അധ്യായം അഞ്ച്
ഇസ്രായേൽ പരീക്ഷിക്കപ്പെടുന്നു
പുറപ്പാടിന്റെ പുസ്തകത്തി ഇതിവൃത്തം തന്നെ ദൈവപരിപാലനയാണ്. ഇസ്രായേൽ മക്കൾക്കു നൽകപ്പെട്ട വാഗ്ദാനങ്ങളെല്ലാം അക്ഷരശഃ നിറവേറുന്നു. ഇസ്രായേൽ ജനം വർദ്ധിച്ചു വളരെയധികം ശക്തിപ്രാപിക്കുകയും രാജ്യം മുഴുവൻ വ്യാപിക്കുകയും ചെയ്യുന്നു. (പുറ.1:7) പക്ഷേ അവർക്കു പരീക്ഷണഘട്ടവും തുടങ്ങുന്നു. ജോസഫ് തന്റെ നൂറ്റിപ്പത്താമത്തെ വയശ്ശിൽ മര്ക്കുന്നു. (ഉൽപ. 50:28) അവന്റെ മരണശേഷം ഒരു പുതിയ രാജാവ് ഈജിപ്തിൽ ഭരണാധിപതിയാവുന്നു.
പുതിയ രാജാവ്
പുതിയ രാജാവിനു ജോസഫിനെക്കുറിച്ചോ, അവന്റെ സേവനങ്ങളെക്കുറിച്ചോ ഒന്നും അറിയാമായരുന്നില്ല. ഇസ്രായേല്യരുടെ അത്ഭുതപൂർവമായ വളർച്ചയും പുരോഗതിയും കണ്ട അവൻ അസൂയാലുവും ഭയവിഹ്വലനുമായി. ഈജിപ്തുകാരോട് അവൻ പറയുന്നു, ‘നോക്കുവിൻ! ഇസ്രായേൽ ജനത്തിന്റെ എണ്ണവും ശക്തിയും നമ്മുടേതിനേക്കാൾ അധികമായിരിക്കുന്നു. ഒരു യുദ്ധമുണ്ടായാൽ ഇവർ ശത്രുപക്ഷം ചേർന്ന് നമ്മുക്കെതിരായി പൊരുതുകയും അങ്ങനെ രാജ്യം കൈവിട്ടുപോകുകയും ചെയ്തേക്കാം.’ (1:8-10) അധികാരമോഹവും സ്ഥാനതൃഷ്ണവും ആളിക്കത്തിക്കുന്ന അസൂയയും ഭയവും!
ഇസ്രായേൽജനത്തെ നിലയ്ക്കു നിറുത്താൻ തന്നെ ഈജിപ്തുരാജാവു തീരുമാനിക്കുന്നു. ആദ്യപടിയായി അവരെക്കൊണ്ടു കഠിനാധ്വാനം ചെയ്യിച്ച് അവരെ ഞെരുക്കുന്നു. അതിക്രൂരന്മാരായ മേൽനോട്ടക്കാരെ അവരുടെ മേൽ അയാൾ നിയമിക്കുന്നു. പക്ഷെ, ദൈവം തന്റെ ജനത്തോടൊപ്പം എപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ട് ഫറവോ പീഡീപ്പിക്കുന്തോറും അവർ വർദ്ധിക്കുകയും വ്യാപിക്കുകയും ശക്തിപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. നോട്ടക്കാർ ഇസ്രായേൽ മക്കളെകൊണ്ട് നിർദ്ദയം അടിമവേല ചെയ്യിക്കാൻ തുടങ്ങി. അതിക്രൂരമായ മർദ്ദനമുറകളാണ് അവർ അഴിച്ചു വിട്ടത്. മർദ്ദനത്തിന്റെ നുകത്തിൻ കീഴിൽ ഇസ്രായേൽ ഞെരിഞ്ഞമരുന്നുണ്ട്.
