ദൈവൈക്യം (ദൈവവുമായുള്ള ഐക്യം) ഒരു ആന്തരിക യാഥാർത്ഥ്യമാണ്. ഈ ഐക്യത്തെ സൂചിപ്പിക്കാൻ മൂന്ന് പ്രയോഗങ്ങൾ ഈ വചനഭാഗത്തുണ്ട്.
(1)അവനെ അറിയുക “അവന്റെ കല്പനകൾ പാലിച്ചാൽ നാം അവിടുത്തെ അറിയുന്നുവെന്ന് തീർച്ചയാക്കാം. ഞാൻ അവനെ അറിയുന്നു എന്ന് പറയുകയും അവിടുത്തെ കല്പന പാലിക്കാതിരിക്കാൻ ചെയ്യുന്നവൻ കള്ളം പറയുന്നു ;അവനിൽ സത്യമില്ല” (യോഹ.2:3-4).
(2) അവനിൽ ആയിരിക്കുക – “എന്നാൽ അവന്റെ വചനം പാലിക്കുന്നവനിൽ സത്യമായും ദൈവസ്നേഹം പൂർണ്ണത പ്രാപിച്ചിരിക്കുന്നു. നാം അവനിൽ വസിക്കുന്നുവെന്ന് ഇതിൽ നിന്ന് നാം അറിയുന്നു (1യോഹ.2:5).
(3) അവനിൽ വിശ്വസിക്കുക – “അവനിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവൻഅവൻ നടന്ന അതേ പാതയിലൂടെ നടക്കേണ്ടിയിരിക്കുന്നു (2: 6 ).
ദൈവത്തെ അറിയുക എന്ന് പറയുന്നതും അവിടുത്തോട് ഐക്യ പ്പെടുക എന്ന് പറയുന്നതും ഒന്നുതന്നെയാണ്. അവിടുത്തെ അറിയുന്നവൻ അവിടുത്തെ കല്പനകൾ പാലിക്കും തീർച്ച. അനുഭവതലത്തിലുള്ള അറിവാണ് ഇത്. ബൈബിളിൽ അറിയുക എന്ന് പറയുന്നത് അനുഭവത്തിലൂടെ, സാവകാശം വളരുന്ന ഒന്നാണ്. ഒരാളെ അറിയുക എന്ന് പറഞ്ഞാൽ ആ വ്യക്തിയെ അറിയുകയും,സ്നേഹിക്കുകയും, അയാളുമായി ഹൃദയ ഐക്യം പ്രാപിക്കുകയും ചെയ്യുന്ന ബന്ധമാണത്.
ഈ അവസ്ഥയുടെ (ദൈവൈ ക്യത്തിന്റെ) മാനദണ്ഡത്തെ സൂചിപ്പിക്കുന്ന മൂന്ന് പ്രയോഗങ്ങൾ ഇവിടെയുണ്ട്.
1. അവന്റെ കൽപ്പനകൾ പാലിക്കുക (2:3,4).
2. അവന്റെ വചനം പാലിക്കുക(2:5).
3. അവൻ നടന്ന വഴിയിലൂടെ നടക്കുക.
വെറും നായ്യമികമായ കൽപ്പന അനുസരണമായ വിവക്ഷ. യഥാർത്ഥ സ്നേഹബന്ധത്തിൽ നിന്ന് ഉരുത്തിരരിയുന്ന കല്പനാനുസരണം ആണിത്. കൽപ്പനാനുസരണം സ്നേഹവും തമ്മിലുള്ള ബന്ധം വ്യക്തമാകുന്ന പ്രസ്താവനകൾ യോഹന്നാന്റെ സുവിശേഷത്തിലുണ്ട്.
” നിങ്ങളെന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കൽപ്പനകൾ പാലിക്കും (യോഹന്നാൻ 14 :15 ). ” എന്റെ കല്പനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കും. എന്നെ അവന് വെളിപ്പെടുത്തുകയും ചെയ്യും. (യോഹ.14:21). ” ഈശോ പ്രതിവചിച്ചു: “എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്ത് വന്ന് അവനിൽ വാസം ഉറപ്പിക്കുകയും ചെയ്യും”( 14: 23).