പാപി അനുതപിക്കാത്തിടത്തോളം കാലം അവന്റെ പാപം ദൈവത്തിന്റെ കരുണാ പ്രവാഹത്തിന് തടസ്സമാകും. ജറെമിയയോട് കർത്താവ് അരുളിച്ചെയ്തു. ” മാരകരോഗത്താൽ അവർ മരിക്കും… വാളിനും പട്ടിണിക്കും ഇരയാകും. എന്റെ സമാധാനം ഈ ജനത്തിൽനിന്ന് ഞാൻ പിൻവലിച്ചിരിക്കുന്നു. എന്റെ സ്നേഹവും കരുണയും അവർക്ക് ഉണ്ടായിരിക്കുകയില്ല. വലിയവരും ചെറിയവരും ഒന്നുപോലെ…. ദേശത്ത് മരിച്ചു വീഴും…. ആരും ആശ്വാസത്തിന്റെ പാനപാത്രം നൽകുകയില്ല…. കർത്താവ് തുടരുന്നു: ജനത്തോട് നീ (ജെറെമിയ ) ഇതുപറയുമ്പോൾ അവർ ചോദിക്കും. “എന്തിനാണ് കർത്താവ് ഞങ്ങൾക്കെതിരായി ഇത്രവലിയ ദുരിതങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്? എന്താണ് ഞങ്ങൾ ചെയ്ത തെറ്റ്. ഞങ്ങളുടെ ദൈവമായ കർത്താവിനെ എതിരായി എന്ത് പാപമാണ് ഞങ്ങൾ ചെയ്തത്? “. അപ്പോൾ നീ അവരോട് പറയണം, കർത്താവ് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പിതാക്കന്മാർ എന്നെ ഉപേക്ഷിച്ചു. അവർ അന്യദേവന്മാരെ സ്വീകരിക്കുകയും സേവിക്കുകയും ആരാധിക്കുകയും ചെയ്തു. അവർ എന്നെ പരിത്യജിച്ചു. എന്റെ നിയമം പാലിച്ചില്ല. നിങ്ങളുടെ പ്രവർത്തികൾ നിങ്ങളുടെ പിതാക്കന്മാരുടെതിനേക്കാൾ ചീത്തയാണ്. നിങ്ങൾ താന്താങ്ങളുടെ കഠിന ഹൃദയത്തിന്റെ ദുഷ്ടമായ ഇംഗിതങ്ങൾ പിഞ്ചെല്ലുന്നു. എന്നെ അനുസരിക്കാൻ നിങ്ങൾക്ക് മനസ്സില്ല. അതുകൊണ്ട് ഞാൻ നിങ്ങളെ ഈ ദേശത്തുനിന്നും…. ഉല്ലാസത്തിന് സ്വരം ഇല്ലാതാക്കും. (ജെറമിയ 16 :4-13)” ഞാൻ നിങ്ങളോട് ദയ (കരുണ) കാണിക്കുകയില്ല”.
ജനത്തിന്റെ പാപത്തിന്റെ (വിശിഷ്യാ വിഗ്രഹാരാധനയുടെ) കാഠിന്യം മൂലം കർത്താവ് മഹാമാരി അയച്ച് അത് മൂലം പലരും മരിക്കുകയും ശേഷിച്ച ഒരു കർത്താവ് ശത്രുകരങ്ങളിൽ ഏല്പിച്ചു കൊടുക്കുകയും ചെയ്തു. അവരിൽ പലരും വാളിനിരയാക്കപ്പെടും. ദയവോ, ദക്ഷിണ്യമോ അനുകമ്പയോ കാണിക്കുകയില്ല എന്നും അവിടുന്ന് ജെറെ 21:7 പറയുന്നു.