ഇസ്രായേൽ എണ്ണത്തിൽ വർദ്ധിക്കാതിരിക്കാൻ കഠോരമായ മറ്റനവധി അടവുകളും പ്രയോഗിക്കപ്പെടുന്നു. അവരുടെ ആൺകുട്ടികളെ ജനനസമയത്തുതന്നെ വധിച്ചു കളയാൻ സൂതികർമ്മിണികൾക്കു രാജാവു കൽപന നൽകുന്നു! എന്നാൽ രാജാവിനേക്കാൾ ദൈവത്തെ അവർ സ്നേഹിച്ചിരുന്നതിനാൽ രാജശാസനം അനുസരിച്ചില്ല. ആൺകുട്ടികളെയും ജീവിക്കാൻ അവർ അനുവദിച്ചു. തന്മൂലം ദൈവം അവരോടു വലിയ കൃപ കാണിച്ചു. (1:15-21)
തന്റെ ലക്ഷ്യം പരാജയമാണെന്നു മനസ്സിലാക്കിയ മഹാരാജാവു പ്രജകളോടു പൊതുവായി കൽപ്പിക്കുന്നു, ‘ഹെബ്രായർക്കു ജനിക്കുന്ന ആൺകുട്ടികളെയെല്ലാം നൈൽനദിയിൽ എറിഞ്ഞുകളയുവിൻ.’ അങ്ങനെ നിഷ്കളങ്കരായ നിരവധി പിഞ്ചോമനകൾ നിഷ്കരുണം നിഹനിക്കപ്പെട്ടു. എങ്കിലും ഈശ്വരപരിപാലന ഇസ്രായേൽ മക്കൾക്ക് അനുസ്യൃ അനുഭവവേദ്യമായിക്കൊണ്ടിരുന്നു. അവിടുത്തെ പരിലാളനം പ്രകടമാക്കുന്ന അവിസ്മരണീയമായ ഒരു സംഭവം നടക്കുന്നു.
മോശയുടെ ജനനം
ലേവിഗോത്രത്തിൽപ്പെട്ട മാതാപിതാക്കൾക്ക് ഒരു മകൻ ജനിക്കുന്നു. തികഞ്ഞ ആരോഗ്യവാനും അതീവകോമളനുമായിരുന്ന ആ കുഞ്ഞിനെ അവന്റെ മാതാവ് മൂന്നുമാസം വരെ രഹസ്യത്തിൽ വളർത്തുന്നു. ആ മാതാവിന്റെ ആത്മധൈര്യം അഖിലേശ പരിപാലനയുടെ പ്രകാശനമാണ്. എന്നാൽ, തുടർന്നു കുട്ടിയെ രഹസ്യത്തിൽ നളർത്തുക അവൾക്കു ദുഷ്കരമായി. അപ്പോൾ രാജശാസനം അനുസരിച്ചെന്നു വരുത്തുകയും എന്നാൽ കുഞ്ഞിനു രക്ഷപ്പെടാൻ വഴിയുണ്ടാകുമോ എന്നു പരിശോധിക്കുകയും ചെയ്യുക. കുഞ്ഞിനോടുള്ള അവളുടെ സ്നേഹം അത്ര അഗാധമായിരുന്നു. തന്റെ ജനത്തോടുള്ള ദൈവത്തിന്റെ അനന്തമായസ്നേഹം ആ അമ്മയിലൂടെ ആവിഷ്കരിക്കപ്പെടുകയായിരുന്നു!
