസാന്തരം ക്രിസ്തുമസ്സിന്റെ മർമ്മ പ്രധാന സന്ദേശങ്ങൾ തന്നെയാണെന്ന് ബോധ്യപ്പെട്ട് നിരന്തരമായി നമുക്ക് അനുതപിച്ചു കൊണ്ടിരിക്കാം!.