എനിക്കതു വിട്ടു തരിക.

Fr Joseph Vattakalam
1 Min Read

പരിശുദ്ധ അമ്മയുടെ കരുണയുടെ സന്ദേശം

പ്രിയ കുഞ്ഞേ , തെറ്റുകളെക്കുറിച്ചുള്ള ഏറ്റവും സന്ദേഹം പോലും നിന്നെ അസ്വസ്ഥയാ ക്കരുതെന്നാണ് എനിക്ക് നിന്നോടു പറയാനുള്ളത്. എനിക്കതു വിട്ടു തരിക. നീ പ്രസന്നയായിരിക്കണം എന്നാണ് എന്റെ ആഗ്രഹം. അങ്ങനെ നീ എന്റെ പ്രകാശത്താൽ വിളങ്ങും. പ്രിയ കുഞ്ഞേ, എല്ലാ കാര്യങ്ങളുംഎങ്ങനെയാണെന്ന് എനിക്ക് നിശ്ചയമായും അറിയാം. എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും എനിക്കറിയാം . അതിന് എന്നെ അനുവദിക്കുക. അപ്പോൾ നീ ശാന്തയാകും. ഞാൻ ഏറെ സന്തോഷിക്കുകയും ചെയ്യും. പ്രിയ കുഞ്ഞേ, നീ ക്ഷമയോടെ പ്രാർത്ഥി ക്കണം എന്നാണ് എന്റെ ആഗ്രഹം. അസ്വസ്ഥതകൾ നിനക്കു മങ്ങലേൽപിക്കാൻ അനുവദിക്കരുത്. നീ പ്രാർത്ഥിക്കുമ്പോൾ ഞാൻ നിന്നോടൊപ്പമുണ്ട്. പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു.”

“പ്രിയ കുഞ്ഞേ, നിങ്ങൾ പ്രാർത്ഥിക്കാൻ ഒത്തുകൂടുന്ന അവസരങ്ങളിലും, നിങ്ങളോടൊപ്പമുള്ള എന്റെ സാന്നിധ്യത്തിനോടുള്ള ആദരസൂചകമായി ഈ മെഴുകുതിരി കത്തിക്കണം എന്നു ഞാൻ ആഗ്രഹി ക്കുന്നു. ഈ സമയമാണ് സവിശേഷമായ കൃപകൾ ലോകത്തിനുമേൽ വർഷിക്കാൻ ഞാൻ ദൈവത്തോട് ആവശ്യപ്പെടുന്നത്. ഏതെങ്കിലും തരത്തിലുള്ള നിരാശയോ ഇഷ്ടക്കേടുകളോ നിന്നെ ശല്യപ്പെടുത്താൻ അനുവദിക്കരുത്.

Share This Article
error: Content is protected !!