സ്നേഹസ്വരൂപന്റെ സ്നേഹലാളനം സ്വാർത്ഥമാകുന്ന രീതിയും അത്യന്തം വിസ്മയാവഹം തന്നെ. ഞാങ്കണകൊണ്ടു നെയ്ത് കളമണ്ണും താറും പൂശി ഒരു പേടകം ആ സ്നേഹജനനി സജ്ജീകരിക്കുന്നു. താങ്ങാനാവാത്ത കദനഭാരത്തോടെ, മനസ്സില്ലാമനസ്സോടെ, ഗത്യന്തരമില്ലാത്തതിനാൽ പൊന്നോമനയെ പേടകത്തിൽ കിടത്തി നൈൽ നദിയുടെ തീരത്തുണ്ടായിരുന്ന ഞാങ്കമടച്ചെടികളുടെ ഇടയിൽ അവൾ ഭദ്രമായി വയ്ക്കുന്നു. കുഞ്ഞിന് എന്ത് സംഭവിക്കുമെന്നു നോക്കി അകലെയല്ലാതെ തന്റെ മകളെ അവൾ കാവൽ നിറുത്തുന്നു. ആകാംക്ഷയോടെ കാത്തുനിൽക്കുകയാണ് ആ പെൺകുട്ടി. ദൈവപരിപാലന പ്രാവർത്തീകമാകുന്നതു നോക്കുക.
ഏതാണ്ട് അതേ സമയത്ത് ഫറവോയുടെ പുത്രി അവിടെ കുളിക്കാൻ വരുന്നു. അവളുടെ തോഴിമാർ തീരത്തൂടെ നടന്നുല്ലസിക്കുകയാണ്. രാജകുമാരി കുളിക്കാനിറങ്ങുന്നു. ഞാങ്കണച്ചെടികളുടെയിടയിൽ സൂക്ഷിച്ചിരുന്ന പേടകം അവൾ കാണുന്നു. അവൾ ദാസിമാരിൽ ഒരാളെ വിളിച്ചിറക്കി ആ പേടകം എടുപ്പിക്കുന്നു. അതുതുറന്നു നോക്കിയപ്പോൾ കരഞ്ഞു കരഞ്ഞു തളർന്നു കിടക്കുന്ന കോമളകളേബരനായ ഒരു കുഞ്ഞിനെയാണ് അവൾ കണ്ടത്! അവൾക്ക് ആ കുഞ്ഞിനോട് അതിരറ്റ വാത്സല്യവും അനുകമ്പ തോന്നുന്നു. അഖിലേശപരിലാളനം അപ്രതീക്ഷിതവും അത്ഭുതാവഹവുമായ രീതിയിൽ ആവിഷ്കരിക്കപ്പെടുന്നതാണ് നാം ഇവിടെ കാണുക!
പെറ്റമ്മ പോറ്റമ്മയാകുന്നു
രംഗം കണ്ടുകൊണ്ടു നിന്ന കുട്ടിയുടെ സഹോദരി ഫറവോയുടെ പുത്രിയുടെ പക്കൽ ഓടിയെത്തി ആരായുന്നു, ‘നിനക്കുവേണ്ടി ഈ കുട്ടിയെ മുലയൂട്ടിവളർത്താൻ ഒരു ഹെബ്രായസ്ത്രീയെ ഞാൻ വിളിച്ചുകൊണ്ടുവരട്ടെയോ?’ (2:7) ശിശു ഹെബ്രായനാണെന്നു രാജകുമാരി മനസ്സിലാക്കിയിരുന്നു. പരാപരപരിലാളനം പ്രവൃത്യുന്മുഖമാകുന്നു. ‘അങ്ങനെയാവട്ടെ,’ അവൾ സസന്തോഷം സമ്മതക്കുന്നു. പെൺകുട്ടി പോയി ആ ശിശുവിന്റെ അമ്മയെ തിടുക്കത്തിൽ കൂട്ടിക്കൊണ്ടുവരുന്നു. രാജകുമാരി ആ സ്ത്രീയോടു പറയുന്നു. ‘ ഈ ശിശുവിനെ കൊണ്ടുപോയി എനിക്കു, വേണ്ടി മുളയൂട്ടി വളർത്തുക. ഞാൻ നിനക്കു ശമ്പളം തന്നുകൊള്ളാം.’ (2:1-10)
മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ രീതിയിലാണല്ലോ പലപ്പോഴും ദൈവപരിപാലന പ്രാവർത്തികമാവുക. ഇതു ഗ്രഹിച്ച് ആ അനന്തപരിപാനലയ്ക്കു പരിപൂർണ്ണമായി വിട്ടുകൊടുക്കാൻ നമുക്കു കഴിയുന്നുണ്ടോ? ഇന്നു പലർക്കും ദൈവത്തിലുള്ള വിശ്വാസം അവിടുത്തെ സംരക്ഷണത്തിലുള്ള ആശ്രയബോധവും തുലോം കുറഞ്ഞകൊണ്ടിരിക്കുകയല്ലേ? ദൈവത്തിന് അസാധ്യമായി ഒന്നുമില്ലായെന്ന് ഉറച്ചുവിശ്വസിക്കാൻ നമ്മിൽ എത്രപേർക്കു കഴിയുന്നുണ്ട്? നിത്യരക്ഷ പ്രാപിക്കാൻ അത്തരം വിശ്വാസം അത്യന്താപേക്ഷിതമാണ്. പൂർവപിതാക്കളെല്ലാം- ആബേൽ, നോഹ, അബ്രാഹാം, ജോബ്- വിശ്വാസത്തിലധിഷ്ഠിതമായ ജീവിതമാണല്ലോ നയിച്ചിരുന്നത്. അവർ കണ്ണുമടച്ചു വിശ്വസിക്കുകയാണ് ചെയ്തത് അവരുടെ വിശ്വാസം #്വർക്കു നീതികരണമായി, നിത്യരക്ഷയായി.
വിശ്വാസം അവശ്യാവശകം
പേടിപ്പെടുത്തുന്ന പ്രതിഭാസങ്ങളുടെ നടുവിൽ നമ്മുടെ ജീവിത നൗകയെ ഉറപ്പിച്ചു നിറുത്തേണ്ട നങ്കൂരം വിശ്വാസമാണ്. ‘നിങ്ങൾക്കു കടുകുമമയോളം വിശ്വാസമുണ്ടെങ്കിൽ ഈ സിക്കമിൻ വൃക്ഷത്തോട് ചുവടോടെ ഇളകി കടലിൽ ചെന്നുവേരുറയ്ക്കുക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും.’ (ലൂക്കാ. 17:16) ജനബാഹുല്യം നിമിത്തം യേശുവിന്റെ മുമ്പിൽ എത്തിക്കാൻ കഴിയാതെ വന്നപ്പോൾ പുരമുകളിൽ കയറി ഓടിളക്കി കിടക്കയോടെ തളർവാതരോഗിയെ അവിടുത്തെ മുമ്പിലേയ്ക്കിറക്കിയവരുടെ വിശ്വാസം രോഗിക്കു പാപമോചനവും രോഗസൗഖ്യവും നേടിക്കൊടുത്തില്ലേ? (ലൂക്കാ. 5:18-26). ‘അവന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ ഒന്നു സ്പർശിച്ചാൽ മാത്രം മതി എനിക്കു സൗഖ്യം കിട്ടും’ എന്നു ഹൃദയത്തിൽ വിശ്വസിച്ച രക്തസ്രാവക്കാരി സ്ത്രീയുടെ വിശ്വാസത്തെ കർത്താവു മുക്തകണ്ഠം പ്രശംസിക്കുന്നു; ഒപ്പം അവൾക്കു സമ്പൂർണ്ണമായ സൗഖ്യവും സമ്മാനിക്കു. ‘മകളെ, ധൈര്യമായിരിക്കുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.’ (മത്താ.9:22) ആ നിമിഷം മുതൽ പരിപൂർണ്ണ സൗഖ്യം പ്രാപിച്ചു. ഈശ്വര പരിലാളനത്തിനുള്ള കലർപ്പില്ലാത്ത കലവറയില്ലാത്ത, വിശ്വാസം കൈമുതലാക്കി യഥാർത്ഥ സൗഖ്യവും സമാധാനവും സ്വന്തമാക്കാൻ മാനവരാശിക്കു കഴിഞ്ഞിരുന്നെങ്കിൽ!
