ഈശോയെല്ലാമാണ് എല്ലാവരിലും എന്ന നിഗമനം സകല വിഭജനങ്ങൾക്കും അതീതനായി നിൽക്കുന്ന ഈശോമിശിഹായെയാണ് അവതരിപ്പിക്കുന്നത്. ആദത്തിൽ എല്ലാവരും മരണാതീനരാകുന്നതുപോലെ മിശിഹായിൽ എല്ലാവരും പുനർജീവിക്കും. കൊറീ 15.22. സഭ അവിടുത്തെ (മിശിഹായുടെ )ശരീരമാണ്. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട വരും വാത്സല്യഭാജനങ്ങളും പരിശുദ്ധരും എന്ന നിലയിലാണ് ക്രൈസ്തവർ പുണ്യങ്ങൾ അഭ്യസിക്കേണ്ടത്. (കൊ ളോ.3:12). കാരണം സഭാതനയർ തിരഞ്ഞെടുക്കപ്പെട്ടവരും(എഫെ.2:4) വിശുദ്ധരും (കൊളോ.1:2;4:26) ദൈവത്താൽ സ്നേഹിക്കപ്പെട്ടവരുമാണ്(എഫെ.2:4).
5 പ്രധാനപ്പെട്ട പുണ്യങ്ങളാണ് പന്ത്രണ്ടാം വാക്യത്തിൽ പരാമർശിക്കപ്പെടുക.
കാരുണ്യം, ദയ, വിനയം, സൗമ്യത,ക്ഷമ. സാധാരണ മാനുഷിക പുണ്യങ്ങൾ എന്നതിലുപരിയായി മിശിഹായെ അനുസരിക്കുന്ന തരത്തിലുള്ള പുണ്യങ്ങളാണവ.
‘അതിനാല്‍, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍.
ഒരാള്‍ക്കു മറ്റൊരാളോടു പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ചു സഹിഷ് ണുതയോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെതന്നെ നിങ്ങളും ക്ഷമിക്കണം
കൊളോസോസ് 3 : 12-13″
13ആം വാക്യത്തിൽ ഇക്കാര്യം കൂടുതൽ വ്യക്തമാക്കപ്പെടുന്നുണ്ട്. “ഒരാൾക്ക് മറ്റൊരാളോട് പരിഭവം ഉണ്ടായാൽ പരസ്പരം ക്ഷമിച്ച് സഹിഷ്ണുതയോടെ വർത്തിക്കുവിൻ. കർത്താവ് നിങ്ങളുടെ ക്ഷമിച്ചത് പോലെ തന്നെ നിങ്ങളും ക്ഷമിക്കണം”. ക്ഷമാഭ്യാസം കർത്താവ് ക്ഷമിച്ചതിന്റെ അടിസ്ഥാനത്തിലാണ്. പൗലോസിന്റെ ലേഖനങ്ങളിൽ ‘കർത്താവ്’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് ക്രിസ്തുവിനെയാണ്.
പൗലോസ് സ്നേഹത്തെ എല്ലാ വരദാനങ്ങൾക്കും ഉപരിയായി പ്രതിഷ്ഠിക്കുന്നു(1കൊറീ.13:13). “എന്നാല്‍, സ്നേഹമാണ് സര്‍വോത്കൃഷ്ടം.”
1 കോറിന്തോസ് 13 : 13 അതുകൊണ്ടുതന്നെയാണ് എല്ലാറ്റിനും ഉപരിയായി സ്നേഹം പരിശീലിക്കണം എന്ന് അദ്ദേഹം നിർദ്ദേശിക്കുന്നത്. എല്ലാറ്റിനെയും കൂട്ടി ഇണക്കി പരിപൂർണ്ണമായ ഐക്യം കൈ വരുത്തുന്നത് സ്നേഹമാണ്.