ഇങ്ങനെയൊക്കെയെങ്കിലും ജെറമിയ 31ൽ ഇസ്രായേലിന്റെ തിരിച്ചുവരവും കർത്താവ് ഉടമ്പടി പുതുക്കുന്നതും അവളോടുള്ള തന്റെ അനന്ത സ്നേഹം വെളിപ്പെടുത്തുന്നതും നാം കാണുന്നു. ” കർത്താവ് അരുളി ചെയ്യുന്നു: ” അന്നു ഞാൻ എല്ലാ ഇസ്രയേൽ ഭവനങ്ങളുടെയും ദൈവം ആയിരിക്കും; അവർ എന്റെ ജനവും ആയിരിക്കും. വാളിനെ അതിജീവിച്ച് ജനം മരുഭൂമിയിൽ കൃപ (കരുണ) കണ്ടെത്തി… വിദൂരത്തു നിന്ന് കർത്താവ് അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു : എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും. കന്യകയായ ഇസ്രായേലേ നിന്നെ ഞാൻ വീണ്ടും പണിതു ഉയർത്തും. നീ വീണ്ടും തപ്പുകളെടുത്ത് നർത്തകരുടെ നിരയിലേക്ക് നീങ്ങും. സമരിയാ പർവ്വതങ്ങളിൽ വീണ്ടും മുന്തിരിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കും (ജെറെ 31:1-5).
ഉടമ്പടി വാക്യത്തോടെയാണ് (വാക്യം 1) പുസ്തകത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട വസ്തുതയാണ്. ഒന്നാം ഭാഗത്ത് എന്നത് പോലെ ഇവിടെയും ഇസ്രായേലിന്റെ പുനരുദ്ധാരണം തന്നെയാണ് പ്രമേയം. പുറപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് 31: 1-6 ലെ പ്രവചനം. ഇസ്രായേൽ മരുഭൂമിയിൽ അലഞ്ഞ കാലത്തോട് പ്രവാസത്തെ ഉപമിച്ചിരിക്കുന്നു. (വാ.2). ദൈവത്തിന്റെ കൃപ (കരുണ) സ്നേഹം, അചഞ്ചലമായ വിശ്വസ്തത എന്നീ മൂന്ന് ഗുണങ്ങളാണ് ഇസ്രായെലിന്റെ രക്ഷയ്ക്ക് കാരണമാകുന്നത്.
ബൈബിളിലെ തന്നെ ഏറ്റം ഹൃദയസ്പർശിയായ ഒരു വചനമാണ് ജയറാം 31 :20. ദൈവകരുണയുടെ അനിതര സാധാരണമായ ഒരു അവതരണമാണ് ഇതിലുള്ളത്.ജോസഫിന്റെ മരണത്തെക്കുറിച്ചുള്ള വ്യാജവാർത്ത യിൽ അമ്മ റാഹേൽ ഏറെനാൾ കരഞ്ഞു കഴിഞ്ഞിരുന്നു( ഉല്പത്തി 37: 29- 36). മക്കളെ നഷ്ടപ്പെട്ട അമ്മയ്ക്ക് അവരെ തിരിച്ചു കിട്ടുമ്പോഴുള്ള ആനന്ദവായ്പോടെയാണ് ഇസ്രായെലിന്റെ പ്രവാസത്തിന്റെ സമാപനത്തെ പ്രവാചകൻ ദൃഷ്ടാന്ത വൽക്കരിക്കുന്നത് . (വാ.16,17).
റാഹേലിനെ പൗത്രനായ എഫ്രായിമിനോടാണ് ഇസ്രയേൽ ഉപമിക്കപ്പെട്ടിരിക്കുന്നത് (വാ.18). ജോസഫിനെതിരെ നൽകി നല്ലവനായ ദൈവം റാഹേലിനു എന്ന് ഉത്തരം നൽകി. അതുപോലെ പ്രവാസിയുടെ അനുതാപവും പാപ സങ്കീർത്തനവും വഴി ദൈവത്തിന്റെ ഉത്തരം അവർക്ക് ലഭിക്കുമെന്ന് ജെറമിയ വിവക്ഷിക്കുക. മനുഷ്യന്റെ കണ്ണുനീറിനു മുമ്പിൽ കരളലിയുന്ന കർത്താവിന്റെ കരുണർ ദ്ര സ്നേഹമാണ് ജെറെ.20 വെളിപ്പെടുത്തുന്നത്. ” ഓർക്കുന്നു” “കരുണ കാണിക്കുന്നു” എന്നീ ക്രിയകളാണ് പ്രസക്തമായിരിക്കുന്നത്.