കുഞ്ഞിന്റെ പെറ്റമ്മ പോറ്റമ്മയായി പരിണമിക്കുന്നതും പരിപാലനയുടെ ഭാഗമല്ലേ? രാജകുമാരിയുടെ നിർദ്ദേശപ്രകാരം അമ്മ കുഞ്ഞിനെക്കൊണ്ടു പോയി നിർഭയം വളർത്തുന്നു. പ്രായമായപ്പോൾ, അവൾ അവനെ ഫറവോയുടെ പുത്രിയുടെ പക്കൽ കൊണ്ടു ചെല്ലുന്നു. രാജകുമാരി അവനെ പുത്രനായി സ്വീകരിക്കുന്നു. ‘ഞാൻ അവനെ വെള്ളത്തിൽ നിന്നെടുത്തു’ എന്നു പറഞ്ഞ് അവൾ അവനു മോശ എന്നു പേരിടുന്നു. പൂർവയൗസേപ്പ് ദൈവപരിപാലനയിൽ, ഈജിപ്തിന്റെ മുഴുവൻ ഭരണാധികാരിയായി വാണു. ഇസ്രായാലേന്റെ വിമോചകനായി ഭവിക്കേണ്ട മോശ രാജകുമാരനായി വളർന്നു വരുന്നു! എല്ലാം ദൈവപരിപാലന!
പ്രായപൂർത്തിയാകുന്നതുവരെ മോശ രാജകൊട്ടാരത്തിൽത്തന്നെയാണു വളർന്നത്. ആ സമയത്താണ് സഹജനായ ഹെബ്രായനെ ഒരു ഈജിപ്തുകാരൻ നിഷ്ഠുരം പ്രഹരിക്കുന്നത് അവൻ കണ്ടത്. ദഃഖം താങ്ങാനാവാതെ അവൻ ആ ഈജിപ്തുകാരനെ കൊന്നു മറവു ചെയ്തു. ഈ വിവരം ഫറവോയുടെ ചെവിയിലെത്തുന്നു. അവൻ മോശയെ വധിക്കാൻ തീരുമാനിക്കുന്നു. വസ്തുത ഗ്രഹിച്ച ആ ഇസ്രായേൽ മകൻ ഒളിച്ചോടി മിദിയാനിലെത്തുന്നു. അടിമത്തത്തിന്റെ നുകത്തിൻ കീഴിൽ ഇസ്രായേൽജനം ഇനിയും ഞെരിഞ്ഞമരുകയാണ്. അവരുടെ ദീനരോദനം അഖിലേശ കർണ്ണങ്ങളിൽ പതിയുന്നു. അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി ഉടയവൻ അനുസ്മരിക്കുന്നു. അവിടുന്നു ജനത്തെ കടാക്ഷിക്കുന്നു (2:24-25).
ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവനാണു മോശ. തന്റെ ജനത്തെ ഈജിപ്തിൽ നിന്നു വിമോചിപ്പിച്ചു വാഗ്ദാനഭൂമിയായ കാനാൻ ദേശത്തേയ്ക്കു നയിക്കാൻ അവൻ നിയോഗിതനാകുന്ന രംഗം ഓർക്കുക ദൈവാനുഭവത്തിന് ഏറെ സഹായകമായിരിക്കും. അവൻ ആടുമേയിച്ച് ദൈവത്തിന്റെ മലയായ ഹോറെബിന്റെ അടുത്തെത്തുന്നു. (3:1) അത്ഭുതങ്ങൾ പരിപാലനയുടെ ഭാഗമാണ്. അതാ അത്ഭുതം സംഭവിക്കുന്നു. അവിടെ ഒരു മുൾപ്പടർപ്പിന്റെ മധ്യത്തിൽ നിന്നു ജ്വലിച്ചുയർന്ന അഗ്നിയിൽ കർത്താവ് അവനു പ്രത്യക്ഷപ്പെടുന്നു. അവൻ ഉറ്റു നോക്കുകയായി. അത്ഭുതമേ, മുൾപ്പടർപ്പു കത്തിജ്വലിക്കുകയാണ്. എങ്കിലും അത് എരിഞ്ഞു ചാമ്പലാകുന്നില്ല.
