സുഗന്ധപൂരിതരാക്കണമേ

Fr Joseph Vattakalam
1 Min Read

ആഘോഷമായ കുർബാനകളിൽ ധൂപം ആശിർവദിച്ചു കൊണ്ട് കാർമികൻ വലിയ അനുതാപത്തോടെ, തന്റെ കടങ്ങളും പാപങ്ങളും ക്ഷമിക്കണമെന്നും ധൂപം അർപ്പിക്കുന്ന ശുശ്രൂഷിയെ സുഗന്ധപൂരിതം ആക്കണമെന്നും ദൈവത്തിന്റെ കാരുണ്യം കാത്ത് നിൽക്കുന്ന ജനത്തെ സുഗന്ധപൂരിതരാക്കണമേയെന്നും (വിശുദ്ധീകരിക്കണമെന്നും) തിരു ശരീരരക്തങ്ങൾ സുഗന്ധപൂരിതം ആക്കണമെന്നും കർത്താവായ ദൈവത്തോട് വിനയത്തോടെ പുരോഹിതൻ പ്രാർത്ഥിക്കുന്നു.

അടുത്ത പ്രാർത്ഥനയിൽ കർമ്മികൻ ഈശോയുടെ തിരുശരീര രക്തങ്ങൾ സ്വീകരിക്കാനുള്ള തന്റെയും ജനത്തിന്റെയും തികഞ്ഞ അയോഗ്യത ഏറ്റുപറയുകയും ദൈവത്തിന്റെ അനന്ത കരുണയിൽ പരിപൂർണമായി ആശ്രയിച്ചുകൊണ്ട് സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവീക വുമായ രഹസ്യങ്ങളെ സമീപിക്കുന്നു എന്നും വ്യക്തമാക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹം നമ്മുടെ അയോഗ്യതയെ യോഗ്യത യാക്കി മാറ്റുന്നു.

ഈശോ മിശിഹായോടുള്ള പ്രാർത്ഥനയാണ് അടുത്തത്. ” നിന്റെ തിരു നാമത്തിനു സ്തുതിയും നാഥനായ നിനക്ക് ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ ” എന്നു തുടങ്ങുന്ന പ്രാർത്ഥനയിൽ തുടർന്ന് പ്രഖ്യാപിക്കുന്നത് മഹാസത്യമാണ് . ” സജീവവും ജീവദായകവുമായ ഈ അപ്പം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയതും ലോകത്തിനു മുഴുവൻ ജീവൻ നൽകുന്നതും ആകുന്നു. ഇത് ഭക്ഷിക്കുന്നവൻ മരിക്കുകയില്ല. പ്രത്യുത, പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും”.

Share This Article
error: Content is protected !!