ആഘോഷമായ കുർബാനയ്ക്ക് നിർബന്ധമായും ധൂപാർപ്പണം ഉണ്ടായിരിക്കും. ധൂപാർപ്പണം ദൈവത്തെ ഉദാത്തമായ വിധം ആദരിക്കുന്ന തിനുള്ള ഉപാധിയാണ് മൂന്നുപ്രാവശ്യം ധൂപ്പിക്കുക എന്നത്. പരിശുദ്ധ കുർബാനയുടെ വാഴ് വിന്റെ സമയത്ത് അച്ചൻ ഈശോയെ എഴുന്നള്ളിച്ചു ജനത്തിന് ആശിർവാദം നൽകുമ്പോൾ സഹായി മൂന്ന് പ്രാവശ്യം വീതം മൂന്നു പ്രാവശ്യം ഈശോയെ ധൂപിക്കുന്നു. ദിവ്യകാരുണ്യ ഈശോ മാത്രമേ അപ്പോൾ കൗദാശിക മായി ദിവ്യകാരുണ്യത്തിൽ എഴുന്നള്ളിയിരിപ്പുള്ളൂ. എന്നാൽ ദിവ്യബലിയും ദിവ്യകാരുണ്യത്തിലും പിതാവും പരിശുദ്ധാത്മാവും സത്താപരമായി എഴുന്നള്ളിയിരിപ്പുണ്ട്. പരിശുദ്ധ ത്രിത്വത്തിലെ മൂന്ന് ആളുകളെ (പിതാവ്,പുത്രൻ, പരിശുദ്ധാത്മാവ്) സത്താപരമായി വേർതിരിക്കാനാവില്ല. അവർ മൂവരും ഒരേ സത്യത്തിൽ പങ്കുചേരുകയാണ്. നമ്മുടെ വിശ്വാസത്തിന്റെ പരമപ്രധാന രഹസ്യമാണ് “സർവ്വേശ്വരന്റെ ഏകത്വവും ത്രിത്വവും “. ഇത് വെളി പ്പെടുത്തപ്പെട്ടിരിക്കുന്ന സത്യമാണ്. അതുകൊണ്ട് മാനുഷിക ബുദ്ധികൊണ്ട് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനേക്കാൾ ഇത് വിശ്വസിക്കുകയാണ് വേണ്ടത്. അതിനുവേണ്ടിതന്നെയാണ് കുർബാനയിലെ ഭൂരിഭാഗം പ്രാർത്ഥനകളും ” പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും” എന്നാ അഭിസംബോധനം അവസാനിക്കുന്നത്. അഭിസംബോധന അവസാനം നടത്തുന്നത് സെമിറ്റിക്ക് രീതിയാണ്.
മൂന്ന് പ്രാവശ്യം വീതം മൂന്ന് പ്രാവശ്യം ധൂപാർപ്പണം ദൈവത്തിന് മാത്രമുള്ളതാണ്. കാരണം ദൈവത്തെ മാത്രമേ ആരാധിക്കാവൂ. അവിടുത്തെ മാത്രമേ പൂജിക്കാവൂ (നിയ.6:13,14) എന്ന് എഴുതപ്പെട്ടിരിക്കുന്നത്. ദൈവാരാധനയ്ക്ക് ഗ്രീക്കിൽ latria (ലാത്രിയ ) എന്ന പദമാണ് ഉപയോഗിക്കുക. Idolatry (Idol -worship ) ദൈവത്തിന് എതിരായി ചെയ്യപ്പെടുന്ന മഹാപാപമാണ്. ആൾദൈവങ്ങളെ വിഗ്രഹങ്ങളെ ചില ജീവികളെ ദൈവമായി ആരാധിക്കുക, മദ്യം, മയക്കുമരുന്ന്, സ്വയംഭോഗം, സ്വവർഗ്ഗഭോഗം, മൃഗഭോഷം, സ്ത്രീ പുരുഷ സൗന്ദര്യം ഭൗതികമായി ആസ്വദിക്കുക, അശ്ലീലം കാണുക, കേൾക്കുക,എഴുതുക, വായിക്കുക, പ്രചരിപ്പിക്കുക, തുടങ്ങിയവയൊക്കെ ആത്മനാശം വിളിച്ചുവരുത്തുന്ന വിഗ്രഹാരാധന തന്നെയാണ്. ” കറ കൂടാതെ വ്യാപരിക്കാൻ ” നാം അശ്രാന്തം പരിശ്രമിക്കണം. ആശിർവാദ പ്രാർത്ഥനാ ധൂപാർപ്പണത്തിന്റെ അർത്ഥ വ്യാപ്തി കൾ വ്യക്തമാക്കുന്നതാണ്. പരിശുദ്ധ ത്രിത്വത്തോടുള്ളതാണ് ഈ പ്രാർത്ഥന (പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ ). ത്രിത്വ നാമത്തിലാണ് ധൂപം ആശീർവദിക്കപ്പെടുക. ധൂപാർപ്പണത്തിന്റെ ലക്ഷ്യ വും ഈ പ്രാർത്ഥന വ്യക്തമാക്കുന്നുണ്ട് – “അങ്ങയുടെ ബഹുമാനത്തിനായി ” ഞങ്ങൾ സമർപ്പിക്കുന്ന ഈ ധൂപം അങ്ങയുടെ മഹനീയമായ ത്രിത്വ നാമത്തിൽ ആശീർവദിക്കപ്പെടട്ടെ”! പ്രാർത്ഥനാ തുടരുന്നു : ഇത് അങ്ങയുടെ പ്രസാദത്തിനും അങ്ങയുടെ അജഗണത്തിന്റെ പാപങ്ങളുടെ മോചനത്തിനും കാരണമാവട്ടെ.
” ദൈവത്തെ ബഹുമാനിക്കുക എന്ന പ്രയോഗം ദൈവത്തെ സ്നേഹിക്കുക, ദൈവത്തിനു നന്ദി പറയുക, ദൈവത്തെ സ്തുതിക്കുക, ദൈവത്തിനു സ്തോത്രം ചെയ്യുക, ദൈവത്തെ ആരാധിക്കുക, ദൈവത്തെ മഹത്വപ്പെടുത്തുക, ദൈവത്തെ പുകഴ്ത്തുക, ദൈവത്തെ വാഴ്ത്തുക,ദൈവത്തെ കീർത്തിക്കുക, ദൈവത്തെ പ്രകീർത്തിക്കുക ഇവയെല്ലാം സൂചിപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ” ഞങ്ങൾ സമർപ്പിക്കുന്ന ഈ ധൂപം അങ്ങയുടെ മഹനീയ ത്രിത്വത്തിന്റെ നാമത്തിൽ ആശീർവദിക്കപ്പെടാൻ പുരോഹിതൻ പ്രാർത്ഥിക്കുന്നത്. പരിശുദ്ധ ത്രിത്വത്തിന്റെ പ്രസാദം അർപ്പകർക്കെല്ലാം കൈവരട്ടെ എന്നും അജഗണത്തിന്റെ (1)ആരാധകർ,(2)സഭ പാപങ്ങളുടെ മോചനത്തിനും കാരണമാവട്ടെ” എന്നാൽ സുപ്രധാന ആശംസയും ധൂപം ആശീർവദിക്കുന്നു പ്രാർത്ഥനയിൽ ഉൾചേർത്തിരിക്കുന്നു.