അപ്പോൾ മോശ പറയുന്നു, ‘ഈ മഹാദൃശ്യം ഞാൻ അടുത്തു ചെന്നൊന്നുകാണട്ടെ. മുൾപ്പടർപ്പ് എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ’! (3:3) അവൻ അതു കാണുന്നതിന് അടുത്തു ചെല്ലുന്നതു കർത്താവു കാണുന്നു. മുൾപ്പടർപ്പിന്റെ മധ്യത്തിൽ നിന്നു ദൈവം അവനെ വിളിച്ച് അരുൾ ചെയ്യുന്നു, ‘അടുത്തു വരരുത്. നിന്റെ ചെരിപ്പ് അഴിച്ചു മാറ്റുക. എന്തെന്നാൽ നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ്’. (3:5) തുടർന്ന് അവിടുന്നു മോശയ്ക്കു വെളിപ്പെടുത്തുന്നു, ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും, യാക്കോബിന്റെയും ദൈവം.’ (3:6) ഈശ്വരപ്രഭാപൂരത്തിൽ മുഖം മറയ്ക്കാൻ അവൻ നിർബന്ധിതനാകുന്നു. ദൈവത്തിന്റെ നേരേനോക്കാൻ അവനു ഭയമുണ്ടായിരുന്നു.
മോശയുടെ ഈ ഭയം ക്രമേണ മാറി. അവൻ ദൈവഹിതത്തിനു പൂർണ്ണ തുറവി ഉള്ളവനാകുന്നു. എന്നാൽ ഇസ്രയേൽ ജനത്തിനു ദൈവത്തിന്റെ സാന്നിദ്ധ്യം പലപ്പോഴും ഭയകാരണമായിരുന്നു. തന്റെ സ്നേഹശ്വാസനം അവിടുന്ന് അവർക്കു നൽകിയപ്പോഴാണ് ഇത് ഏറ്റം പ്രകടമായത്. അവരെല്ലാം ഭയന്നുവിറച്ച് അകലെ മാറിനിന്നിട്ടു അവർ മോശയോട് അഭ്യർത്ഥിക്കുന്നു, ‘നീ തന്നെ ഞങ്ങളോടു സംസാരിച്ചാൽ മതി. ഞങ്ങൾ കേട്ടുകൊള്ളാം. ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ. അവിടുന്നു സംസാരിച്ചാൽ ഞങ്ങൾ മരിച്ചുപോകും.’ (20:18-19). ‘പുതിയ ഇസ്രായേലലിന്റഎ അവസ്ഥ വ്യത്യസ്ഥമോ? അല്ലെന്നു മാത്രമല്ല, സംഗതി കുറെക്കൂടി ഗുരുതരമാണ്. പലർക്കും പരാപരനെയും കാണേണ്ടാ, തങ്ങളെത്തന്നെയും കാണേണ്ടാ. ദൈവത്തെ ആത്മാർത്ഥമായി നോക്കുന്നവൻ അവിടുന്നിൽ തന്നെത്തന്നെ കാണും തന്റെ വിരൂപമായ മുഖം അപ്പോൾ അവൻ ദർശിക്കും. ഈ ദർശനം ലഭിക്കുന്നവർക്കു മാനസാന്തരത്തിന്റെ അവശ്യാവശ്യകത വ്യക്തമാകുകയും ചെയ്യും. സോക്രട്ടീസ് ഉപദേശിക്കുന്നുണ്ട്, ‘ നീ നിന്നെത്തന്നെ അറിയുക’ (ഗിീം ഥീൗൃലെഹള). ഉപദേശം ഉപകാരപ്രദമാണെങ്കിലും