ദൈവത്തെ പ്രാപിക്കുകയാണ് മനുഷ്യന്റെ ജീവിതലക്ഷ്യം. പ്രഭാഷ ഗ്രന്ഥം പലവിധത്തിൽ സ്ഥാപിക്കുന്നത് ജ്ഞാനമാണ് ദൈവഭക്തി എന്നും ദൈവത്തെ പ്രാപിക്കാനുള്ള വഴിയാണെന്നുമാണ്. എല്ലാ നന്മകളും ഉള്ളവനെ ആണ് ദൈവഭക്തൻ എന്ന് വിശേഷിപ്പിക്കാൻ ആവുക. സത്യ-ധർമ്മാദികൾ, ആത്മ ശരീര വിശുദ്ധി, ക്ഷമ, ദയ, നന്മ, വിശ്വസ്തത, ആത്മസംയമനം, കാരുണ്യം,സ്നേഹം, സമാധാനം, സന്തോഷം, സഹിഷ്ണുത, ഇതരമനുഷ്യരെ കരുതി സ്നേഹിക്കുക, എല്ലാവരെയും നന്മ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും, ഒക്കെ ദൈവ ഭക്തന്റെ കടമകളാണ്.
ജ്ഞാനമുള്ളവൻ ദൈവഭക്തൻ ദൈവത്തിൽ ആശ്രയിച്ചു നന്മയെ മുറുകെപ്പിടിക്കുന്നു. അവന്റെ ഹൃദയം ആവക്രവും അചഞ്ചലവും ആയിരിക്കും. അവർ ആപത്തിൽ അടി പതറുകയില്ല. സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും അവർ തമ്പുരാനോട് ചേർന്ന് നിൽക്കും. ദുരിതങ്ങളെ അവർ സധൈര്യം സ്വീകരിക്കും. ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ പ്രശാന്തരായിരിക്കും. അവർക്കറിയാം സ്വർണ്ണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നു ; സഹനത്തിന് ചൂളയിൽ കർത്താവിനെ സ്വീകാര്യരായ മനുഷ്യരും ” (പ്രഭാ. 2 :5 ).
ഭക്തർ കർത്താവിൽ ആശ്രയിക്കുന്നു, അവിടുന്നു അവരെ സഹായിക്കുന്നു. കർത്താവിൽ പ്രത്യാശ അർപ്പിച്ചു നേരായ മാർഗ്ഗത്തിൽ നടക്കുന്ന അവർ കർത്താവിന്റെ കരുണയ്ക്കു വേണ്ടി കാത്തിരിക്കുന്നു. വഴിതെറ്റാതെ, അവൻ സദാ കർത്താവിൽ ആശ്രയിക്കുന്നു. അവർക്ക് പ്രതിഫലം ഉറപ്പ്. ശുഭാപ്തി വിശ്വാസത്തോടെ അവർ ഐശ്വര്യവും നിത്യാനന്ദവും ദൈവാനുഗ്രഹവും പ്രതീക്ഷിക്കുന്നു . അവരുടെ ബോധ്യം ഇതാണ് – കർത്താവിനെ ആശ്രയിക്കുന്നവർ ഭഗ്നാശരാവുകയില്ല ; അവിടുത്തെ വിളിച്ച് അപേക്ഷിച്ചവർ ഭഗ്നാശരാവുകയില്ല, പരിത്യക്തരാവുകയില്ല.
കാരണവും അവർക്ക് സുവ്യക്തം. പ്രഭാ. 2:11
കര്‍ത്താവ് ആര്‍ദ്രഹൃദയനുംകരുണാമയനുമാണ്.അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയുംകഷ്ടതയുടെ ദിനങ്ങളില്‍രക്ഷയ്ക്കെത്തുകയും ചെയ്യുന്നു.
വിശ്വാസമില്ലാത്തവർ അരക്ഷിതരായിരിക്കും എന്ന് അവർക്ക് നന്നായി അറിയാം. ക്ഷമകെട്ടവർക്ക് ദുരിതം ആയിരിക്കും പ്രതിഫലം.
കർത്താവിനെ ഭയപ്പെടുന്ന ഭക്തർ ഒരിക്കലും അവിടുത്തെ വചനം ധിക്കരിക്കുക ഇല്ല. അവിടുത്തെ സ്നേഹിക്കുന്നവർ അവിടുത്തെ മാർഗത്തിൽ ചരിക്കുക യും തിരുഹിതം അന്വേഷിച്ചു നിറവേറ്റുകയും ചെയ്യുന്നു. അവിടുത്തെ പ്രമാണങ്ങളാൽ പരിപുഷ്ടർ ആവുന്നു . അവർ എപ്പോഴും ഹൃദയം ഒരുക്കി വയ്ക്കും; വിനീതരായി യിരിക്കും. കർത്താവിന്റെ പ്രഭാവം പോലെ തന്നെ അവിടുത്തെ കാരുണ്യവും ആയതുകൊണ്ട് ഭക്തർ തങ്ങളെത്തന്നെ കർതൃ കരങ്ങളിൽ പൂർണ്ണമായും സമർപ്പിക്കുന്നു.