പൂർണ്ണമല്ല. സെന്റ് അഗസ്റ്റിൻ അതു പൂർണ്ണമാക്കിയിട്ടുണ്ട്. ഏറ്റം ഹൃദ്യവും അർത്ഥവത്തുമായ ഒരു പ്രാത്ഥനയുമാണത്. ‘ഞാൻ എന്നേയും നിന്നേയും അറിയെട്ടെ- ചീ്ലൃശാ ാല ല േിീ്ലൃശാ ഠലഠവമ േക ാമ്യ സിീം ാ്യലെഹള മിറ സിീം ്യീൗ. ഇതാണ് ഇന്നിന്റെ ഏറ്റം വലിയ ആവശ്യം: ദൈവം എന്നെ കാണുന്നതുപോലെ ഞാൻ എന്നെ ദർശിച്ച് എന്നിലെ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞു പുതിയ മനുഷ്യനെ ധരിക്കുക. അപ്പോൾ ഞാൻ ധന്യനാവും ‘നിങ്ങളുടെ പഴയ ജീവിതരീതിയിൽ നിന്നു രൂപം കൊണ്ട വഞ്ചന നിറഞ്ഞ, ആസക്തികളാൽ കലുഷിതമായ പഴയമനുഷ്യനെ ദൂരെയെറിയുവിൻ. നിങ്ങൾ മനസ്സിന്റെ ചൈതന്യത്തിൽ നവീകരിക്കപ്പെടട്ടെ. യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ.’ (എഫേ. 4: 22-24)
കണ്ണീരോപ്പുന്ന ദൈവം
കരയുന്ന തന്റെ മക്കളോടൊപ്പം കരയുന്ന, അവരുടെ കണ്ണീരൊപ്പാൻ ഇറങ്ങിവന്ന ദൈവം മോശയോടു തുടർന്നു പറയുന്നതു കേൾക്കൂ. ‘ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങൾ ഞാൻ കണ്ടറിഞ്ഞിരിക്കുന്നു. മേൽനോട്ടക്കാരുടെ ക്രൂരതമൂലം അവരിൽ നിന്നുയർന്നുവരുന്ന ആ ദീനരോദനം എന്റെ കർണ്ണപുടങ്ങളിലുണ്ട്. അവരുടെ യാതനകൾ ഞാനറിയുന്നു. ഈജിപ്തുകാരുടെ കരാളഹസ്തത്തിൽ നിന്ന് അവരെ മോചിപ്പിക്കാനും അവിടെ നിന്ന് ക്ഷേമകരവും വിസ്തൃതവും, തേനും പാലും ഒഴുകുന്നതുമായ കാനാൻ ദേശത്തേയ്ക്ക് അവരെ നയിക്കാനുമാണ് ഞാൻ ഇറങ്ങി വന്നിരിക്കുന്നത്.’ (3:7-8) അവിസ്മരണീയമായ, പ്രത്യാശ പ്രദാനം ചെയ്യുന്ന വചസ്സുകൾ!
സന്ദേശം സുവ്യക്തം
വന്നിതാ നിങ്ങൾക്കു ദൈവരാജ്യം,
വന്നിതാ പാവനം സ്വർഗ്ഗരാജ്യം
ആയതിൻ നീതിനിറഞ്ഞ മാർഗ്ഗം
ആദ്യമായ തേടുവിൻ നിങ്ങളെല്ലാം
കാണുവിൻ പക്ഷികൾ വാനിലെങ്ങും
താണു പറക്കുന്ന കാഴ്ച നിങ്ങൾ,
വീഴുകില്ലായതിലൊന്നു പോലും
താതനാം ദൈവമറിഞ്ഞിടാതെ
വിതയില്ല, കൊയ്ത്തില്ല, ശേഖരിക്കാൻ,
അറിയില്ല പക്ഷിവൃന്ദത്തിനേതും
എങ്കിലും പഞ്ഞമറിഞ്ഞിടാതെ
തമ്പുരാൻ പോറ്റുന്നവറ്റെയെല്ലാം